Thursday, September 9, 2010

ഈദ് ആശംസകള്‍!

എല്ലാ ബൂലോകര്‍ക്കും ഹൃദയം നിറഞ്ഞ ഒരായിരം ഈദ് ആശംസകള്‍!

Sunday, August 22, 2010

ഓണാശംസകൾ!

എല്ലാ മലയാളികൾക്കും ഐശ്വര്യ സമൃദ്ധിയുടെ പൊന്നോണാശംസകൾ!

Thursday, May 20, 2010

തൊടുപുഴ മീറ്റ് : ബ്ലോഗർ അലി പങ്കെടുക്കില്ല.

    ഭയങ്കര അലമ്പനും ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദധാരിയും അലി എന്ന വ്യാജപ്രൊഫൈലും ഫോട്ടൊയും വെച്ചു ബ്ലോഗിംഗ് നടത്തുന്ന ചൈനീസ് ബ്ലോഗർ ലീ ചുങ് ചാംങ് ആഗസ്റ്റ് എട്ടിനു തൊടുപുഴയിൽ നടക്കുന്ന ബ്ലോഗ് മീറ്റിന് പങ്കെടുക്കില്ലെന്ന് അറിയുന്നു. പ്രവാസഭുമി, നിറവും നിഴലും, എന്നിവയ്ക്കുപുറമേ പൊതുമേഖലാ സ്ഥാപനമായ മഴത്തുള്ളിക്കിലുക്കം എന്നിവയിലൊന്നും  വർഷങ്ങളോളം പോസ്റ്റുകൾ നിക്ഷേപിക്കാത്തതിനാൽ ബ്ലോഗ് സംഘടനയായ ബ്ലമ്മയുടെ കാരണം കാണിക്കൽ നോട്ടീസ് കൈപ്പറ്റിയിട്ടും വിശദീകരണമൊന്നും കൊടുക്കാതെ ബ്ലോറാ ഗോറാ മലമടക്കുകളിൽ ഒളിച്ചുകഴിയുന്ന ലിയുടെ ഏറ്റവും പുതിയ വീഡിയോടേപ്പിലാണിക്കാര്യമുള്ളത്.

    നടി ഷക്കീല പങ്കെടുക്കുമെന്നറിഞ്ഞു പിടിച്ചുനിൽക്കാനുള്ള കെൽ‌പ്പില്ലാത്തതിനാൽ മുങ്ങുന്നതാണെന്ന ആരോപണത്തെ ലി പുച്ഛിച്ചു തള്ളുകയും തള്ളലിന്റെ ആഘാതത്തിൽ പിന്നോട്ട് മറിയുന്നതും വീഡിയോ ദൃശ്യങ്ങളിൽ ലഭ്യമാണ്. വ്യാജബ്ലോഗർമാരെ പൊക്കാനായി പോലീസിന്റെ ഇടിവണ്ടി തൊടുപുഴ മണക്കാട് ജ്യോതിസ് ഓഡിറ്റോറിയത്തിന്റെ മുമ്പിൽ കാത്തുകിടക്കുമെന്ന് ഭയന്നല്ല, എന്നും ലി കൂട്ടിച്ചേർത്തു. പ്രശ്നങ്ങളുണ്ടാക്കരുതെന്നും സംയമനം പാലിക്കണമെന്നും തന്റെ ഫാൻസിനോട് ഹാൻസും കഴിച്ച് അലമ്പുണ്ടാക്കാതെയിരിക്കാനും അഭ്യർത്ഥിച്ചു.
      
      താനെത്തിയാൽ മഹാ കവി മമ്മുട്ടി, മെഗാസ്റ്റാർ മുരുകൻ കാട്ടാക്കട മുതലായവരുടെ സാന്നിദ്ധ്യം തന്റെ താരപ്രഭാവത്തിനു മുന്നിൽ കരിക്കട്ടയാവുമെന്നും അദ്ദേഹം പ്രസ്താവിച്ചു. താൻ പങ്കെടുക്കാത്തതിനാൽ പുലി, പുപ്പുലി, പുള്ളിപ്പുലി, കരിമ്പുലി മുതലായവരുടെ സ്വൈര്യവിഹാരം തൊടുപുഴയിലുണ്ടാവുമെന്ന് ഭയക്കുന്നതായും അദ്ദേഹം പറഞ്ഞു.  കോടീശ്വരനായ ഈ ബ്ലോഗറുടെ സാന്നിദ്ധ്യം കൊണ്ട് പാവപ്പെട്ടവർ മുൻ‌കൈയ്യെടുത്തു നടത്തുന്ന മീറ്റിനൊരു സഹായമാകുമെന്ന പ്രതീക്ഷയാണ് ഇതോടെ ലൈല കശക്കിയെറിഞ്ഞ ആന്ധ്ര പോലെയാക്കിയത്.

ഇന്റർനാഷണൽ ഡെസ്ക് & ബെഞ്ച്

Thursday, February 18, 2010

പ്രയാസിയ്ക്ക് വിവാഹ മംഗളാശംസകള്‍!


പ്രയാസിയും പ്രേയസിയും (അന്‍ഷാദ് & ഹാദിയ)

ബൂലോകത്തിന്റെ പ്രയാസി വിവാഹിതനായി. (2010 ഫെബ്രുവരി 18) . രണ്ടു പേര്‍ക്കും വിവാഹ മംഗളാശംസകള്‍!

Friday, December 11, 2009

പരിചയം


ക്യാമറകണ്ണിലൂടെ.....പുതുമ തേടുന്ന മറ്റൊരു പ്രവാസി
തിരുവനന്തപുരം..സ്വദേശി...ഇപ്പോല്‍ ഷാര്‍ജയില്‍ ജോലി ചെയുന്നു.
നിഴലിലേക്ക്‌ ഏവര്‍ക്കും സ്വാഗതം

ഇവിടെ ക്ലിക്ക്‌ ചെയ്യുക. നിഴല്‍
ലെബിസന്‍

Wednesday, September 24, 2008

റംസാന്‍ ആശംസകള്‍


വ്രത ശുദ്ധിയുടെ നാളുകള്‍ വരവായി…..,
ആത്മസംസ്കരണത്തിന്‍റ്റെയും…
മാന്യ വായനക്കാര്‍ക്ക്
റംസാന്‍ ആശംസകള്‍

Tuesday, September 16, 2008

ഓണാശംസകള്‍


എല്ലാവര്‍ക്കും സ്‌നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ഓണം റംസാന്‍ ആശംസകള്‍
മഴത്തുള്ളികിലുക്കം.

Thursday, August 14, 2008

കുഞ്ഞു സഹായം..!

“പ്രാര്‍ത്ഥിക്കുന്ന ചുണ്ടുകളെക്കാള്‍ നല്ലത് പ്രവര്‍ത്തിക്കുന്ന കരങ്ങളാണ്..!“
ശിവപ്രസാദേട്ടന്‍ (മൈനാഗന്‍) അയച്ച ഒരു മെയില്‍ അതു പോലെ പേസ്റ്റുന്നു...സ്വാതന്ത്ര്യത്തിന്റെ ഈ പൊന്‍പുലരിയില്‍ നമുക്കൊന്നായി പ്രാര്‍ത്ഥിക്കാം..
ചെറുതാണെങ്കിലും മറ്റുള്ളവര്‍ക്ക് സാന്ത്വനമേകുന്ന ഒരു കുഞ്ഞു നന്മയെങ്കിലും മുന്നോട്ടുള്ള ജീവിതത്തില്‍ ചെയ്യാന്‍ കഴിഞ്ഞെങ്കിലെന്ന്..! ഒരു ജീവനെങ്കിലും സംരക്ഷിക്കാന്‍ കഴിഞ്ഞെങ്കിലെന്ന്..! പിറന്ന നാടിനു വേണ്ടി ഒരു തുള്ളി ചോരയെങ്കിലും ചിന്താന്‍ കഴിഞ്ഞെങ്കിലെന്ന്..!
എല്ലാ ബ്ലോഗേര്‍സിനും മഴത്തുള്ളിക്കിലുക്കത്തിന്റെ സ്വാതന്ത്ര്യദിനാശംസകള്‍..

Saturday, July 19, 2008

പെണ്ണിനെ വിലപേശുന്ന നായകള്‍ക്ക്.!!

മകളെ കേള്‍ക്കുക അടുക്കളയില്‍നിന്‍ ശബ്ദമുയരരുത്

അരുതു നീയുറക്കെചിരിക്കരുതിന്റെ ചുണ്ടിലുണരുന്ന
ഗാനമൊരിക്കലുംശബ്ദമാവരുത്

നിന്റെ മൂടുപടംനീ തുറക്കരുത് അതു ചെയ്യാതെ തന്നെ
കഴുകന്‍ കണ്ണുകള്‍നിന്നെകോരിക്കുടിക്കുന്നുണ്ട്

നാട്ടു മാങ്ങയ്ക്ക്നീ കല്ലെറിയരുത്‌ കൈകളുയരുന്നത് കാത്ത്
കണ്‍ കോണില്‍ കാമം നിറച്ച്നിനക്കായ് ചുണ്ടകള്‍
ഇളകാതെ കാത്തിരിപ്പുണ്ട്‌

സൌഹൃദത്തിന്റെവിജനതയില്‍നാവു നൊട്ടി നുണയുന്നതും
ചെത്തിക്കൂര്‍പ്പിച്ച നഖങ്ങള്‍പുറത്തു ചാടുന്നതും
കണ്ടു നീ നടുങ്ങരുത് അതു നീ മേനി പറഞ്ഞ
സൗഹൃദം തന്നെയാണ്

യാത്രയ്ക്കിടയില്‍നിന്റെ അവയവങ്ങള്‍സ്ഥാനങ്ങളില്‍ തന്നെയെന്ന്‌
പരിശോധിക്കപ്പെടുംമകളെനീ ഒച്ച വയ്ക്കരുത്കാരണം നീ പെണ്ണാണ്

പൊന്നു തികയാഞ്ഞത്തിന്തീച്ചൂടറിഞ്ഞ് വേവുംമ്പോഴും
മകളെ അരുതു നീകണ്ണുനീര്‍ തൂവരുത്

ഇരുള്‍ പടര്‍പ്പില്‍കാട്ടു പൊന്തയില്‍ഇര പിടിയന്മാര്‍
നിന്റെ ചോര രുചിക്കുമ്പോഴുംനീ ഞരങ്ങരുത്
കാരണം മകളെ,നീയൊരു പെണ്ണാണ്

പിതൃ സ്നേഹംനിന്റെ തൊലിപ്പുറത്ത്
സ്പര്‍ശമാവുമ്പോഴുംനിന്റെ ഉദരത്തിനുള്ളില്‍
കുഞ്ഞു ചലനമുണരുമ്പോഴുംനീ പുറത്തു പറയരുത്

വാര്‍ന്നു പോയ രക്തമിനിഉറക്കത്തിലും ഓര്‍ക്കരുത്
കാരണം, നീയിന്നൊരു വസ്തു മാത്രമാണ്

ചാക്കിനുള്ളില്‍പുഴുവരിക്കുമ്പോഴുംകോണ്‍വെണ്ടിലെകിണറിന്റെ
ആഴമളക്കുമ്പോഴുംവൈറസുകള്‍നിന്‍റെന്റെ ഇളം മേനിയില്‍
പെറ്റു പെരുകുമ്പോഴുംനീ ചുണ്ടനക്കരുത്

കാരണം മകളെനീ പിറന്നതു തന്നെഒരു ആണിന്റെ
നേരമ്പോക്കാണ്

ജനിക്കും മുമ്പേമരണത്തിന്റെ കൈകള്‍
നിനക്കായി കാത്തിരുന്നതാണ്
വേണ്ടായിരുന്നുനീ ജനിക്കരുതായിരുന്നു


ആര്‍ത്തിയുടെ കണ്ണുകള്‍
ഭൂമിയുടെ മാറിലേക്ക്‌ ചൂഴ്ന്നിറങ്ങിയതിനു ശേഷമാണ്
കൂര്‍ത്ത നഖ മുനകള്‍
എന്റെ ഹൃദയത്തില്‍ ചോര പൊടിയിച്ചത്
ഇരുളിന്റെ മറ പറ്റി നിന്റെ നഗ്നത കോരിക്കുടിച്ചപ്പോഴും
ഞാന്‍ നിന്നെ കാമിച്ചിരുന്നില്ല എന്ന് പറഞ്ഞാല്‍
നീ എന്നെ ഷണ്‍ടനെന്നു വിളിക്കരുത്
ഞാന്‍ നിന്റെ നഗ്നതയില്‍ നിന്റെ ഹൃദയം തേടുകയായിരുന്നു...
എന്റെ അശാന്തമായ ഹൃദയം ഇടയ്ക്കിടെ എന്നോട് പിറുപിറുക്കാരുണ്ടായിരുന്നു
നിന്റെ നഗ്നതയില്‍ നിന്റെ ഹൃദയവും നഗ്നമാക്കപെടുമെന്നു...!!


ഒരു സുഹൃത്തിന്റെ വരികളാണിവ ഒരു കമ്മ്യൂണിറ്റില്‍ എഴുതിയത് കണ്ടപ്പോള്‍ ആശയങ്ങള്‍ വര്‍ത്തമാനകാലത്തിനെ കുറിച്ചായപ്പോള്‍ 
ബൂലോഗത്തേക്ക് ആ സുഹൃത്തിനേക്കൂടെ പരിചയപ്പെടുത്തണമെന്ന് തോന്നി ഇത് ആ സുഹൃത്തിന്റെ ബ്ലോഗ് ആണ് മുറിവുകള്‍