Monday, September 29, 2008
ഈദ് ആശംസകള്‍
Posted by
മഴതുള്ളികിലുക്കം
at
4:03 PM
Labels: ഈദ് ആശംസകള്‍, മലയാളം ബ്ലോഗ്ഗ്, മഴത്തുള്ളികിലുക്കം
Wednesday, September 24, 2008
Tuesday, September 16, 2008
Thursday, August 14, 2008
കുഞ്ഞു സഹായം..!
“പ്രാര്‍ത്ഥിക്കുന്ന ചുണ്ടുകളെക്കാള് നല്ലത് പ്രവര്‍ത്തിക്കുന്ന കരങ്ങളാണ്..!“
ശിവപ്രസാദേട്ടന് (മൈനാഗന്‍) അയച്ച ഒരു മെയില്‍ അതു പോലെ പേസ്റ്റുന്നു...

Saturday, July 19, 2008
പെണ്ണിനെ വിലപേശുന്ന നായകള്‍ക്ക്.!!
മകളെ കേള്‍ക്കുക അടുക്കളയില്‍നിന്‍ ശബ്ദമുയരരുത്
അരുതു നീയുറക്കെചിരിക്കരുതിന്റെ ചുണ്ടിലുണരുന്ന
ഗാനമൊരിക്കലുംശബ്ദമാവരുത്
നിന്റെ മൂടുപടംനീ തുറക്കരുത് അതു ചെയ്യാതെ തന്നെ
കഴുകന് കണ്ണുകള്‍നിന്നെകോരിക്കുടിക്കുന്നുണ്ട്
നാട്ടു മാങ്ങയ്ക്ക്നീ കല്ലെറിയരുത് കൈകളുയരുന്നത് കാത്ത്
കണ് കോണില്‍ കാമം നിറച്ച്നിനക്കായ് ചുണ്ടകള്‍
ഇളകാതെ കാത്തിരിപ്പുണ്ട്
സൌഹൃദത്തിന്റെവിജനതയില്‍നാവു നൊട്ടി നുണയുന്നതും
ചെത്തിക്കൂര്‍പ്പിച്ച നഖങ്ങള്‍പുറത്തു ചാടുന്നതും
കണ്ടു നീ നടുങ്ങരുത് അതു നീ മേനി പറഞ്ഞ
സൗഹൃദം തന്നെയാണ്
യാത്രയ്ക്കിടയില്‍നിന്റെ അവയവങ്ങള്‍സ്ഥാനങ്ങളില്‍ തന്നെയെന്ന്
പരിശോധിക്കപ്പെടുംമകളെനീ ഒച്ച വയ്ക്കരുത്കാരണം നീ പെണ്ണാണ്
പൊന്നു തികയാഞ്ഞത്തിന്തീച്ചൂടറിഞ്ഞ് വേവുംമ്പോഴും
മകളെ അരുതു നീകണ്ണുനീര്‍ തൂവരുത്
ഇരുള് പടര്‍പ്പില്‍കാട്ടു പൊന്തയില്‍ഇര പിടിയന്മാര്
നിന്റെ ചോര രുചിക്കുമ്പോഴുംനീ ഞരങ്ങരുത്
കാരണം മകളെ,നീയൊരു പെണ്ണാണ്
പിതൃ സ്നേഹംനിന്റെ തൊലിപ്പുറത്ത്
സ്പര്‍ശമാവുമ്പോഴുംനിന്റെ ഉദരത്തിനുള്ളില്‍
കുഞ്ഞു ചലനമുണരുമ്പോഴുംനീ പുറത്തു പറയരുത്
വാര്‍ന്നു പോയ രക്തമിനിഉറക്കത്തിലും ഓര്‍ക്കരുത്
കാരണം, നീയിന്നൊരു വസ്തു മാത്രമാണ്
ചാക്കിനുള്ളില്‍പുഴുവരിക്കുമ്പോഴുംകോണ്‍വെണ്ടിലെകിണറിന്റെ
ആഴമളക്കുമ്പോഴുംവൈറസുകള്‍നിന്റെന്റെ ഇളം മേനിയില്‍
പെറ്റു പെരുകുമ്പോഴുംനീ ചുണ്ടനക്കരുത്
കാരണം മകളെനീ പിറന്നതു തന്നെഒരു ആണിന്റെ
നേരമ്പോക്കാണ്
ജനിക്കും മുമ്പേമരണത്തിന്റെ കൈകള്‍
നിനക്കായി കാത്തിരുന്നതാണ്
വേണ്ടായിരുന്നുനീ ജനിക്കരുതായിരുന്നു
ആര്‍ത്തിയുടെ കണ്ണുകള്‍
ഭൂമിയുടെ മാറിലേക്ക് ചൂഴ്ന്നിറങ്ങിയതിനു ശേഷമാണ്
കൂര്‍ത്ത നഖ മുനകള്‍
എന്റെ ഹൃദയത്തില്‍ ചോര പൊടിയിച്ചത്
ഇരുളിന്റെ മറ പറ്റി നിന്റെ നഗ്നത കോരിക്കുടിച്ചപ്പോഴും
ഞാന്‍ നിന്നെ കാമിച്ചിരുന്നില്ല എന്ന് പറഞ്ഞാല്‍
നീ എന്നെ ഷണ്‍ടനെന്നു വിളിക്കരുത്
ഞാന്‍ നിന്റെ നഗ്നതയില്‍ നിന്റെ ഹൃദയം തേടുകയായിരുന്നു...
എന്റെ അശാന്തമായ ഹൃദയം ഇടയ്ക്കിടെ എന്നോട് പിറുപിറുക്കാരുണ്ടായിരുന്നു
നിന്റെ നഗ്നതയില്‍ നിന്റെ ഹൃദയവും നഗ്നമാക്കപെടുമെന്നു...!!
ഒരു സുഹൃത്തിന്റെ വരികളാണിവ ഒരു കമ്മ്യൂണിറ്റില് എഴുതിയത് കണ്ടപ്പോള്‍ ആശയങ്ങള്‍ വര്‍ത്തമാനകാലത്തിനെ കുറിച്ചായപ്പോള്‍
ബൂലോഗത്തേക്ക് ആ സുഹൃത്തിനേക്കൂടെ പരിചയപ്പെടുത്തണമെന്ന് തോന്നി ഇത് ആ സുഹൃത്തിന്റെ ബ്ലോഗ് ആണ് മുറിവുകള്‍
Monday, June 30, 2008
മഴത്തുള്ളികിലുക്കം
Posted by
മഴതുള്ളികിലുക്കം
at
12:26 PM
Labels: ചിത്രങ്ങള്‍, മഴത്തുള്ളി, മഴത്തുള്ളികിലുക്കം
Thursday, June 19, 2008
വഴിയറിയാതെ
ഈ ചിത്രത്തിന് അനുയോജ്യമായ കുറിപ്പ് എഴുതുക.
ബാജി ഓടംവേലി എന്ന ബ്ലോഗ്ഗര്‍ അയച്ചു തന്ന ചിത്രം
Saturday, May 31, 2008
Tuesday, May 27, 2008
നന്ദിതയുടെ കവിതകള്‍.!!
നന്ദിത.!!
1969 മെയ് 21ന് വയനാട് ജില്ലയിലെ മക്കടി മലയിലാണ് നന്ദിത ജനിച്ചത്. അച്ഛന് ശ്രീധര മേനോന്, അമ്മ പ്രഭാവതി... ഇഗ്ലീഷില്‍ എം എ യും ബീയെഡും എടുത്തു... വയനാട് മുട്ടില്‍ WMO College ല്‍ അധ്യാപികയായിരുന്നു... 1999 ജനുവരി 17ന് സ്വയം ജീവിതം അവസാനിപ്പിച്ചു. കാരണം അജ്ഞാതം.
സ്നേഹത്തിനുവേണ്ടി ഉഴറുകയും ലഭിക്കാതെ വന്നപ്പോള്‍ തന്നോടുതന്നെ പ്രതികാരം വീട്ടുകയും വഴികളെല്ലാം അടഞ്ഞുപോയി എന്നു തോന്നിയപ്പോള്‍ ഈ ലോകം വിട്ടുപോവുകയും ചെയ്ത നന്ദിത സ്വന്തം ജീവിതത്തിന്റെ ബാക്കിപത്രമായി കുറെ കവിതകള്‍ അവശേഷിപ്പിച്ചിരുന്നു. പക്ഷെ എല്ലാം രഹസ്യമാക്കിവച്ചു. അമ്മയും അച്ഛനും അനിയനും പോലും അക്കാര്യം അറിയുന്നത് നന്ദിത ഇവിടം വിട്ടു പോയശേഷമാണ്. മറ്റുള്ളവരെപ്പോലെ ഭാവനയില്‍ വിടരുന്ന ചിത്രങ്ങള്‍ അക്ഷരങ്ങളാക്കി കടലാസില്‍ കോറിയിടുകയായിരുന്നില്ല നന്ദിത ചെയ്തിരുന്നത്. പിന്നെ, തന്റെ സ്വകാര്യങ്ങള്‍, അജ്ഞാതനായ കാമുകന്, സങ്കടങ്ങള്‍, ജീവിതത്തോടുള്ള കാഴ്ച്ചപ്പാട്, മരണം ഇവയെല്ലാമായിരുന്നു അവളുടെ കവിതകള്‍ക്ക് വിഷയമായിരുന്നത്.
നന്ദിത പഠിക്കാന്‍ മിടുക്കിയായിരുന്നു; സുന്ദരിയായിരുന്നു. കോഴിക്കോട് ചാലപ്പുറം ഗവണ്മന്റ് ഗേള്‍സ് ഹൈസ്കൂള്‍, ഗുരുവായൂരപ്പന് കോളേജ്, ഫാറൂഖ് കോളേജ്, calicut university english dept., mother theresa women's university - chennai എന്നിവിടങ്ങളില്‍ ഒന്നാം നിരക്കാരിയായി വിദ്യാഭ്യാസം. വയനാട്ടില്‍ വീട്ടിനടുത്തുള്ള മുട്ടില്‍ വയനാട് മുസ്ലിം ഓര്‍ഫനേജ് കോളേജില്‍ ഇഗ്ലീഷ് അദ്ധ്യാപികയായിരുന്നു. 1999 ജനുവരി 17ന് പെട്ടന്ന് നന്ദിത ജീവിതം അവസാനിപ്പിച്ചു. കാരണം ദുരൂഹം.
അന്ന് കിടക്കാന്‍ പോവുന്നതിനുമുമ്പ് അമ്മയോടു നന്ദിത പറഞ്ഞു; "അമ്മേ ഒരു ഫോണ്‍ വരും. ഞാന്‍ തന്നെ അറ്റന്റു ചെയ്തുകൊള്ളാം." ആ ഫോണ്‍ കോള്‍ വന്നതായി അച്ഛനോ അമ്മയോ കേട്ടില്ല. അര്‍ദ്ധരാത്രി എന്തിനോവേണ്ടി അമ്മ ഡ്രോയിംഗ് റൂമിലേക്കു വന്നപ്പോള്‍ മുകളിലെമുറിയോട് ചേര്‍ന്നുള്ള ടെറസ്സില്‍ നിന്നു താഴെക്കു സാരിയില്‍ കെട്ടിത്തൂങ്ങിക്കിടക്കുന്നു. ആള്ക്കാര് എത്തുന്നതിന് എത്രയോ മുമ്പേ അവള് പോയിക്കഴിഞ്ഞിരുന്നു. നന്ദിതയെ പഠിപ്പിച്ച യൂണിവേഴ്സിറ്റിയിലെ ഒരദ്ധ്യാപകന് പറയുന്നു; "മിടുക്കിയായിരുന്നു, ബുദ്ധിപരമായ ചര്‍ച്ചകളില്‍ അവള്‍ക്ക് പ്രത്യേക താല്പര്യമുണ്ടായിരുന്നു. ഹൃദ്യവും ആകര്‍ഷണീയവുമായ പെരുമാറ്റം. ജീവിതത്തോട് അഗാധമായ മമത. എങ്ങനെ സംഭവിച്ചു ഈ ദുരന്തം?"
എല്ലാം ഒരു പകപോക്കലായി കരുതേണ്ടിയിരിക്കുന്നു. സ്വന്തമാക്കാന്‍ ആഗ്രഹിക്കുകയും സാധിക്കാതെ പോവുകയും ചെയ്ത നക്ഷത്രസൌഹൃദത്തിന്റെ നിരാകരണമാവാം സ്വന്തം ജീവിതത്തോട് ഇത്തരത്തിലൊരു ക്രൂരത കാട്ടാന്‍ അവളെ പ്രേരിപ്പിച്ചത്.
ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പരിചിതര്‍ക്കും അര്‍ത്ഥം മനസ്സിലാവാതെ കിടക്കുന്ന ഒട്ടേറെ താളുകള്‍ നന്ദിതയുടെ ജീവിത പുസ്തകത്തിലുണ്ട്. പക്ഷേ, എല്ലാ നിഗൂഢതകള്‍ക്കും കടങ്കഥകള്‍ക്കും ഉത്തരം നല്കാന് പോന്ന കുറേ കവിതകള്‍ നന്ദിത എഴുതിയിട്ടുണ്ട്, ഡയറിക്കുറിപ്പുകളായ്. 1985 മുതല്‍ 1993 വരെ എഴുതിയിട്ടുള്ള കവിതകള്‍ നന്ദിതയുടെ ആത്മകഥയുടെ ചില അദ്ധ്യായങ്ങളാണ്. 1993 മുതല്‍ 1999 വരെയുള്ള കവിതകള്‍ കണ്ടുകിട്ടേണ്ടതുണ്ട്.
വീണുപോയ ഇളംപൂവിനെയോര്‍ത്തു കണ്ണുനിറഞ്ഞിട്ടെന്തു കാര്യം? നന്ദിത ജന്മദുഃഖങ്ങളുടെ മഹാന്ധകാരത്തിനു മുന്നില്‍ പകച്ചുനിന്നുപോയി. ആ അന്ധകാരത്തിന്റെ ഒരു ചീളുവന്ന് അവളെ തന്നിലേക്കുചേര്‍ത്തണച്ചു. മറ്റൊന്നും സാധ്യമല്ലായിരുന്നു. പെട്ടന്നു കെട്ടുപോവാന്‍ മാത്രം തെളിഞ്ഞൊരു കാര്‍ത്തിക വിളക്ക്. സൌമ്യപ്രകാശവും സുഗന്ധവും സൌന്ദര്യവും തികഞ്ഞതെങ്കിലും രണ്ടുതുള്ളി മാത്രം എണ്ണപകര്‍ന്നൊരു ഒറ്റത്തിരി വിളക്ക് - അതിനു കെടാതെ വയ്യല്ലോ?
നന്ദിതയുടെ കവിതകള്‍ക്കായ് ഇവിടെക്ലിക്കുക.
ഇത് കമ്മ്യൂണിറ്റിയില്എഴുതിയ സുഹൃത്ത് ഹേമന്ദ് .
ആ സുഹൃത്തിന് നന്ദി അറിയിക്കുന്നൂ..
സ്നേഹപൂര്‍വ്വം സജി.!!
Tuesday, April 29, 2008
Thursday, March 20, 2008
Monday, February 11, 2008
Thursday, February 7, 2008
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പോസ്റ്റ് ചെയ്ത ഒരു അനുഭവകഥയുടെ കമന്റുകളാണ് ഈ കുറിപ്പിനാധാരം.
ബൂലോകരുടെ ബ്ലഡ്ഡ് ഗ്രൂപ്പൊക്കെ ഒന്ന് അറിഞ്ഞ് വെച്ചാല്‍ എപ്പോഴെങ്കിലും ആര്‍ക്കെങ്കിലും ഉപകരിച്ചാലോ ?
നിര്‍ദ്ദേശം പ്രയാസിയുടേതായിരുന്നു. പ്രയാസിക്ക് നൂറില്‍ നൂറ്.
യു.എ.ഇ.യിലും, ബാഗ്ലൂരും, ഒക്കെ വലിയൊരു ബൂലോക കൂട്ടായ്മ ഉണ്ടെന്നറിയാം.
ദിവസം ഒരിക്കലെങ്കിലും ഇ-മെയില്‍ തുറന്ന് കത്തുകളൊക്കെ നോക്കുന്നവരാണ് ഭൂരിഭാഗവും.
ഒരു കുപ്പി രക്തം അത്യാവശ്യമുണ്ടെന്ന്, ആരെങ്കിലും ഒരാള്‍ മെയില്‍ ബോക്സ് തുറന്ന് ഒരു മെയിലിലൂടെ മനസ്സിലാക്കിയാല്‍, അയാള്‍ക്ക് മറ്റുള്ളവരെ ബന്ധപ്പെടാനും വിവരമറിയിക്കാനും വേണ്ടി നമുക്ക് എല്ലാവരുടേയും ബ്ലഡ്ഡ് ഗ്രൂപ്പും, ഫോണ്‍ നമ്പറും,മെയില്‍ ഐ.ഡി.യും ശേഖരിച്ചാലോ ?
എന്നെപ്പോലുള്ള ബി നെഗറ്റീവ് എന്ന റെയര്‍ ഗ്രൂപ്പ് രക്തമുള്ളവര്‍ക്ക് അവശ്യസമയത്ത് ആരാണ്, എങ്ങിനെയാണ് ഉപകരിക്കുക എന്ന് പറയാന്‍ പറ്റില്ലല്ലോ !
താല്‍പ്പര്യമുള്ളവര്‍ ഗ്രൂപ്പും ഫോണ്‍ നമ്പറും, വിരോധമില്ലെങ്കില്‍ ഇ-മെയില്‍ ഐ.ഡി.യും അയക്കുക.
നമുക്കതിനെ ഒരു ഡാറ്റാബേസാക്കി ഇവിടെ കരുതി വെക്കാം.
നമുക്കോ നമ്മുടെ ഉറ്റവര്‍ക്കോ, മറ്റേതെങ്കിലും സഹജീവിക്കോ ഒരു സഹായം അങ്ങിനെ ചെയ്ത് കൊടുക്കാന്‍ കഴിഞ്ഞാല്‍ അതില്‍പ്പരം പുണ്യം വേറെയുണ്ടോ ?