ഒരു കാക്ക ജോലിയൊന്നും ചെയ്യാതെ
ഒരു ദിവസം മുഴുവന്‍ അങ്ങിനെ ഇരിക്കുകയായിരുന്നു.
ഒരു മുയല് കുഞ്ഞ് ഇതു കണ്ടു കാക്കയോടു ചോദിച്ചു :
ഞാനും ഇതു പോലെ ദിവസം മുഴുവന്‍ ഒരു ജോലിയും ചെയ്യാതെ അങ്ങിനെ ഇരുന്നാലോ?
ഓ! അതിനെന്താ, ഇരുന്നോളൂ.
കാക്ക പറഞ്ഞു.
ഒരു മുയല് കുഞ്ഞ് ഇതു കണ്ടു കാക്കയോടു ചോദിച്ചു :
ഞാനും ഇതു പോലെ ദിവസം മുഴുവന്‍ ഒരു ജോലിയും ചെയ്യാതെ അങ്ങിനെ ഇരുന്നാലോ?
ഓ! അതിനെന്താ, ഇരുന്നോളൂ.
കാക്ക പറഞ്ഞു.
ഇതു കേട്ട മുയല് കാക്കയിരുന്ന മരത്തിനു താഴെ കാക്കയെപ്പോലെ ജോലിയൊന്നും ചെയ്വാതെ അങ്ങിനെ ഇരുന്നു.
പെട്ടെന്ന് എങ്ങുനിന്നോ ഒരു കുറുക്കന് കടന്നുവന്ന് ആ മുയലിനെ ശാപ്പിട്ടു.
പെട്ടെന്ന് എങ്ങുനിന്നോ ഒരു കുറുക്കന് കടന്നുവന്ന് ആ മുയലിനെ ശാപ്പിട്ടു.
ഗുണ പാഠം:
ജോലിയൊന്നും ചെയ്വാതെ അങ്ങിനെ വെറുതെ ഇരിക്കണമെങ്കില്‍ നല്ല ഉയരത്തിലായിരിക്കണം നിങ്ങളുടെ ഇരിപ്പ്
17 comments:
ഷാന്‍......
ഒരു കാക്കയും ഒരു മുയലും
കുഞിവരികളിലൂടെ....ഇമ്മിണിബല്യ...വരികള്‍
അഭിനന്ദനങ്ങള്‍..
ഉയരത്തിലിരിക്കുന്നവരെ സമരം ചെയ്തു താഴെയിറക്കാന്‍ വഴിയുണ്ടോന്ന് നോക്കട്ടെ.. അതാണല്ലോ ജോലിയൊന്നും ചെയ്യാതെ വെറുതെ നടക്കുന്ന നവമുയലുകളുടെ ജോലി.
അഭിനന്ദനങ്ങള്‍....
മുയലിനെ കുറുക്കന് പിടിച്ച് തിന്നു കുറച്ചു കഴിഞ്ഞപ്പോള്‍, കാക്കയെ പെരുമ്പാമ്പും വിഴുങ്ങി. പ്രശ്നം തീര്‍ന്നൂലോ... ഗുണപാഠം മാറ്റി എഴുതണേ..
മാനേജ്മെന്റ് ലെസ്സണ്സ്ന്റെ തര്‍ജ്ജമയാണല്ലോ. :)
ഷാന്‍
നല്ല ഹാസ്യമുണ്ടു കൂടെ കാര്യവുമുണ്ടു
എന്തായാലും ഷാനേ..
എന്റെ കൂടപ്പിറപ്പിന്റെ മുകളീ കേറി ഇന്നു തന്നെ ഈ ഗുണപാഠം വേണമായിരുന്നാ..
ഹാ.. ഗുണപാഠം കലക്കി..:)
പ്രയാസി ഒരു പടം പോസ്റ്റു തുടങ്ങിയ കാര്യം അറിഞ്ഞോ..!?
ഇവിടെ
thanks
"മുയല് കാക്കയിരുന്ന മരത്തിനു താഴെ കാക്കയെപ്പോലെ ജോലിയൊന്നും ചെയ്വാതെ അങ്ങിനെ ഇരുന്നു".
പെട്ടന്നു എവിടെനിന്നോ എത്തിപ്പെട്ട ഒരു കുറുക്കന് ഇരയെകണ്ട സന്തോഷത്തോടെ മുയലിന്റെ അടുത്തെത്തി.
യാതൊരു കൂസലുമില്ലാതെ കണ്ണടച്ചിരിക്കുന്ന മുയലിന കണ്ടു കുറുക്കന് വിരണ്ടു.
അമാനുഷിക (തെറ്റ് അമൂയാലിക) സിദ്ധികളുള്ള ആള്‍ദൈവം (തെറ്റ് മൃഗദൈവമെന്നു) തെറ്റിദ്ധരിച്ചു ഉള്ള സമ്പാദ്യമൊക്കെ മുന്നിലെ കാണിക്കവഞ്ചി (തെറ്റ് മരക്കുറ്റി)യിലിട്ടവന് തൊഴുതു വണങ്ങി ആദരവോടെ മടങ്ങി. വനം മുഴുവന്‍ പുതിയ സിദ്ധന്റെ അപദാനങ്ങള്‍ വാഴ്ത്താന്‍...
കരീം മാഷേ ആ ട്വിസ്റ്റ് ഗംഭീരമായി. ഇന്നത്തെ കാലത്ത് ഇങ്ങനൊക്കെ തന്നെയാ ആള്ദൈവങ്ങളുണ്ടാകുന്നത് :-)
ഗുണപാഠ കഥ???
:)
കൊള്ളാം ,
ആശംസകള്‍
മേന്നെ കാക്കയെ പാമ്പ് തിന്നില്ല. കാക്ക പറന്നു പോയി പാമ്പ് വരുന്നത് കണ്ട്...
ശരിയല്ലെ..?
ഷാന്‍ നല്ല ചിന്ത...
:)
ഉപാസന
അലിഭായ്...
മുരളിഭായ്...
നിഷ്കളങ്കന്...
നാലുമണിപൂക്കള്‍...
പ്രയാസി...
കരീംമാഷ്...
കൊച്ചുത്രേസ്യാ...
ശ്രീ...
ഹരിശ്രീ...
ഉപാസന...
മഴത്തുള്ളികിലുക്കത്തിന് നിങ്ങള്‍ നല്ക്കുന്ന ഈ സ്നേഹത്തിനും...പ്രോത്സാഹനത്തിനും...ഒരായിരം നന്ദി..തുടര്‍ന്നും സഹകരണം..പ്രതീക്ഷിക്കുന്നു.
നന്മകള് നേരുന്നു
waawh kathakka oru 'moral' aupport untallo :)
ഉഷാറായി!
പ്രോല്സാഹനത്തിനു നന്ദി
ഏവര്‍ക്കും
നന്മകള് നേരുന്നു..
പ്രാര്തഥനകളും
Post a Comment