കുഞ്ഞുബി എന്ന ബ്ലോഗ്ഗറുടെ ' നിനക്കായ് '
Wednesday, November 28, 2007
നിനക്കായ് ...
കുഞ്ഞുബി എന്ന ബ്ലോഗ്ഗറുടെ ' നിനക്കായ് '
Tuesday, November 27, 2007
Monday, November 26, 2007
ഒരു കാമുകന്
Sunday, November 25, 2007
കാണാകിനാവുകള്‍
Saturday, November 24, 2007
ഉത്തരക്കടലാസ്.
ഉത്തരക്കടലാസ്.
'അഭിപ്രായവ്യതാസം കൊണ്ട് കേരള വിദ്യാഭ്യാസ ചട്ടം പരിഷ്കരണ സമിതിയില്‍ നിന്നും ഒരു അംഗം രാജി വെച്ചു.'
'വിദ്യാഭ്യാസ പരിഷ്കരണത്തിനെതിരെ കൃസ്തീയ സഭകളും നായര്‍ സര്‍വീസ് സൊസൈറ്റിയും ഒരുമിച്ച് നിന്ന് പൊരുതും.'
അടുത്തിടെയുള്ള പ്രധാന വാര്‍ത്തകളില്‍ രണ്ടെണ്ണം.
......
എന്തെല്ലാം വിദ്യാഭ്യാസ പരിഷ്കരണം കൊണ്ടുവന്നാലും ഇല്ലെങ്കിലും, ഇന്നത്തെക്കാലത്തെ കുട്ടികളുടെ ബുദ്ധിശക്തി നിലവാരവും സാമാന്യബുദ്ധിയും വളരെ ഉയര്‍ന്ന തലത്തിലാണ്. പരീക്ഷയില്‍ എത്ര കഷ്ടമുള്ള ചോദ്യം കൊടുത്താലും നിഷ്പ്രയാസം അതിന് അവര്‍ ഉത്തരം കാണും, അല്ലെങ്കില്‍ 'കണ്ടെത്തും'.
സംശയമുണ്ടോ.. ഇതു നോക്കൂ.. ഒരു പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ സാമൂഹ്യപാഠം ഉത്തരക്കടലാസ് (നെറ്റില്‍ നിന്നും കിട്ടിയത്)
എങ്ങിനെയുണ്ട് സാമാന്യബുദ്ധി. ഇതിന് എങ്ങിനെയാ മാര്‍ക്ക് കൊടുക്കാതിരിക്കാന്‍ പറ്റുക?
ഇതുപോലെ രസകരമായ ചോദ്യോത്തരങ്ങള്‍ നിങ്ങളുടെ മനസ്സിലുമില്ലേ.
ഒന്നു ചികഞ്ഞെടുക്കൂ.
Posted by
krish | കൃഷ്
at
6:41 PM
Labels: ഉത്തരക്കടലാസ്, നര്‍മ്മം., വിദ്യാഭ്യാസപരിഷ്കരണം
Friday, November 23, 2007
സായിപ്പല്ലെ കവാത്ത് മറന്നതാവും...!
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ ദേശീയ പതാക.
നൂറു കോടിയിലേറെ ജനങ്ങള്‍ അഭിമാനത്തോടെ നെഞ്ചിലേറ്റുന്ന ദേശീയ പതാക.
വര്‍ഷത്തിലെ രണ്ടു ദിവസമല്ലാതെ സാധാരണക്കാര്‍ക്ക് പോലും കൊണ്ടുനടക്കാന്‍ പാടില്ലാത്തത്ര പവിത്രത കല്പിക്കുന്ന ദേശീയ പതാക.
അതെ, നമ്മുടെ ആ ദേശീയ പതാക മേശവിരിയായി ഉപയോഗിക്കുക !. അതിന് മുകളില്‍ വച്ച് മദ്യ സേവ നടത്തുക !. അതും നമ്മുടെ നാട്ടില്‍ വച്ചു തന്നെ..!
ജയ്പ്പൂരില്‍ വച്ച് നടന്ന ഇന്ത്യാപാക്കിസ്ഥാന്‍ ക്രിക്കറ്റ് മാച്ച് കണ്ടുകൊണ്ടിരുന്ന VIP പവിലിയനില്‍ നിന്നുള്ള കാഴ്ചയാണിത്.
പൊറുക്കാന്‍ പറ്റാത്ത തെറ്റുതന്നെയെങ്കിലും ഒരു സ്വാതന്ത്ര്യ ദിനത്തില്‍ നമ്മുടെ ഒരു സര്‍ക്കാര്‍ ഓഫീസിലെ പ്യൂണ്‍ ഈ പതാക തലകീഴായി ഉയര്‍ത്തിയപ്പോള്‍ രക്തം തിളച്ച നമ്മള് സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നതാണോ.
എന്തായാലും രാജസ്ഥാന് ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ലളിത് മോഡിയെയും വൈസ് പ്രസിഡന്റ് ബിമല്‍ സോണിയെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെടുകയും, എന്നാല്‍ ഇവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ കൈകൊള്ളുമെന്ന് ഇവരും പ്രസ്ഥാവിക്കുക ഉണ്ടായി.
നമ്മുടെ നിയമത്തിന്റെ ചട്ടകൂടിനുള്ളില്‍ നിന്ന് കൊണ്ട് ഇതിനെതിരെ ശക്തമായ നടപടികള്‍ വേണ്ടപ്പെട്ടവര്‍ കൈകൊള്ളുമെന്നും നമ്മുക്ക് പ്രതീക്ഷിക്കാം.
ഇതിന്റെ വീഡിയോ ചിത്രം ഇവിടെ കാണാം
Wednesday, November 21, 2007
മാജിക് ലാംപ് - റീലോഡഡ്
അറ്റമില്ലാതെ പരന്നു കിടക്കുന്ന മണലാരണ്യത്തിന്റെ നടുവില്‍ , പഴുത്തു ചുവന്ന ഈന്തപ്പഴങ്ങള്‍ നിറഞ്ഞ പനയുടെ താഴെ , അഴുക്കുപുരണ്ട തന്റെ കുപ്പായക്കീശയില്‍ നിന്നും അലാദ്ദീന്‍ ഇനിയും തിളക്കം നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു പഴയ വിളക്ക് പുറത്തെടുത്തു.
സംഭവിക്കാന്‍ പോവുന്നത് എന്താണ് എന്നറിയാവുന്നത് കൊണ്ട് തന്നെ അവന് ഒരു നിമിഷം സംശയിച്ചു നിന്ന ശേഷം വിളക്കില്‍ ഉരസാന്‍ തുടങ്ങി.
സ്മോക്ക് എഫക്റ്റ്......
വിളക്കില്‍ നിന്നും സുന്ദരനായ ഒരു ജീനി പുറത്തു ചാടി.
"ആലംപനാ..." .
തന്റെ പോണിടെയില്‍ ബെക്കാമിനെ പോലെ ആട്ടിക്കൊണ്ട് ജീനി സംസാരിച്ചു തുടങ്ങി.
"ആലംപന അല്ല ഈന്തപ്പന". അലാദ്ദീന്‍ നിഷ്കളങ്കമായി പറഞ്ഞു.
ജീനി ചിരിക്കണോ എന്ന് ഒരു നിമിഷം സംശയിച്ചു.
"ഇനി ഇത്തരം തമാശ പറഞ്ഞാല്‍ നിന്നെ ഞാന്‍ റിയാലിറ്റി ഷോയുടെ ജഡ്ജിയായി പോസ്റ്റ് ചെയ്യും. വാണിംഗ് തന്നില്ലെന്നു വേണ്ട."
റിയാലിറ്റി ഷോ കണ്ട് കപ്പല്‍ കയറി നാട് വിട്ട സിന്ദ്ബാദ് ദ സെയിലറുടെ കാര്യം ഓര്‍ത്ത് അലാദ്ദീന്‍ നാക്കു കടിച്ചു പിടിച്ചു.
"കമിംഗ് റ്റു ദ പോയിന്റ്" ജീനി വീണ്ടും സംസാരിച്ചു തുടങ്ങി.
" എന്റെ വിളക്കിലെ സ്ക്രാച്ച് ആന്‍ഡ് വിന് കോമ്പറ്റീഷനിലെ ഫസ്റ്റ് വിന്നര്‍ എന്ന പരിഗണനയില്‍ ഒരു ഓഫര്‍ തരാം. ജസ്റ്റ് മൂന്ന് വിഷസ്. നതിംഗ് മോര് നതിംഗ് ലെസ്സ്."
അലാദ്ദീന്‍ ഒരു നിമിഷം ചിന്തിച്ചു നിന്നു.
" ചോദിച്ചാല്‍ എന്നെ ടീം ഇന്‍ഡ്യയുടെ കോച്ച് ഒന്നും ആക്കിക്കളയില്ലല്ലോ?" സംശയം പൂര്‍ണമായും വിട്ടുമാറാതെ അലാദ്ദീന്‍ ചോദിച്ചു.
"നഹി നഹി ആലംപനാ...."
"ഈ മണലാരണ്യത്തിന്റെ ഭാവി........ നമ്മുടേയും."
" സുന്ദരം, സുരഭിലം..... നഗരങ്ങള്‍, വികസനം, കൂറ്റന്‍ കെട്ടിടങ്ങള്‍. നാളെയുടെ ഇന്ധനത്തിനു വേണ്ടി ഏഴു കടലിനക്കരെ നിന്നും മനുഷ്യര്‍ ഇവിടെയെത്തും. രക്തച്ചൊരിച്ചിലുകള്‍ നിരന്തരം. നിന്റെയും എന്റെയും അസ്ഥികള്‍ നാളെ മനുഷ്യര്‍ കുഴിച്ചെടുത്ത് ഈ വിളക്കിലൊഴിച്ച് കത്തിക്കും. "
ജീനി ഗദ്ഗദകണ്ഠന്‍ ആയി.
"നമ്മുടെ ഭാവിയെക്കുറിച്ച് പറഞ്ഞില്ല...." അലാദ്ദീന്‍ അക്ഷമനായി.
"നിന്റെയും എന്റെയും കഥ കാലഘട്ടങ്ങളെ അതിജീവിക്കും . അതിര്‍ത്തിവരമ്പുകള്‍ ഇല്ലാതെ അവ മനുഷ്യഹൃദയങ്ങളില്‍ കുടികൊള്ളൂം. "
"ബാക്കി പറയൂ"
" കഥകളില്‍ എന്റെ സൗന്ദര്യം നിനക്ക് നല്കപ്പെടും. നിന്റെ വൈരൂപ്യം എന്നില്‍ ആരോപിക്കപ്പെടും. കഥകളില്‍ എപ്പോഴും നായകന് സുന്ദരനാവേണമല്ലോ."
ജീനിയുടെ കണ്ണുകളില്‍ അശ്രുബിന്ദു.
" കഥാന്ത്യത്തില്‍ വിജയം നിന്റേതായിരിക്കും. എനിക്ക് വിദൂഷകന്റെ വേഷമാവും. നീ വേട്ടക്കാരനും ഞാന്‍ വേട്ടമൃഗവും "
" മതി. ഇനി സെക്കന്റ് വിഷ്.... രാജകുമാരി."
ജീനി കൈകള്‍ ഉയര്‍ത്തി. മുല്ലപ്പൂവിന്റെ സുഗന്ധം അന്തരീക്ഷത്തില്‍ പടര്‍ന്നു.
രാജകുമാരി ദൈന്യം നിറഞ്ഞ മിഴികളോടെ ജീനിയെ നോക്കി. ജീനി മുഖം തിരിച്ചു.
"ഇനി നിന്റെ അവസാനത്തെ ആഗ്രഹം കൂടെ ആവശ്യപ്പെടാം. എന്റെ മോചനത്തിന്റെ സമയവും അടുത്തു തുടങ്ങി."
" എന്റെ അവസാനത്തെ ആവശ്യം എന്തെന്നാല്‍"
അലാദ്ദീന്‍ ഒന്നു നിര്‍ത്തി. ജാസ്മിനെ നോക്കി കണ്ണിറുക്കിക്കാണിച്ച ശേഷം അവന് തുടര്‍ന്നു.
"ഇനിയുള്ള കാലം നീ എന്റെ പരിചാരകനായി, എന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചു തന്ന് എന്റെ കൂടെ അടിമയായി..."
കഥാന്ത്യം മുന്‍കൂട്ടി അറിഞ്ഞിരുന്ന ജീനി കണ്ണുകള്‍ താഴ്ത്തി.
അലാദ്ദീന്‍ ചിരിച്ചു. വേട്ടക്കാരന്റെ ചിരി.
Monday, November 19, 2007
മനുവിന് ആശംസകള്‍
നമ്മുടെ ബ്ലോഗ്ഗര്‍ മനുവിന്റെ കല്യാണപിറ്റേന്ന്
മനുവിന് മഴത്തുള്ളികിലുക്കത്തിലെ എല്ലാ കൂട്ടുക്കാരുടെയും
എല്ലാവര്ക്കും നന്മകള് നേരുന്നു
Sunday, November 18, 2007
ജയനെ ഓര്‍ക്കുമ്പോള്‍...
ജീവിതത്തിന്റെ വര്‍ണ്ണപൊലിമ മുഴുവനായും ഒപ്പിയെടുക്കുവാന്‍ വെമ്പല്‍കൊള്ളുന്ന ഒരു ചെറുപ്പക്കാരന്റെ മോഹവും തിരക്കുമായിരുന്നു ജയന് ജീവിതത്തിലും സിനിമയിലും.
Thursday, November 15, 2007
Wednesday, November 14, 2007
സംഗതികള്‍!?
അവള് പഠിക്കാന്‍ മിടുക്കിയായിരുന്നു. സംഗീതത്തിലും നൃത്തത്തിലും ദൈവം കനിഞ്ഞുനല്കിയ കഴിവുകളുണ്ടായിരുന്നു. സ്കൂളിലും കോളേജിലും മികച്ചവിജയത്തോടൊപ്പം കലാതിലകവുമായി. സംഗീതത്തിനും നൃത്തത്തിനും അവള്‍ക്ക് കിട്ടാവുന്നതിലേറ്റവും നല്ല അദ്ധ്യാപകരെവച്ച് പ്രത്യേകം പ്രത്യേകം പരിശീലനം കൊടുത്തിരുന്നു. ചാനലിലെ സംഗീതമല്‍സരത്തില്‍ ഒന്നാമതെത്തുമെന്ന് അദ്ധ്യാപകര്‍ക്കൊപ്പം ഞങ്ങള്‍ക്കും ഉറച്ച വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടായിരുന്നല്ലോ വിദേശത്തെ നല്ല ജോലി ഒഴിവാക്കിയതും നാട്ടിന്‍പുറത്തെ വീടും സ്ഥലവും വിറ്റ് മല്‍സരം നടക്കുന്ന നഗരത്തിലെ കൊച്ചുവാടകവീട്ടിലേക്ക് താമസം മാറിയതും.
എല്ലാവരുടേയും പ്രതീക്ഷതെറ്റിക്കാത്ത പ്രകടനമായിരുന്നു, എല്ലാ റൗണ്ടിലും. ഒരിക്കലും അവളുടെ താളം പിഴച്ചില്ല.. ശ്രുതിയും തെറ്റിയില്ല... വിധികര്‍ത്താക്കള്‍ക്കും മറിച്ചൊരഭിപ്രായമില്ലായിരുന്നു. പതിനായിരങ്ങള്‍ കൊടുത്തുവാങ്ങിയ അവളുടെ വസ്ത്രാലങ്കാരങ്ങളും ചമയങ്ങളും സുന്ദരമായിരുന്നെന്ന് എല്ലാവരും പുകഴ്ത്തി. പാടിയ എല്ലാഗാനങ്ങള്ക്കുമൊപ്പം മനോഹരമായി നൃത്തം ചെയ്തത് വിധികര്‍ത്താക്കള്‍ മുക്തകണ്ഠം പ്രശംസിച്ചു.
എസ്സെമ്മെസ്സിനുവേണ്ടി എല്ലാവരുടെയും കരഞ്ഞു കാലുപിടിച്ചു...
എന്നിട്ടും അന്തിമവിധിവന്നപ്പോള്...?
അവള് പുറത്തായി...!
കാരണം....?
സംഗതികളില്ലായിരുന്നു!
Monday, November 12, 2007
Wednesday, November 7, 2007
കരയാതെ..മിഴികളെ
ഓരോ തെറ്റില്‍ നിന്നും ഓരോ ശരി ജനിക്കുന്നു..
ഇവിടെ തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുന്നു
പാവമീ കുരുന്നുകള്‍
കേറി കിടക്കാനൊരിടമില്ലാതെ
വിശപ്പകറ്റാന്‍ ഗതിയില്ലാതെ
രാത്രിയുടെ ഇരുണ്ടയാമങ്ങളില്‍
മനുഷ്യമൃഗങ്ങളുടെ അലര്‍ച്ചകളില്‍
ഉറക്കമില്ലാതെ ഉഴറുന്നീ കുഞുപൈതങ്ങള്
ആരുടെ തെറ്റ്....??
നന്മകള് നേരുന്നു...
Tuesday, November 6, 2007
നീയെവിടെ
മരണത്തോടെ തീരുമെന്ന് കരുതി
ആത്മാവായി
പിന്നാലെ
വരും വരെ...
എത്ര നേരമായി ഞാനീ
മഴ
നനയുന്നു..
ബാഷ്പമാകാന്‍ മടിച്ച
കടല്‍ജലം
ആര്ത്തുപെയ്യുകയാണെന്ന് കരുതി...
നാവില്‍
നിന്റെ
മിഴിനീരിന്റെ
ഉപ്പടിഞ്ഞുകൂടി
ചുംബനത്തിന്റെ
രുചി
നഷ്ടപ്പെടും വരെ...
പ്രണയം
മരിച്ചവന്റെ അസ്ഥികളില്‍
പിടിമുറുക്കിയെന്നും
ആര്‍ദ്രമായ
നിന്റെ കിടക്കറയില്‍
മൗനം
ഉറക്കത്തിന്റെ
തേരാളിയായെന്നും
കാറ്റു പറയുന്നുണ്ടായിരുന്നു...
ശിഥിലചിന്തകളുടെ
തടവറ
എന്നെ
നഗ്നയാക്കുന്നു...
തോരാത്ത
ഈ നിലാവില്
ഞാന്‍
ഉണരുന്നു..
നീയെവിടെ...?
അര്‍ബുദം ബാധിച്ച
ഏതു പൂവിന്റെ ആത്മാവിലേക്കാണ്
ആത്മഹത്യയിലൂടെ
നീ സഞ്ചരിച്ചത്...
Monday, November 5, 2007
ചിന്തിക്കൂ ! കമന്റടിക്കൂ!!
Train Ticket എടുത്തു Platform ല്‍ ഇരിക്കാം, എന്നാല്‍
Platform Ticket എടുത്തു Train ല്‍ ഇരിക്കാമോ?
ഒരു ഉറുമ്പ് വിചാരിച്ചാല്‍ 100 ആനയെ കടിക്കാം, എന്നാല്‍
100 ആന വിചാരിച്ചാല്‍ ഒരു ഉറുമ്പിനെ കടിക്കാന്‍ കഴിയുമോ?
ഉയരം കുറവാണെങ്കില്‍ High Heels ഇട്ടു ഉയരം കൂട്ടാം, പക്ഷെ
ഉയരം കൂടുതലാണെങ്കില്‍ Low Heels ഇട്ടു ഉയരം കുറക്കാന്‍ പറ്റുമോ?
Tea Cup ല്‍ Tea കുടിക്കാം, എങ്കില്‍
World Cup ല്‍ World കുടിക്കാന്‍ കഴിയുമോ?
ജോലി തീര്‍ന്നെങ്കില്‍ ഇതു വായിച്ചുകൊന്ടിരിക്കാം,എന്നാല്‍
ഇതു വായിച്ചുകൊന്ടിരുന്നാല് ജോലി തീരുമോ?