എല്ലാ ബൂലോകര്‍ക്കും ഹൃദയം നിറഞ്ഞ ഒരായിരം ഈദ് ആശംസകള്‍!
Thursday, September 9, 2010
Sunday, August 22, 2010
Thursday, May 20, 2010
തൊടുപുഴ മീറ്റ് : ബ്ലോഗർ അലി പങ്കെടുക്കില്ല.
ഭയങ്കര അലമ്പനും ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദധാരിയും അലി എന്ന വ്യാജപ്രൊഫൈലും ഫോട്ടൊയും വെച്ചു ബ്ലോഗിംഗ് നടത്തുന്ന ചൈനീസ് ബ്ലോഗർ ലീ ചുങ് ചാംങ് ആഗസ്റ്റ് എട്ടിനു തൊടുപുഴയിൽ നടക്കുന്ന ബ്ലോഗ് മീറ്റിന് പങ്കെടുക്കില്ലെന്ന് അറിയുന്നു. പ്രവാസഭുമി, നിറവും നിഴലും, എന്നിവയ്ക്കുപുറമേ പൊതുമേഖലാ സ്ഥാപനമായ മഴത്തുള്ളിക്കിലുക്കം എന്നിവയിലൊന്നും വർഷങ്ങളോളം പോസ്റ്റുകൾ നിക്ഷേപിക്കാത്തതിനാൽ ബ്ലോഗ് സംഘടനയായ ബ്ലമ്മയുടെ കാരണം കാണിക്കൽ നോട്ടീസ് കൈപ്പറ്റിയിട്ടും വിശദീകരണമൊന്നും കൊടുക്കാതെ ബ്ലോറാ ഗോറാ മലമടക്കുകളിൽ ഒളിച്ചുകഴിയുന്ന ലിയുടെ ഏറ്റവും പുതിയ വീഡിയോടേപ്പിലാണിക്കാര്യമുള്ളത്.
നടി ഷക്കീല പങ്കെടുക്കുമെന്നറിഞ്ഞു പിടിച്ചുനിൽക്കാനുള്ള കെൽപ്പില്ലാത്തതിനാൽ മുങ്ങുന്നതാണെന്ന ആരോപണത്തെ ലി പുച്ഛിച്ചു തള്ളുകയും തള്ളലിന്റെ ആഘാതത്തിൽ പിന്നോട്ട് മറിയുന്നതും വീഡിയോ ദൃശ്യങ്ങളിൽ ലഭ്യമാണ്. വ്യാജബ്ലോഗർമാരെ പൊക്കാനായി പോലീസിന്റെ ഇടിവണ്ടി തൊടുപുഴ മണക്കാട് ജ്യോതിസ് ഓഡിറ്റോറിയത്തിന്റെ മുമ്പിൽ കാത്തുകിടക്കുമെന്ന് ഭയന്നല്ല, എന്നും ലി കൂട്ടിച്ചേർത്തു. പ്രശ്നങ്ങളുണ്ടാക്കരുതെന്നും സംയമനം പാലിക്കണമെന്നും തന്റെ ഫാൻസിനോട് ഹാൻസും കഴിച്ച് അലമ്പുണ്ടാക്കാതെയിരിക്കാനും അഭ്യർത്ഥിച്ചു.
താനെത്തിയാൽ മഹാ കവി മമ്മുട്ടി, മെഗാസ്റ്റാർ മുരുകൻ കാട്ടാക്കട മുതലായവരുടെ സാന്നിദ്ധ്യം തന്റെ താരപ്രഭാവത്തിനു മുന്നിൽ കരിക്കട്ടയാവുമെന്നും അദ്ദേഹം പ്രസ്താവിച്ചു. താൻ പങ്കെടുക്കാത്തതിനാൽ പുലി, പുപ്പുലി, പുള്ളിപ്പുലി, കരിമ്പുലി മുതലായവരുടെ സ്വൈര്യവിഹാരം തൊടുപുഴയിലുണ്ടാവുമെന്ന് ഭയക്കുന്നതായും അദ്ദേഹം പറഞ്ഞു. കോടീശ്വരനായ ഈ ബ്ലോഗറുടെ സാന്നിദ്ധ്യം കൊണ്ട് പാവപ്പെട്ടവർ മുൻകൈയ്യെടുത്തു നടത്തുന്ന മീറ്റിനൊരു സഹായമാകുമെന്ന പ്രതീക്ഷയാണ് ഇതോടെ ലൈല കശക്കിയെറിഞ്ഞ ആന്ധ്ര പോലെയാക്കിയത്.
ഇന്റർനാഷണൽ ഡെസ്ക് & ബെഞ്ച്
Thursday, February 18, 2010
പ്രയാസിയ്ക്ക് വിവാഹ മംഗളാശംസകള്‍!
പ്രയാസിയും പ്രേയസിയും (അന്‍ഷാദ് & ഹാദിയ)
ബൂലോകത്തിന്റെ പ്രയാസി വിവാഹിതനായി. (2010 ഫെബ്രുവരി 18) . രണ്ടു പേര്‍ക്കും വിവാഹ മംഗളാശംസകള്‍!
Subscribe to:
Posts (Atom)