Monday, February 11, 2008

ഇതിലേ നടന്നവര്‍


എം.കെ.ഭാസിയുടെ ഇതിലേ നടന്നവര്‍
എം.കെ.ഭാസിയുടെ ബ്ലോഗ്ഗ്‌ >> മഴവില്ലുകള്‍

Thursday, February 7, 2008

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പോസ്റ്റ് ചെയ്ത ഒരു അനുഭവകഥയുടെ കമന്റുകളാണ് ഈ കുറിപ്പിനാധാരം.
ബൂലോകരുടെ ബ്ലഡ്ഡ് ഗ്രൂപ്പൊക്കെ ഒന്ന് അറിഞ്ഞ് വെച്ചാല്‍ എപ്പോഴെങ്കിലും ആര്‍ക്കെങ്കിലും ഉപകരിച്ചാലോ ?
നിര്‍ദ്ദേശം പ്രയാസിയുടേതായിരുന്നു. പ്രയാസിക്ക് നൂറില്‍ നൂറ്.

യു.എ.ഇ.യിലും, ബാഗ്ലൂരും, ഒക്കെ വലിയൊരു ബൂലോക കൂട്ടായ്മ ഉണ്ടെന്നറിയാം.
ദിവസം ഒരിക്കലെങ്കിലും ഇ-മെയില്‍ തുറന്ന് കത്തുകളൊക്കെ നോക്കുന്നവരാണ് ഭൂരിഭാഗവും.
ഒരു കുപ്പി രക്തം അത്യാവശ്യമുണ്ടെന്ന്, ആരെങ്കിലും ഒരാള്‍ മെയില്‍ ബോക്സ് തുറന്ന് ഒരു മെയിലിലൂടെ മനസ്സിലാക്കിയാല്‍, അയാള്‍ക്ക് മറ്റുള്ളവരെ ബന്ധപ്പെടാനും വിവരമറിയിക്കാനും വേണ്ടി നമുക്ക് എല്ലാവരുടേയും ബ്ലഡ്ഡ് ഗ്രൂപ്പും, ഫോണ്‍ നമ്പറും,മെയില്‍ ഐ.ഡി.യും ശേഖരിച്ചാലോ ?

എന്നെപ്പോലുള്ള ബി നെഗറ്റീവ് എന്ന റെയര്‍ ഗ്രൂപ്പ് രക്തമുള്ളവര്‍ക്ക് അവശ്യസമയത്ത് ആരാണ്, എങ്ങിനെയാണ് ഉപകരിക്കുക എന്ന് പറയാന്‍ പറ്റില്ലല്ലോ !

താല്‍പ്പര്യമുള്ളവര്‍ ഗ്രൂപ്പും ഫോണ്‍ നമ്പറും, വിരോധമില്ലെങ്കില്‍ ഇ-മെയില്‍ ഐ.ഡി.യും അയക്കുക.
നമുക്കതിനെ ഒരു ഡാറ്റാബേസാക്കി ഇവിടെ കരുതി വെക്കാം.
നമുക്കോ നമ്മുടെ ഉറ്റവര്‍ക്കോ, മറ്റേതെങ്കിലും സഹജീവിക്കോ ഒരു സഹായം അങ്ങിനെ ചെയ്ത് കൊടുക്കാന്‍ കഴിഞ്ഞാല്‍ അതില്‍പ്പരം പുണ്യം വേറെയുണ്ടോ ?

Saturday, February 2, 2008

സ്വപ്‌നമായ്‌



ശ്രീയുടെ.......സ്വപ്‌നമായ്‌

ശ്രീയുടെ ബ്ലോഗ്ഗ്‌ ഇവിടെ..>>നീര്‍മിഴിപ്പൂക്കള്‍