Saturday, July 19, 2008

പെണ്ണിനെ വിലപേശുന്ന നായകള്‍ക്ക്.!!

മകളെ കേള്‍ക്കുക അടുക്കളയില്‍നിന്‍ ശബ്ദമുയരരുത്

അരുതു നീയുറക്കെചിരിക്കരുതിന്റെ ചുണ്ടിലുണരുന്ന
ഗാനമൊരിക്കലുംശബ്ദമാവരുത്

നിന്റെ മൂടുപടംനീ തുറക്കരുത് അതു ചെയ്യാതെ തന്നെ
കഴുകന്‍ കണ്ണുകള്‍നിന്നെകോരിക്കുടിക്കുന്നുണ്ട്

നാട്ടു മാങ്ങയ്ക്ക്നീ കല്ലെറിയരുത്‌ കൈകളുയരുന്നത് കാത്ത്
കണ്‍ കോണില്‍ കാമം നിറച്ച്നിനക്കായ് ചുണ്ടകള്‍
ഇളകാതെ കാത്തിരിപ്പുണ്ട്‌

സൌഹൃദത്തിന്റെവിജനതയില്‍നാവു നൊട്ടി നുണയുന്നതും
ചെത്തിക്കൂര്‍പ്പിച്ച നഖങ്ങള്‍പുറത്തു ചാടുന്നതും
കണ്ടു നീ നടുങ്ങരുത് അതു നീ മേനി പറഞ്ഞ
സൗഹൃദം തന്നെയാണ്

യാത്രയ്ക്കിടയില്‍നിന്റെ അവയവങ്ങള്‍സ്ഥാനങ്ങളില്‍ തന്നെയെന്ന്‌
പരിശോധിക്കപ്പെടുംമകളെനീ ഒച്ച വയ്ക്കരുത്കാരണം നീ പെണ്ണാണ്

പൊന്നു തികയാഞ്ഞത്തിന്തീച്ചൂടറിഞ്ഞ് വേവുംമ്പോഴും
മകളെ അരുതു നീകണ്ണുനീര്‍ തൂവരുത്

ഇരുള്‍ പടര്‍പ്പില്‍കാട്ടു പൊന്തയില്‍ഇര പിടിയന്മാര്‍
നിന്റെ ചോര രുചിക്കുമ്പോഴുംനീ ഞരങ്ങരുത്
കാരണം മകളെ,നീയൊരു പെണ്ണാണ്

പിതൃ സ്നേഹംനിന്റെ തൊലിപ്പുറത്ത്
സ്പര്‍ശമാവുമ്പോഴുംനിന്റെ ഉദരത്തിനുള്ളില്‍
കുഞ്ഞു ചലനമുണരുമ്പോഴുംനീ പുറത്തു പറയരുത്

വാര്‍ന്നു പോയ രക്തമിനിഉറക്കത്തിലും ഓര്‍ക്കരുത്
കാരണം, നീയിന്നൊരു വസ്തു മാത്രമാണ്

ചാക്കിനുള്ളില്‍പുഴുവരിക്കുമ്പോഴുംകോണ്‍വെണ്ടിലെകിണറിന്റെ
ആഴമളക്കുമ്പോഴുംവൈറസുകള്‍നിന്‍റെന്റെ ഇളം മേനിയില്‍
പെറ്റു പെരുകുമ്പോഴുംനീ ചുണ്ടനക്കരുത്

കാരണം മകളെനീ പിറന്നതു തന്നെഒരു ആണിന്റെ
നേരമ്പോക്കാണ്

ജനിക്കും മുമ്പേമരണത്തിന്റെ കൈകള്‍
നിനക്കായി കാത്തിരുന്നതാണ്
വേണ്ടായിരുന്നുനീ ജനിക്കരുതായിരുന്നു


ആര്‍ത്തിയുടെ കണ്ണുകള്‍
ഭൂമിയുടെ മാറിലേക്ക്‌ ചൂഴ്ന്നിറങ്ങിയതിനു ശേഷമാണ്
കൂര്‍ത്ത നഖ മുനകള്‍
എന്റെ ഹൃദയത്തില്‍ ചോര പൊടിയിച്ചത്
ഇരുളിന്റെ മറ പറ്റി നിന്റെ നഗ്നത കോരിക്കുടിച്ചപ്പോഴും
ഞാന്‍ നിന്നെ കാമിച്ചിരുന്നില്ല എന്ന് പറഞ്ഞാല്‍
നീ എന്നെ ഷണ്‍ടനെന്നു വിളിക്കരുത്
ഞാന്‍ നിന്റെ നഗ്നതയില്‍ നിന്റെ ഹൃദയം തേടുകയായിരുന്നു...
എന്റെ അശാന്തമായ ഹൃദയം ഇടയ്ക്കിടെ എന്നോട് പിറുപിറുക്കാരുണ്ടായിരുന്നു
നിന്റെ നഗ്നതയില്‍ നിന്റെ ഹൃദയവും നഗ്നമാക്കപെടുമെന്നു...!!


ഒരു സുഹൃത്തിന്റെ വരികളാണിവ ഒരു കമ്മ്യൂണിറ്റില്‍ എഴുതിയത് കണ്ടപ്പോള്‍ ആശയങ്ങള്‍ വര്‍ത്തമാനകാലത്തിനെ കുറിച്ചായപ്പോള്‍ 
ബൂലോഗത്തേക്ക് ആ സുഹൃത്തിനേക്കൂടെ പരിചയപ്പെടുത്തണമെന്ന് തോന്നി ഇത് ആ സുഹൃത്തിന്റെ ബ്ലോഗ് ആണ് മുറിവുകള്‍