ഒരു ചെമ്പനീര്‍ പൂവായ് നീ യെന്നില്‍ തളിര്ത്തതും നിന് നിശിതമാം മുള്ളാലെന് ഹൃദയം കൊരുത്തതും അടഞ്ഞൊരെന്‍ മനതാര് ഇരുട്ടിനാല്‍ മറച്ചതും ഒരു ദീപനാളമായ് നീയെന്നില്‍ പടര്‍ന്നതും ഒരു പിടി ചാരമായ് ധരണിയില്‍ ലയിച്ചതും
ഓര്‍മ്മകള്‍ മഴയായ് പെയ്യുന്നതിന്റെ കാരണം അന്വേഷിച്ച് അലയുന്നു........ താങ്കള്‍ മാത്രമല്ല....ഒട്ടു മിക്കവരും.....
10 comments:
ഷൈന്‍...
മനോഹരമീ ചിത്രം
അതിമനോഹരമീ വാക്കുകള്‍
അഭിനന്ദനങ്ങളുടെ പൂചെണ്ടുകള്‍ ...
" ഒരു ചെമ്പനീര്‍ പൂവായ്
വിടര്ന്നതും
ജ്വാലയായ് പടര്‍ന്നതും...
അങ്ങിനെ ഓര്‍ക്കാന്‍ ഓമനിക്കാന്‍
മായാത്ത മറയാത്ത
ഓര്‍മകളുടെ തിരിനാളമായ്
ഈ മഴയത്തും "
നന്മകള് നേരുന്നു
മാഷേ നന്നായിരിക്കുന്നു....
പ്രണയത്തിന്റെ നോവും... നൊന്താലും മായാത്ത പ്രണയവും....
ഷൈന്‍...
നന്നായിട്ടുണ്ടു.....
ശ്രീയുടെയും,സഹയാത്രികന്റെയും...പോസ്റ്റുകള്‍
ഇനിയും പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ ചിത്രങ്ങളും,ആശയങ്ങളും ഞങ്ങള്‍ക്ക് അയക്കുക.
mazhathullly@gmail.com
regards
mazhathully
ഒരു ചെമ്പനീര്‍ പൂവായ് നീ യെന്നില്‍ തളിര്ത്തതും
നിന് നിശിതമാം മുള്ളാലെന് ഹൃദയം കൊരുത്തതും
അടഞ്ഞൊരെന്‍ മനതാര് ഇരുട്ടിനാല്‍ മറച്ചതും
ഒരു ദീപനാളമായ് നീയെന്നില്‍ പടര്‍ന്നതും
ഒരു പിടി ചാരമായ് ധരണിയില്‍ ലയിച്ചതും
ഓര്‍മ്മകള്‍ മഴയായ് പെയ്യുന്നതിന്റെ കാരണം അന്വേഷിച്ച് അലയുന്നു........
താങ്കള്‍ മാത്രമല്ല....ഒട്ടു മിക്കവരും.....
ഷൈന്‍ വളരെ നന്നായി എഴുതിയിരിക്കുന്നു.
:)
ഉപാസന
നന്നായിട്ടുണ്ട്, മാഷേ...
:)
മനോഹരം!!!!
ആകെ മൊത്തം ടോട്ടല്‍ തുടുത്ത നിറങ്ങളുടെ കൈലാസമാണല്ലോ...!!! മഴത്തുള്ളിക്കിലുക്കം ഫോട്ടോഷോപ്പ് വിദഗ്ദരുടെ സമ്മേളന സ്ഥലമായിരിക്കുമോ?
ചിത്രകാരന്റെ ആശംസകള്‍...:)
മാഷേ
അടിപൊളിയായിട്ടുണ്ട്. വളരെ മനോഹരം
Post a Comment