Thursday, May 20, 2010

തൊടുപുഴ മീറ്റ് : ബ്ലോഗർ അലി പങ്കെടുക്കില്ല.

    ഭയങ്കര അലമ്പനും ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദധാരിയും അലി എന്ന വ്യാജപ്രൊഫൈലും ഫോട്ടൊയും വെച്ചു ബ്ലോഗിംഗ് നടത്തുന്ന ചൈനീസ് ബ്ലോഗർ ലീ ചുങ് ചാംങ് ആഗസ്റ്റ് എട്ടിനു തൊടുപുഴയിൽ നടക്കുന്ന ബ്ലോഗ് മീറ്റിന് പങ്കെടുക്കില്ലെന്ന് അറിയുന്നു. പ്രവാസഭുമി, നിറവും നിഴലും, എന്നിവയ്ക്കുപുറമേ പൊതുമേഖലാ സ്ഥാപനമായ മഴത്തുള്ളിക്കിലുക്കം എന്നിവയിലൊന്നും  വർഷങ്ങളോളം പോസ്റ്റുകൾ നിക്ഷേപിക്കാത്തതിനാൽ ബ്ലോഗ് സംഘടനയായ ബ്ലമ്മയുടെ കാരണം കാണിക്കൽ നോട്ടീസ് കൈപ്പറ്റിയിട്ടും വിശദീകരണമൊന്നും കൊടുക്കാതെ ബ്ലോറാ ഗോറാ മലമടക്കുകളിൽ ഒളിച്ചുകഴിയുന്ന ലിയുടെ ഏറ്റവും പുതിയ വീഡിയോടേപ്പിലാണിക്കാര്യമുള്ളത്.

    നടി ഷക്കീല പങ്കെടുക്കുമെന്നറിഞ്ഞു പിടിച്ചുനിൽക്കാനുള്ള കെൽ‌പ്പില്ലാത്തതിനാൽ മുങ്ങുന്നതാണെന്ന ആരോപണത്തെ ലി പുച്ഛിച്ചു തള്ളുകയും തള്ളലിന്റെ ആഘാതത്തിൽ പിന്നോട്ട് മറിയുന്നതും വീഡിയോ ദൃശ്യങ്ങളിൽ ലഭ്യമാണ്. വ്യാജബ്ലോഗർമാരെ പൊക്കാനായി പോലീസിന്റെ ഇടിവണ്ടി തൊടുപുഴ മണക്കാട് ജ്യോതിസ് ഓഡിറ്റോറിയത്തിന്റെ മുമ്പിൽ കാത്തുകിടക്കുമെന്ന് ഭയന്നല്ല, എന്നും ലി കൂട്ടിച്ചേർത്തു. പ്രശ്നങ്ങളുണ്ടാക്കരുതെന്നും സംയമനം പാലിക്കണമെന്നും തന്റെ ഫാൻസിനോട് ഹാൻസും കഴിച്ച് അലമ്പുണ്ടാക്കാതെയിരിക്കാനും അഭ്യർത്ഥിച്ചു.
      
      താനെത്തിയാൽ മഹാ കവി മമ്മുട്ടി, മെഗാസ്റ്റാർ മുരുകൻ കാട്ടാക്കട മുതലായവരുടെ സാന്നിദ്ധ്യം തന്റെ താരപ്രഭാവത്തിനു മുന്നിൽ കരിക്കട്ടയാവുമെന്നും അദ്ദേഹം പ്രസ്താവിച്ചു. താൻ പങ്കെടുക്കാത്തതിനാൽ പുലി, പുപ്പുലി, പുള്ളിപ്പുലി, കരിമ്പുലി മുതലായവരുടെ സ്വൈര്യവിഹാരം തൊടുപുഴയിലുണ്ടാവുമെന്ന് ഭയക്കുന്നതായും അദ്ദേഹം പറഞ്ഞു.  കോടീശ്വരനായ ഈ ബ്ലോഗറുടെ സാന്നിദ്ധ്യം കൊണ്ട് പാവപ്പെട്ടവർ മുൻ‌കൈയ്യെടുത്തു നടത്തുന്ന മീറ്റിനൊരു സഹായമാകുമെന്ന പ്രതീക്ഷയാണ് ഇതോടെ ലൈല കശക്കിയെറിഞ്ഞ ആന്ധ്ര പോലെയാക്കിയത്.

ഇന്റർനാഷണൽ ഡെസ്ക് & ബെഞ്ച്

50 comments:

അലി said...

ഒരെണ്ണെം ഇവിടേം കെടക്കട്ടെ!

ഹംസ said...

എല്ലാവരും ഒരോ പ്രശസ്തര്‍ കൂട്ടുകാര്‍ ഉണ്ടെന്നു ബ്ലോഗിലൂടെ വീമ്പിളക്കുമ്പോള്‍ എനിക്കുള്ള ബന്ധങ്ങള്‍ ഞാന്‍ എന്തിനു മറച്ചുവെക്കണം കൂതറ മമ്മൂട്ടിയെ പങ്കെടുപ്പിക്കും എന്നു പറഞ്ഞപ്പോള്‍ അവിടെ അമിതാബച്ചന്‍ മതി എന്നു ഞാന്‍ കരുതി അതിലും താരപ്രഭയുള്ളവരെ മറ്റുള്ളവര്‍ കൊണ്ട് വരുമ്പോള്‍ ഇനി എന്‍റെ കൂട്ടുകാരനായി ഉള്ളത് സൌദിരാജാവ് അബ്ദുള്ളാബിന്‍ അബ്ദുല്‍ അസീസാണ് അദ്ദേഹത്തോട് ഞാന്‍ കാര്യം പറഞ്ഞു (അല്ലാതെ “ശ്രമിക്കുക“യല്ല) വരാം എന്ന്ഏറ്റിട്ടുണ്ട് അദ്ദേഹം ബ്ലോഗര്‍ അല്ല എന്നാലും കുറെ മലയാളി ബ്ലൊഗര്‍മാര്‍ അദ്ദേഹത്തിന്‍റെ നാട്ടില്‍ ഇരുന്നുകൊണ്ട് ബ്ലോഗുന്നുണ്ട് അതുകൊണ്ട് അദ്ദേഹത്തെയും പങ്കെടുപ്പിക്കാം അവര്‍ക്കുള്ള 250 രൂപ റിയാല്‍ ആയി തരുന്നതാണ്.!!

റ്റോംസ് കോനുമഠം said...

അലി അണ്ണാ,
ഇതൊക്കെ വായിക്കുമ്പോള്‍ ശരിക്കും മിസ്സിംഗ്‌ തോന്നുന്നു.
എന്ത് ചെയ്യാം. പ്രവാസി ആയാല്‍ ഇങ്ങെനെ ചില ഗുണ ദോഷങ്ങള്‍ കൂടിയുണ്ട്
പിന്നെ ഹംസാജീ, അത് നമ്മുടെ ഷേക്കണ്ണനു ഒരു ബുദ്ധി മുട്ടാവില്ലേ.

Manoraj said...

എനിക്ക് എന്നോളം പ്രശസ്തിയുള്ളവാരി വേറേ ആരെയും തോന്നത്തതിനാൽ ഞാൻ ഈ മീറ്റിൽ ഒറ്റക്ക് പങ്കെടുക്കും.. ഷക്കീലയുമായി വരുന്ന ടോംസിനും മമ്മൂട്ടിയുമായി വരുന്ന കൂതറക്കും സൌദിരാജാവുമായി വരുന്ന ഹംസക്കും ആശംസകൾ.. പക്ഷെ പ്രശസ്തനായ ഞാനുമായി വരുന്ന എനിക്ക് അതിലേറെ ആശംസകൾ..

ഹംസ said...

@ റ്റോംസ്….: അദ്ദേഹം ഞാന്‍ പറഞ്ഞാല്‍ ബുദ്ധിമുട്ടുകള്‍ പറയില്ല കാരണം എന്‍റെ ഏറ്റവും വലിയ കൂട്ടുകാരനാണ് പിന്നെ തൊടുപുഴ മീറ്റിനെ കുറിച്ച് പറഞ്ഞപ്പോള്‍ വല്ലാത്ത ആവേശത്തോടെ പങ്കെടുക്കാമെന്നും അറിയിച്ചു. ( റ്റോംസെ നമുക്കും വലിയ വലിയ ബന്ധങ്ങള്‍ ഉള്ള കാര്യം ബ്ലോഗേഴ്സ് അറിയട്ടെ ഹല്ല പിന്നെ)

Anonymous said...

എനിക്കും പങ്കെടുത്താൽ കൊള്ളാമെന്നുണ്ട് പക്ഷെ ആരും വിളിക്കുന്നില്ല..( വിളിച്ചാൽ നിങ്ങൾക്കു കൊള്ളാം വിളിച്ചില്ലേലും നിങ്ങൾക്ക് കൊള്ളും) ഏതായാലും ചൈനീസ് ബ്ലോഗർ ലീ ചുങ് ചാംങ് വരുമെങ്കിൽ എന്നെ വിളിക്കണ്ട എനിക്കു പകരം ഞാൻ അയാളെ വിടാൻ തന്നെയാ തീരുമാനിച്ചത് ..

Anonymous said...

ആരാ ഈ മമ്മുട്ടി? മുരുകൻ കാട്ടാക്കട? സൌദി രാജന്‍ എന്നൊക്കെ പറയുന്നത് ?
അവരൊക്കെ എന്നെക്കാളും വലിയ ആളുകളാണൊ?
നിങ്ങളെയൊക്കെ ഞാനറിയും. എന്നിട്ടും എന്നെ ആരും ക്ഷണിക്കുന്നില്ല്ലല്ലൊ ഇതെന്ത് മറി....
കഥ കവിത അഭിനയമൊക്കെ വശമുണ്ടായിട്ടും നിങ്ങളെയൊന്നും അത് കാട്ടി ബുദ്ധിമുട്ടിക്കാത്തതിനാല്‍ ഞാന്‍ തന്നെയാ ഇവിടെ പേര് കേട്ടവന്‍.
എന്നെ ക്ഷണിക്കൂ...ഞാന്‍ വരാം.

ഒരീസത്തെ കൂലി തരണേ അലീ ല്ല ല ലീ
ഹും...ഞാനേതാ രോമന്‍..

OAB/ഒഎബി said...

അബ്ദുള്ള വരികയാണെങ്കില്‍ ഞാനുണ്ടാവില്ല കെട്ടൊ. അദ്ദേഹം ഇല്ല്ലാത്ത സമയത്ത് രാജ്യകാര്യങ്ങള്‍ എന്നെയാണ് ഏല്പിക്കാറ്. ഇനിയിപ്പൊ അദ്ദേഹത്തിനെങ്ങാനും വറാന്‍ പറ്റിയില്ലെങ്കില്‍ എന്നെ പറഞ്ഞു വിടുമോന്നാ എന്റെ പേടി.

എടാ ഹം...ഹംസെ
നിനക്കൊക്കെ അബ്ദുള്ളയെ പരിചയപ്പെടുത്തിത്തന്ന എന്റെ മണ്ടക്കിട്ട് ഞാന്‍ തന്നെ തല്ലണം.

SULFI said...

പ്രിയമുള്ളവരേ..... എന്നോട് ക്ഷമിക്കണം. മീറ്റിനു പെത്യേക അതിഥി ആയി എത്താമെന്നും, വിശദമായ ഒരു 'ക്ലാസ്സ്‌' എടുക്കാംഎന്ന്നും ഏറ്റിരുന്ന വിവരം നിങ്ങള്‍ക്കൊക്കെ അറിയാമല്ലോ.
പക്ഷെ എന്ത് ചെയ്യാം. ശ്രീമാന്‍ "ഒബാമ" അദ്ദേഹത്തിന്റെ മകള്‍ക്ക് ബ്ലോഗിങ്ങിനെ കുറിച്ച് ക്ലാസ് എടുക്കാന്‍ എന്നെ ക്ഷനിച്ചതിനാല്‍ എനിക്ക് വരാന്‍ പറ്റില്ലെന്ന വിവരം വ്യാസന പൂര്‍വ്വം അറിയിക്കട്ടെ.
എന്റെ ഫാന്‍സുകാര്‍ ഇതൊരു അറിയിപ്പായി കണ്ടു, ഞാനില്ലെങ്കിലും പരിപാടി "ഭംഗിയായി" വിജയിപ്പിച്ചു കൊടുക്കാനപെക്ഷിക്കുന്നു.
ഫാന്സുകാരെ, നിങ്ങള്‍ക്കായി, അമേരിക്കായി, മോണിക്ക ലെവിന്‍സ്കിയുടെ കൂടെയിരുന്നു പ്രത്യേക പ്രാര്‍ത്ഥന ഞാന്‍ നടത്തുമെന്ന് ഇതിനാല്‍ ഉറപ്പു നല്‍കുന്നു.

»¦ മുഖ്‌താര്‍ ¦ udarampoyil ¦« said...

എന്നെ പങ്കെടുപ്പിക്കാന്‍ ആരൊക്കെയോ ശ്രമിക്കുന്നുണ്ടെന്നു കേട്ടു.
ബിര്‍ളയും റ്റാറ്റയും അംബാനിയും വിളിച്ചിരുന്നു. ആ പാവപ്പെട്ടവനെ ഒന്നു സഹായിക്കണംന്ന്..
നോക്കട്ടെ, അന്ന്, സൗദി കൊട്ടാരത്തില്‍ ഒരു കൂടിക്കാഴ്ചയുണ്ട്. രാജാവിനെ ഒന്നു വിളിച്ചു നോക്കട്ടെ.. ആ കൂടിക്കാഴ്ച രണ്ടീസം മുന്നിലേക്കാക്കാന്‍ പറ്റിയാല്‍..

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

എല്ലാരും പുലികളെ പന്കെടുപ്പിക്കുമെന്നു പറഞ്ഞ സ്ഥിതിക്ക് ഇവിടെ ഖത്തറില്‍ നിന്ന് എന്റെ കഫീലിനെ (ബലൂഷ്‌ ബിന്‍ ബദര്‍ ബ്ലോഗല്‍താനി)കൊണ്ട്വരാം. പക്ഷെ പരിഭാഷപ്പെടുത്താന്‍ ഞാന്‍ തന്നെ ഒപ്പം വരേണ്ടി വരുമല്ലോ ബ്ലോഗില്‍ കാവിലമ്മേ..

ശ്രീ said...

ഇതു കലക്കി അലി ഭായ്...

അപ്പോ അടുത്ത വീഡിയോ ടേപ്പില്‍ വാക്കു മാറരുത് ;)


മഴത്തുള്ളിക്കിലുക്കമാണെങ്കില്‍ കിലുക്കം ഇല്ലാതെ പൊടി പിടിച്ചു കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം രണ്ടായി. :) മന്‍സൂര്‍ ഭായ്, പ്രയാസി, സഹയാത്രികന്‍ തുടങ്ങിയ അമരക്കാരെ മഷിയിട്ടു നോക്കിയിട്ടു പോലും കാണുന്നുമില്ല.

അഭി said...

അണ്ണാ,
കലക്കി

jayanEvoor said...

അലി പങ്കെടുക്കില്ലേ....!?
അങ്ങനെ പറയരുത്... പ്ലീസ്... പ്ലീസ്...!

കമ്പർ said...

ഹെന്റെ ദൈവമേ..ഇവന്മാരെക്കൊണ്ട് തോറ്റു..
നിങ്ങളിങ്ങനെ ഓരോരുത്തരെ കയറി വിളിക്കല്ലേ..പോകാൻ വേണ്ടി അവന്മാരൊക്കെ എന്നോടാ പെർമിഷൻ ചോദിക്കുന്നേ..ദേ ഇന്നലേം കൂടീ അബ്ദുള്ള വിളിച്ചു..,ഒരു സൈര്യവും തരുന്നില്ല, എനിക്കാണെങ്കിൽ നൂറു കൂട്ടം പണിയുണ്ട്., അതിനിടേലാ...
പൊക്കോണം അവിടുന്ന്..

തെച്ചിക്കോടന്‍ said...

നിങ്ങളെല്ലാവരും ഇങ്ങനെ പങ്കെടുക്കാന്‍ പറ്റില്ല എന്നുപറഞ്ഞാല്‍ ഫോട്ടോ കാണാന്‍ നില്‍ക്കുന്ന എന്നെപ്പോലുള്ളവര്‍ കുടുങ്ങിപ്പോകുമല്ലോ !

ഹംസേ ഇത്ത്രയൊക്കെ വലിയ ബന്ധങ്ങളുള്ള ഒരാളാണെന്ന് ഫോട്ടോകണ്ടാല്‍ പറയില്ല കേട്ടോ! ഇനി നമുക്ക് ഇടയ്ക്കു ഇടയ്ക്ക് ബന്ധപ്പെടണം, കുറച്ചു ടൈറ്റിലാണ്, പിന്നെ ഒന്ന് രണ്ടു വിസാക്കാര്യങ്ങള്‍ ശരിയാക്കാനുമുണ്ട്..!

Naushu said...

എന്നാല്‍ പിന്നെ ഞാനും പങ്കെടുക്കുന്നില്ല...

ഏ.ആര്‍. നജീം said...

ഗൂഗിള്‍ അമ്മാവന്‍ കനിഞ്ഞു അരുളി നല്‍കിയ മനോഹരമായ മൂന്നു ബ്ലോഗും പോസ്റ്റ്‌ ഒന്നും ഇടാതെ തുരുമ്പിച്ചു നശിപ്പിച്ചു ബ്ലോമ്മയുടെ കാരണം കാണിക്കല്‍ നോട്ടിസും വാങ്ങി ഇരുന്ന ആളാ ശക്കീലാത്താ വരുന്നു എന്നെവിടുന്നോ ഒരു അറിയിപ്പ് കിട്ടിയപ്പോ ഉടനെ ഒരു പോസ്റ്റും ഇട്ടു കാത്തിരിക്കുവാ മീറ്റിനു പോകാന്‍ .. നമ്മുടെ മുരളിയേട്ടന്‍ തിരിച്ചു കൊണ്ഗ്രസ്സിലെക്ക് വരാന്‍ ഓടിനടക്കുന്നത് പോലെ.. വേല മനസ്സിലിരിക്കട്ടെ...
ബഹുമാനപെട്ട തൊടുപുഴ ബ്ലോഗ്‌ മീറ്റ് ഭാരവാഹികളെ ഈ തട്ടിപ്പ് നിങ്ങള്‍ തിരിച്ചറിയുക...!!

Naseef U Areacode said...

ഞാനേതായാലും വരം.. കാരണം എന്‍റെ വീട്ടുകാരെ മുഴുവന്‍ വിളിച്ച സ്ഥിതിക്ക് എന്നെ പ്രത്യേകം വിളിക്കണ്ടല്ലോ...

SULFI said...

അലിക്ക. ദിവസം പത്തായി.
പുലിയാണ് എലിയാണ് എന്നൊക്കെ പറഞ്ഞു ഞാന്‍ പോക്കിയാതെ. ഇങ്ങനെ ചൊറിയും കുത്തി ഇരിക്കാനല്ല.
പോരട്ടെ അടുത്തതും. കാത്തിരിക്കുകയാ.

സാബിറ സിദീഖ്‌ said...

അയ്യോ ഇത് നല്ല പുലിവാലുതന്നെ ഒന്ന് മിണ്ടാണ്ടിരിക്ക്‌ എല്ലാരും ഞാന്‍ വരാമെന്ന് പറഞ്ഞല്ലോ
കൂടെ മത്തി കച്ചോടക്കാരന്‍ ബിരാന്‍കയും കാണും മുപര്‍ക്ക് ഒരു വെറ്റില പൊതി കരുതിക്കോണം

അലി said...

ഈ ബ്ലോഗിൽ ആളനക്കമില്ലാതായിട്ട് കുറെയായി.
അതുകൊണ്ട് ചെയ്ത ഈ ക്രൂരത ഇഷ്ടപ്പെടുകയും അഭിപ്രായമറിയിക്കുകയും ചെയ്ത എല്ലാ ചങ്ങാതിമാർക്കും വളരെ നന്ദി!

ദീപക് said...

ഇവിടെ കമന്റിയ ആരെയും എനിക്കറിയില്ല! വെളിച്ചപ്പാടിനെ എല്ലാരും അറിയും....... :-)

ആയിരത്തിയൊന്നാംരാവ് said...

ഒബാമയുടെ ഭാഗ്യം

ഹരിതം said...

good

noonus said...

അലി അണ്ണാ,എനിക്കു വരാന്‍ സമയമില്ല പിന്നെ ഹംസാക്കയുടെ ബഡായി കലക്കി

കുസുമം ആര്‍ പുന്നപ്ര said...

ഞാന്‍ വന്നാല്‍ അവിടെ ആകെ അങ്കം
vetആയിരിക്കും
അതുകൊണ്ട് ഞാന്‍ വരുന്നില്ല

Satheesh Haripad said...

ഏത് വി ഐ പി വന്നാലും പറഞ്ഞാല്‍ മതി..നുമ്മ സ്പോട്ട്ല്‍ ണ്ടാവും..ട്ടോ

ഉമേഷ്‌ പിലിക്കൊട് said...

:-)

MT Manaf said...

ഇന്റർനാഷണൽ ഡെസ്ക് & ബെഞ്ച്
ഹൂ........ ഹോയ് !

A.FAISAL said...

ഇതില്‍ ഒരു തുള്ളിയാവാന്‍ എനിക്കും പറ്റുമോ..?
എങ്ങിനെയെന്ന് പറഞ്ഞു തരാവോ...?

chithrakaran:ചിത്രകാരന്‍ said...

എഴുത്തും സന്ദര്‍ഭവും നര്‍മ്മവും കലകലക്കന്‍ !!!!

ഭൂതത്താന്‍ said...

എന്റെ സുഹൃത്തുക്കളായ മാടന്‍ ,മറുത,പിശാചു ,യക്ഷി ...തുടങ്ങിയവരെല്ലാം വരുന്നത് കൊണ്ട് ..ഞാന്‍ വരുന്നില്ല ...

മീറ്റിനു എല്ലാവിധ ആശംസകളും ...

ഓ.ടോ: വരുന്ന എന്റെ ഫ്രെണ്ട്സിനു കഞ്ഞിയും കപ്പയും കൊടുക്കാനുള്ള ഏര്‍പ്പാട് ഉണ്ടാക്കണേ ഹരീഷേ ...ആ ഒരൊറ്റ പ്രതീക്ഷയിലാ അവര്‍ വരുന്നത്

നിരാശകാമുകന്‍ said...
This comment has been removed by the author.
നിരാശകാമുകന്‍ said...

അഖില കേരള നിരാശ കാമുക യൂണിയന്‍ പ്രസിഡന്‍റ് ആയ ഞാന്‍ വരുന്നില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു...വേണു നാഗവള്ളി ചേട്ടനെ ആശ്വസിപ്പിക്കാന്‍ അന്ന് ചെല്ലാം എന്ന് പറഞ്ഞിട്ടുണ്ട്...അതോണ്ടാ...

ശ്രീനാഥന്‍ said...

അലി വരാത്തോണ്ട് ഞാനൂല്യ. എന്റെ പ്രതി (വാദി) നിധി അരുന്ധതി റോയിയെ അയക്കാം, പോരേ?

ഉസ്താദ് said...

ഹംസാക്കാ..ഞനൂണ്ടു കൂടെ ന്റെ കഫാലത്ത് മൂപർക്ക് കൊടുക്കുന്ന കാര്യം രാജാവു ചൊദിച്ചിരുന്നു.. മൂപ്പിലാന്റെ ഒരാഗ്രഹ്മല്ലേ...കൊടുതേക്കാം....

Akbar said...
This comment has been removed by the author.
Akbar said...

മീറ്റിങ്ങില്‍ ഈറ്റിംഗ് ഉണ്ടാകുമോ. എങ്കില്‍ ഞാന്‍ വരാം.
എന്റെ സുഹൃത്തും ബ്ലോഗറും കൂടി ആയ ഒബാമയെയും പങ്കെടുപ്പിക്കാം.

ആളവന്‍താന്‍ said...

അയ്യേ!!! അപ്പൊ എല്ലാ ചവറുകളും വരുന്നെങ്കില്‍ ഞാനില്ല മീറ്റാന്‍.

കണ്ണൂരാന്‍ / Kannooraan said...

കൂറകേറാ മലയിലായത് കൊണ്ട് എനിക്ക് വരാന്‍ പറ്റുമോന്നറിയില്ല. പിന്നെ ലാദന്‍ സാര്‍ സ്ഥലത്ത്തില്ലാത്തതും പ്രശ്നമാണ്. മൂപ്പരില്ലാതപ്പോള്‍ ഉണ്ടായില്ലാവെടി പൊട്ടിക്കേണ്ടാതല്ലേ. അതോണ്ടാ.

ഷാഹിന വടകര said...

ആരാ എന്നെ വിളിച്ചത് ..?

എല്ലാ ബ്ലോഗ്‌ മീറ്റിനും ഞാന്‍ തന്നെ
മുഖ്യ അതിഥി ആകണമെന്നു വാശി പിടിക്കല്ലേ ..!
വേണേല്‍ ബഹറിന്‍ ഷെയ്ക്ക് ..
അല്‍ ഖലീഫ ബിന്‍ അല്‍ കുല്‍ത്തിനെ വിടാം ഞാന്‍
അത്രയൊക്കെയേ എന്നെ കൊണ്ട് പറ്റൂ ...ഹല്ല..പിന്നെ ..!!

Female said...

പ്രിയപ്പെട്ട ബ്ലോഗ്ഗര്‍ ,

ബ്ലോഗ്ഗര്‍ മാര്‍ക്ക് അവരുടെ സൃഷ്ടികള്‍ നേരിട്ട് ഗള്‍ഫ്‌ മല്ലു മെമ്പര്‍ മാര്‍ക്ക് എത്തിക്കാന്‍ ഗള്‍ഫ്‌ മല്ലു വില്‍ താങ്ങളുടെ ബ്ലോഗ്‌ ലിങ്കുകള്‍ നേരിട്ട് തന്നെ പോസ്റ്റ്‌ ചെയ്യാനുള്ള പുതിയ സൗകര്യം ഉള്‍പ്പെടുത്തിയതായി അറിയിച്ചു കൊള്ളുന്നു ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ ബ്ലോഗില്‍ നിന്ന് സ്വ മേധയ ബ്ലോഗുRSS feedsകള്‍ ഗള്‍ഫ്‌ മല്ലു പ്രധാന താളിലേക്ക് അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കും

അതോടൊപ്പം തന്നെ തിരിച്ചു ഒരു കൈ സഹായം എന്ന നിലയില്‍ ഗള്‍ഫ്‌ മല്ലു വിന്റെ ആഡ് ടോ യുവര്‍ വെബ്‌ ( add to your web )എന്ന ഗള്‍ഫ്‌ മല്ലു ലിങ്ക് തങ്ങളുടെ ബ്ലോഗില്‍ ഉള്‍പെടുത്തണം എന്നും ഓര്‍മിപ്പിച്ചു കൊള്ളട്ടെ . ഞങ്ങളുടെ വായനക്കാര്‍ക്ക്‌ തിരിച്ചു ഗള്‍ഫ്‌ മല്ലു വില്‍ എത്തുന്നതിനു വേണ്ടിയാണിത്
അതല്ലെങ്കില്‍ ഗള്‍ഫ്‌ മല്ലു വിലേക്ക് തിരിച്ചു പോകാനുള്ള ഒരു ലിങ്ക് താങ്ങളുടെ ബ്ലോഗില്‍ ഉള്‍പ്പെടുത്തുക

കുറിമാനം :-
താങ്ങളുടെ ബ്ലോഗില്‍ ഗള്‍ഫ്‌ മല്ലു ലിങ്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എങ്കില്‍ ഗള്‍ഫ്‌ മല്ലു വില്‍ നിന്നുള്ള താങ്ങളുടെ ബ്ലോഗ്‌ ലിങ്കുകള്‍ മുന്നറിയിപ്പ് ഇല്ലാതെ എടുത്തു മാറ്റപെടുന്നതാണ്

നന്ദിയോടെ
ഗള്‍ഫ്‌ മല്ലു അഡ്മിന്‍ സംഘം

www.gulfmallu.tk
The First Pravasi Indian Network

Anamika said...

hha hha nice one .. keep going.. :)

elayoden said...

ഒന്ന് വന്നു നോക്കിയതാ, നല്ലൊരു രസകരമായ് പോസ്റ്റ്‌ വായിച്ചു പോകുന്നു.
അഭിനന്ദനം..

കുറ്റൂരി said...

കൊള്ളാം, ഉഷാറായിട്ടുണ്ട്

PUNNAKAADAN said...

koothara coment............

മാനവധ്വനി said...

എങ്കിൽ അടുത്ത വീഡിയോ ടേപ്പിൽ ആരെങ്കിലും താങ്കളെ പൊക്കും....ജാഗ്രതേ...
ആശംസകൾ..

faisalbabu said...

ചില തമാശകള്‍ കുറച്ചു മതി ഒരു പാട് ചിരിക്കാന്‍ ,,അലി ഭായ്‌ അടിപൊളി
എത്താന്‍ അല്പം വൈകി വായിക്കാനും എന്നാലും കാമ്ന്റാതേ പോകാന്‍ കഴിയുന്നില്ല

തുമ്പി said...

തൊടുപുഴയില്‍ വെച്ച് ഇങ്ങനെയൊരു മീറ്റൊക്കെ നടന്നിരുന്നല്ലേ? പ്രദീപ് മാഷിന്റെ ബ് ളോഗില്‍ കണ്ട് കയറിയതാ...