ഈ ചിത്രം നിങ്ങളുടെ മനസ്സില്‍ ഉണര്‍ത്തുന്ന വികാരം..
പ്രണയമാവാം...സ്നേഹമാവാം...ജീവിതമാവാം....ഇവിടെ എഴുതുക....
ഏറ്റവും നല്ല വരികള്‍...ചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്യുന്നതായിരിക്കും.
കൂടാതെ മഴത്തുള്ളി വെബ് പേജിലും പ്രസിദ്ധീകരിക്കുന്നതാണ്.
നല്ല വരികള്‍ എഴുതിയ ആളുടെ പേര് ഇവിടെ സന്ദര്‍ശിക്കുന്നവര്‍ക്ക് നിര്‍ദേശിക്കാവുന്നതാണ്.
എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
നല്ലതു വരട്ടെ എന്ന പ്രാര്‍ത്ഥനയോടെ..
29 comments:
നല്ല ശ്രമം.... പ്രണയകാവ്യങ്ങള്‍ ഒഴുകട്ടേ എന്നാശംസിക്കുന്നു... ഞാനും നോക്കാം വല്ലതും തടയോന്നു...
:)
ആശംസകള്‍
എന്‍ ഹൃദയം തുറന്ന്
എന്റെ പ്രേമമാം
പാറകെട്ടിലേക്കു വരൂ :)
-സുല്‍
കൂടുതല്‍ നല്ല നാലു വരികള്‍ ആലോചിക്കുന്നുണ്ട്. ഇടക്കു തോന്നിയ ചിലതു ഇവിടെ കുത്തിക്കുറിക്കട്ടെ. :-)
വിരഹം പഴുക്കുന്ന മരുഭൂവിലിന്നു ഞാന്‍
പ്രണയാര്‍ദ്രമൊരു കാറ്റു കാതോര്‍ത്തു നില്ക്കവേ
ഹ്രുദയം സമര്‍പ്പിച്ച ബാല്യകൌമാരങ്ങളില്‍
എവിടെയോ താക്കോല്‍ കളഞ്ഞുപോയ് പ്രിയതമേ
പഴയതു വെട്ടി തിരുത്തി. ഇതാ പുതിയത്.........
പഴയതു വെട്ടി തിരുത്തി. ഇതാ പുതിയത്.........
വിരഹം പഴുക്കുമീ മരുഭൂവിലിന്നു ഞാന്‍
പ്രണയാര്‍ദ്രമൊരു കാറ്റുകാതോര്ത്തുനില്ക്കവേ
ഹൃദയം തുറന്നു നിന്നോര്‍മ്മകള്‍ കൊണ്ടു ഞാന്‍
പിടയുന്നൊരാത്മാവിനേകുന്നു സാന്ത്വനം.
സഹയാത്രികാ....
അന്വേഷികുവിന് കണ്ടെത്തും എന്നല്ലേ പ്രമാണം
സുല്‍.....
സൂപ്പര്‍...ഇനിയും പോരട്ടെ.....
ഹരിശ്രീ....
കൊള്ളാം...അപ്പോ...വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും
മുരളിഭായ്...
മനസ്സില്‍ ഞാന്‍ കണ്ടത്...മുരളിഭായ് എങ്ങിനെ അറിഞു...
വളരെ മികച്ക വരികള്‍...
കാത്തിരിക്കാം ...മറ്റുള്ളവരുടെ വരികള്‍ക്കായ്....
നന്മകള് നേരുന്നു
തല്ക്കാലം മറ്റുള്ളവരുടെ നല്ല വരികള്‍ക്കായി കാത്തിരിക്കുന്നു...
എപ്പോഴെങ്കിലും അബദ്ധവശാല്‍ വല്ലതും മനസ്സിലുദിച്ചാല്‍ എഴുതാംട്ടോ.............
തല്ക്കാലം മറ്റുള്ളവരുടെ നല്ല വരികള്‍ക്കായി കാത്തിരിക്കുന്നു...
എപ്പോഴെങ്കിലും അബദ്ധവശാല്‍ വല്ലതും മനസ്സിലുദിച്ചാല്‍ എഴുതാംട്ടോ.............
എല്ലാരും ചൊല്ലണു എല്ലാരും ചൊല്ലണു
കല്ലാണീ നെഞ്ചീലെന്നു കരിംകല്ലാണീ നെഞ്ചിലെന്നു..
ഞാനൊന്നു തുറന്നപ്പൊ ചൊവ്വാ ഗ്രഹത്തിലെ
സീനാണു കണ്ടതയ്യാ യമകണ്ടന്‍ സീനാണു കണ്ടതയ്യാ..
എന്റെ മഴതുള്ളീ.. എന്നെക്കൊണ്ടു ഇത്രയെ പറ്റൂ...:)
“ഇനിയൊരിക്കലും സ്നേഹിക്കയില്ല ഞാ-
നവളെ - എങ്കിലും സ്നേഹിച്ചു പോയിടാം.
പ്രണയമത്രമേല്‍ ഹ്രസ്വമാം, വിസ്മൃതി
യതിലുമെത്രയോ ദീര്‍ഘം! ഇതു പോലെ
പലനിശകളിലെന്റെയിക്കൈകളി-
ലവളെ വാരിയെടുക്കയാലാകണം
ഹൃദയമിത്രമേലാകുലമാകുന്ന
തവളെയെന്നേക്കുമായിപ്പിരിഞ്ഞതില്.“
(ബാലചന്ദ്രന് ചുള്ളിക്കാട്)
കനവുകള്‍ തേടി അലഞൊരീ
മണല്ക്കാട്ടില്
ഓര്‍മ്മകളിലെങ്ങോ കൈവിട്ടു പോയൊരാ
പ്രണയ മന്ത്രങ്ങള്‍
ഓര്‍മ്മകള്‍ക്കായ്
കടങ്കഥകളായ് അടച്ചു വെച്ചു
ഞാനീ ഹ്രദയകൂട്ടില്
നാളെയുടെ കൌമാരങ്ങള്ക്കായ്
സമര്‍പ്പിക്കാം ഞാനീ....
ഹ്രദയതാഴും...താക്കോലും
ഓര്‍ക്കുക...ഒന്ന് പിഴച്ചാല്‍
സ്ഫടികം പോല്‍ ചിന്നിചിതറുമീ കാവ്യം.
കനലെരിയും മരുഭൂമി തന് മണല്പരപ്പുകളില്
വസന്തത്തിന് മലര് മഞ്ചലൊരുക്കാന്
വേനലിലെ മഴയാവാന്‍
പ്രണയത്തിന് തെന്നലാവാന്‍
നിറമിഴികളില്‍ ആശയേകാന്‍
സ്നേഹത്തിന് മധു നുകരാന്‍
വാ പുണ്യമേ....എന്നരികിലായ്....
പ്രണയത്തിന് തുടിപ്പുകളറിയാന്‍
വേര്പാടിന് നൊമ്പരമറിയാന്‍
തുറക്കാം ഒന്നായ് ഈ
പ്രണയജാലകം
സ്നേഹത്തിന് മന്ത്രജാലകം ............
(കവിതകളെ കുറിച്ച് എനിക്ക് സത്യം പറഞ ഒരു ചുക്കും അറിയില്ല...അത് കൊണ്ടു തന്നെയാവാം സാധാരണ വാക്കുകള്‍ മാത്രമേ എന്റെ എഴുത്തില്‍ കാണാന്‍ സാധിക്കൂ..ഒരു വിവരമില്ലാത്തവന്...സ്വന്തമായ് കുറെ ദഃഖമുള്ളവന്....എഴുത്തിലെ തെറ്റുകള്‍..ക്ഷമിക്കുമല്ലോ..)
നന്മകള് നേരുന്നു
ഇന്നും കൃത്ത്യമായ് ഞാന്‍ ഓര്‍ക്കുന്നു കണ്ണിര്‍മഴത്തുള്ളികളാല്‍ കാഴ്ചമറച്ച ആ സന്ധ്യയില്‍ യാത്രാമൊഴികളില്ലാതെ നീ യാത്രപറഞ്ഞത്..
ആര്‍ക്കും ആരുടേയും ആരും ആകാന്‍ കഴിയില്ലെന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു ആ നിമിഷം,
ആരൊക്കൊയൊ പകുത്തെടുക്കാന്‍ കാത്തിരിക്കുന്ന അടുത്ത ജന്മത്തില് ഒന്നില്‍ നീ എനിക്കായ് പിറക്കുക..
നെഞ്ചിലെ ചൂടാല്‍ ഞാന്‍ നിനക്ക് കൂട് കൂട്ടാം,തേങ്ങലുകളാല്‍ താരാട്ട് പാടാം ഗഡ്ഗദങ്ങളാല് തപ്പും തകിലും കൊട്ടാം, പൊട്ടിച്ചിരികളാല്‍ കിന്നരവും വീണയും മീട്ടാം,ഈ സ്നേഹമാം കളിയരങ്ങിലെ വിരഹസങ്കീതം കേട്ട് എത്ര പ്രണയതാക്കള്‍ കണ്പീലികളില് തങ്ങിനിന്ന നീര്‍ത്തുള്ളികള്‍ തുടച്ച് കളയാന്‍ പെടാപ്പാട് പെട്ടിട്ടുണ്ടാകും..?
ജീവിതം തുള്ളിത്തുടിച്ചുനില്ക്കും പൂവിതള്‍തുമ്പിലെ തുള്ളിപോലെ, പാഥങ്ങള്‍ മൂടിയതിരയുടെ നനവ് കണ്ണില്‍ നിന്നും വാര്‍ന്നൊഴുകുന്നത് നിസ്സഹായനായ് കണ്ടുനില്‍ക്കേണ്ടി വന്നതിന്റെ വേദന, ജീവിതത്തിന്റെ ഓര്‍മകളും മറ്റെല്ലാ നൈമിഷികവികാരങ്ങളും ഒറ്റനിമിഷം കൊണ്ട് നമ്മെ ഓരോരുത്തരേയും ഉമിത്തീയില്‍ ദഹിപ്പിക്കുകയാണല്ലെ..? എന്‍ ഹൃദയം നിനക്ക് പൂക്കളായും
മിഴിയിണകളില്‍ നിറഞ്ഞുനിന്ന ഗഡ്ഗദവും സ്വാന്ത്വനമായും
മനസ്സിലെ കുളിരുമായ് കാലം ഒരുപാട്..
ചപലമായ് മാറിയ എന്‍ ദിനങ്ങളെ ഓര്‍ത്ത് ഞാന്‍ പാഴാക്കിയ എന്‍ ജീവിതം.. ഒരു ഇളം കാറ്റുപോല്‍ തഴുകി എന്നെ തലോടിയൊ നീ . പാതിമെയ് മറഞ്ഞ നിലാവെ.?ഇ സ്നേഹസാഗരത്തില്‍ മുങ്ങിത്താഴവേ എന്‍ അബോദമനസ്സിലും സങ്കടങ്ങളുടെ നടുവില്‍ ഒരു സ്നേഹമഴയായ് കാറ്റൂം മര്‍മരവും.നിന്‍സ്നേഹവും ഞാന്‍ അറിയുന്നു..
നിന്നെ കാണാതെ നിന്നെ കേള്‍ക്കാതെ ഇരുന്ന നാളുകള്‍ എനിക്ക് സമ്മാനിച്ച അര്‍ഥശൂന്യതയില്‍ നിന്നും ഞാന്‍ തിരിച്ചറിഞ്ഞൂ.. പാതിമെയ്യ് മറഞ്ഞ വേനല്‍ക്കിളിയുടെ രാഗത്തില്‍ എന്നെ മുന്നിലേക്കാനയിച്ച എന്‍ സ്നേഹമാം ഇളംങ്കാറ്റെ...നീ എവിടെ..?
നീ നടന്നകന്നൊരീ നാളില്‍ നീ അറിഞ്ഞുവൊ നിന് നിഴലായ് ഞാനും നിന്കൂടെ വന്നു എന്ന സത്യം...?
കവിത എന്റെ ആത്മാവാണ്... എനിക്ക് ഒരു ബ്ലൊഗ് ഉണ്ട് പറ്റുമെങ്കില്‍ സന്ദര്‍ശിക്കുക... മഴത്തുള്ളിക്ക്... ഈ പാവത്തിന്റെ വരികള്‍...
ആദ്യമായ്
ഞാനെന്നെയറിഞ്ഞത്
നിന്നിലൂടെയാണ്
നിന്റെ കണ്ണുകളിലൂടെയാണ്
ഞാന്‍ സ്വപ്നം കണ്ട
നീലകാശത്തിലേക്കു
യാത്ര പോയതും....
നിന്റെ വാക്കുകളില്‍
നിന്റെ പുഞ്ചിരിയില്‍
സ്വപ്നങള് കണ്ടു കൊതി തീരും വരെ
നിദ്രയെ ഹനിച്ചു നിലാവിനെ പുല്കിയതും
അതും നിന്നിലൂടെ...
ഇന്നും ഭൂതകാലത്തിലേക്കു
തിരിഞ്ഞു നോക്കിടാതെ
കഴിഞ്ഞ നിമിഷങളെ-
പടിയടച്ചിറക്കുവാന്‍
ഓരോ ദിനവും വെറുതെ ശ്രമിക്കുന്നതും
നിന്നിലൂടെ നിന്നോര്‍മകളിലൂടെ..
വാക്കുകള്‍ നിമിഷങള്‍
കഃഫ പറഞ്ഞു നിര്‍ത്തിയേടത്തു നിന്നും
വീണ്ടും തുടങുവാന്‍
തൂലിക വരണ്ടു, വിറളി വെളുത്തൊരുപാടു
കരഞ്ഞതും നിന്നെയോര്‍ത്ത്....
എനിക്കൊരു ജീവിതമല്ലെയുള്ളൂ..
ഇനിയൊരു ജന്മമുണ്ടെങ്കില്...അതു നിനക്കായിരിക്കുമെന്നു...നീ ചൊല്ലിയപ്പോള്‍...കരളുരുകി...പുറത്തു-
വന്ന ലാവക്കും അതേ രുചിയായിരുന്നു...
ഉപ്പു രസം..
ഓര്‍മകളുടെ ഇരുട്ടില്‍ ഇന്നും
ഞാന്‍ തപ്പിത്തടഞ്ഞു തിരഞ്ഞതും..
തല്ലിയലചു വീണു കാല്‍മുട്ടില്‍-
രക്തം പുരണ്ടു മടങിയതും-
അതും നിന്നെ തിരഞ്ഞപ്പോഴായിരുന്നു..
മനസിലെ വെള്ളിക്കൊട്ടാരത്തില്‍
താഴിട്ടു പൂട്ടിയ-
എന്റെ പന്ച വര്‍ണക്കിളി
ഇന്നെന്നെ വിട്ടു പറന്നു പോകുന്നു...
കാലമേ നീ തന്നെ സാക്ഷി....
ഈ കൊട്ടാരത്തില്‍ ഒരുപാടു നാള്
മിഴി ചിമ്മാതെ നിന്നെയുറക്കിയ ഈ-
ഉദ്യാനപാലകനായ്
നിന്റെ പന്ച വര്‍ണങളെ- എന്നുമോര്‍ക്കുവാന്‍.. ഒരു തൂവല്‍...
അതെങ്കിലും തന്നിട്ടു പോവുക നീ.....
- ദീപു മേലാറ്റൂര്‍
പലരുടെയും കവിതകള്‍ പ്രതീക്ഷിച്ചു..കണ്ടില്ല..
ഇത് ഒരു മല്‍സരമായിരുന്നു...സ്നേഹ മനസ്സുകളുടെ ഒരുമയുടെ മല്‍സരം..അല്ലാതെ ആരെയും കവി ആക്കാന്‍ ഉദേസ്യമില്ലായിരുന്നു
ഒരു ദിവസത്തില്‍ 1നും 2ഉം കവിതകള്‍ ബ്ലോഗ്ഗില്‍ ചെയുന്ന എന്റെ പലസുഹുര്ത്തുകള്ക്കും...ഈ ഒരു കൂട്ടായ്മ മനസ്സിലാക്കാന്‍ കഴിയതതില് ദഃഖമുണ്ടു.എന്നെ കാണുകയോ..കേള്‍ക്കുകയോ..ചെയ്യാത്ത..കേവലം ഈ ബ്ലോഗ്ഗിലൂടെ മാത്രം പരിചയമുള്ള കുറച്ചു പേര് ഇവിടെ അവരുടെ മനസ്സ് തുറന്നതില്‍ അതിയായ സന്തോഷം അറിയിക്കട്ടെ...
ഒരു പോസ്റ്റില്‍ കമന്റിട്ടലെ നമ്മുക്കും കമാന്റ് കിട്ടു ഇനി അത് എത്ര നല്ല രചനയാണെങ്കിലും എന്ന് അല്‍പ്പം വൈകിയാണെങ്കിലും ഞാനും അറിയുന്നു.ഇവിടെ എന്നോട് സഹകരിച്ച എന്റെ പ്രിയ സ്നേഹിതരോട്..നന്ദി...വീണ്ടും സഹകരണം പ്രതീക്ഷിക്കുന്നു.
അമൃത വാര്യര്‍
നന്ദി...
പ്രയാസി കൊള്ളാമല്ലോ....ലെവന് പുലിയാണല്ലാ
ഫ്രണ്ട്സ്..സജീ....
ഇഷ്ടായി....അഭിനന്ദനങ്ങള്‍
ദീപൂ....
മനോഹരമായിരിക്കുന്നു ഓരോ വാക്കുകളും...ഇവിടെ ഞങ്ങളോട് സഹകരിച്ചതില്‍....നന്ദി.
ഏവര്‍ക്കും നന്മകള് നേരുന്നു
നന്ദി...പ്രിയരെ...
പ്രിയപ്പെട്ട മന്‍സൂര്‍... താങ്കള്‍ എന്താണുദേശിക്കുന്നതു എന്നൊന്നു വ്യക്തമാക്കാമൊ ???
ദീപു മേലാറ്റൂര്‍
ഈ മഴത്തുള്ളിയിലെ ഓരോരുത്തര്‍ക്കും...സ്നേഹാന്വെഷണങള്...ഇനിയും കാണാമെന്ന പ്രതീക്ഷയോടെ...
ദീപു മേലാറ്റൂര്‍...
നല്ല
ചിത്രം..
കവിതാരചനാമത്സരത്തിന് ഉചിതമാണ്...
പക്ഷേ..
എന്തുകുത്തിക്കുറിക്കും എന്ന്
മനസിലാകുന്നില്ല...
വരട്ടെ....
ചിന്തിക്കട്ടെ.....
ഞാനൊരു
മോഷ്ടാവായിരുന്നു...
നിന്റെ ഹൃദയം
നീയറിയാതെ
സ്വന്തമാക്കാന്‍
പകലും രാത്രിയുമെന്നില്ലാതെ
ഞാന്‍ വന്നു...
കാറ്റായി
മഴയായി
വേനലായി
മഞ്ഞായി...
മുഖം മൂടികള്‍ ധരിച്ചിട്ടും
നീ നിസംഗയായിരുന്നു...
ശിശിരത്തിന്റെ ഇടവഴികളിലൊരിക്കല്
കാല്‍വഴുതി
ഞാന്‍
നിന്നിലേക്ക്
കരിയിലകള്ക്കൊപ്പം
പറന്നുവന്നിരുന്നു...
അന്ന്
മുടിയിഴകള്‍
നിന്റെ കണ്ണുകളെ മറച്ചിരുന്നു...
തണുത്തുതുടങ്ങിയ
മനസ്
കരിമ്പടത്താല്‍
നീ ഒളിപ്പിച്ചിരുന്നു...
ഒടുവില്‍
അലഞ്ഞ് തീര്‍ന്ന്
ലക്ഷ്യത്തിലെത്താതെ
അരുകിലെത്തുമ്പോള്‍
നീ മരിച്ചിരുന്നു....
പാതിവഴിയില്‍
അനാഥമായി കിടന്ന
നിന്റെ ഹൃദയത്തിന്റെ താക്കോല്‍
ഇനിയെന്തിന്....
നിന്റെ
നിദ്രക്ക്
കൂട്ടിരിക്കാന്‍
ആത്മാവായി
വരും മുമ്പ്
മരണത്തോടിനിയൊന്ന്
ആലോചിക്കട്ടെ...
ആരായിരുന്നു
എന്നെ പ്രണയിച്ചതെന്നറിയാന്...
മന്‍സൂര്‍ ഞാനിങ്ങനെ കുത്തിക്കുറിക്കുന്നു..
പരസ്പരം പറയാതെ പോകുന്ന പ്രണയങ്ങളുണ്ട്....നിര്‍വൃതിയുടെ ഈ വികാരം ഒരിക്കലെങ്കിലുമൊന്ന് പറയാനൊരുങ്ങുമ്പോഴേക്കും ആരെങ്കിലുമൊരാള്‍ നഷ്ടപ്പെട്ടിരിക്കും...
അവളറിയാതെ അവളുടെ മനസിലെത്താന്‍ കൊതിച്ച ഒരാള്‍ക്ക് പിന്നെയെന്തിനീ താക്കോല്‍...
പ്രണയം മോഷ്ടിക്കപ്പെടേണ്ടതാണ്.....
ആ മോഷണം
ഹൃദയത്തെ തമ്മില്‍ തമ്മില്‍
ഊട്ടിയുറപ്പിക്കുന്നു....
നന്ദി....
കവിത എന്നു പറയുന്നത് എനിക്ക് പറഞ്ഞിട്ടില്ലാത്ത ഒന്നാണ് ഭായ്.
ഞാന്‍ ഇന്നേ വരെ എഴുതിയിട്ടില്ല.
:(
ഞാന്‍ ഒരു നല്ല വായനക്കാരനാകാം. എന്താ
:)
ഉപാസന
സ്വാഗതം....
ഇനിയും പലരെയും പല രൂപത്തില്‍ പ്രതീക്ഷിക്കുന്നു....
ദീപു
വാക്കുകള്‍ വാക്കുകളെ തേടി ...
തുറന്നിട്ട ജാലക ചില്ലുകള്‍ താനേ മിഴി അണച്ചു..
ഒരു സ്വപ്നത്തിലെന്ന പൊലെ നീ പുനര്ജനിച്ചുവൊ?
നിന് സ്വരമെന്നെ തൊട്ടു തലോടിയൊ...
നേര്‍ത്ത സൂര്യകിരണങ്ങള്‍ എന്നെ മാടിവിളിക്കയാണൊ?
ആത്മാവു ആത്മാവിനെ തേടി..
നിന്നെ ഞാന്‍ അറിയുന്നു..
നിന്റെ സ്നേഹവും...
ഒരു കാതിരിപ്പായ്..
ഞാന്‍ ഏകനായ്..
ദീപൂ....
നല്ല വരികള്‍...വീണ്ടും പ്രതീക്ഷിക്കുന്നു
ദ്രൗപതി...
എന്തു പറയണം എന്നറിയില്ല...സൂപ്പര്‍
പ്രണയത്തെ ഒരു മോഷണമാക്കി മാറ്റി
പക്ഷേ ആ മോഷണം എത്ര
മധുരമായി വിവരിച്ചിരിക്കുന്നു
മനസ്സറിയാതെ മനസ്സിലേക്കുള്ള
കടന്നു കയറ്റം
ഒടുവില്‍ മനസ്സറിയാതെ അകലുബോല്
മനസ്സാരോ മോഷ്ടിച്ചുവെന്നറിയുബോല്
തളിരിടുന്നുവോ..ഒരു തേങ്ങള്‍
മനസ്സറിയാതെ മനസ്സിനുള്ളില്‍
എത്രയും എഴുതിയതും മനസ്സറിയാതെയാണ്
സത്യമാണ് അല്ലേ....
പ്രേമത്തിനും..കണ്ണും..കാതും... ഇല്ലെന്നത്
ഉപാസന...
തങ്കല് എഴുതുന്ന വരികളിലെ മാധുര്യം
നുണയാന്‍ കൊതിക്കാറുണ്ടു ഞാന്‍
ഇവിടെ വാക്കുകളായ് നിന്റെ
വരികള്‍ പതിയുബോല് അതില്‍
സ്നേഹത്തിന്റെ കവിത കാണുന്നു ഞാന്‍ സ്നേഹിതാ..
ജിതിന്
തങ്കളുടെ മനോഹര വാക്കുകള്‍ക്ക് നന്ദി
വീണ്ടും വരിക..കാത്തിരിക്കുന്നു
ഏവര്‍ക്കും നന്മകള് നേരുന്നു
യൌവനാരംഭത്തില്‍ കാത്തിരുന്ന പ്രണയത്തിനു കൈവന്ന സാഫല്യത്തില്‍ എഴുതിയ പഞ്ചസാര കൊണ്ടു പൊതിഞ്ഞ അല്ലെങ്കില്‍ ഒരു തേന്‍നിലാവ് മുട്ടായി ആയിരുന്നു ആദ്യം എഴുതിയിരുന്ന വരികള്‍. പിന്നീടൊരിക്കലും എനിക്ക് അങ്ങനെ പഞ്ചസാര വിതറാന്‍ പറ്റിയിരുന്നില്ല. ഞാനറിയാതെ എപ്പോഴോ (അതോ ജീവിതം എന്നെ മാറ്റിയതോ അറിയില്ല) ഒരു സീരിയസ് വീക്ഷണത്തിലൂന്നി മുന്നോട്ട് പോയി. അപ്പോഴും നര്‍മ്മം മനസ്സിന്റെ അടിത്തട്ടില്‍ സൂക്ഷിച്ചിരുന്നു. ഡയറിക്കുറിപ്പിന്റെ താളുകളില്‍ നിന്ന് പൊടി തട്ടിയെടുത്ത് വീണ്ടും നിങ്ങളുടെ ബ്ലോഗില്‍ എഴുതിയെങ്കിലും, വീണ്ടും വായിച്ചപ്പോള്‍ പഴകിയ പഞ്ചസാര തരികള്‍ ഊര്‍ന്ന് വീഴുന്ന, ഉറമ്പരിക്കാന് പോലും മടിക്കുന്ന മധുരം നഷ്ടപ്പെട്ട കുറേ മണ്‍കട്ടകള്‍ പോലെ തോന്നിയതുകൊണ്ട് ഞാനവ നിങ്ങളുടെ ബ്ലോഗില്‍ നിന്നും തൂത്ത് കളഞ്ഞു. പരിഭവിക്കില്ലെന്ന പ്രത്യാശയോടെ... തൂത്തുകളയുവാന്‍ മറ്റൊരു കാരണം കൂടിയുണ്ട്, എന്നെ ഒരുപാട് ഇഷ്ടപ്പെടുന്ന സുഹൃത്തുക്കള്‍ (ബ്ലോഗ് വായിക്കുന്നവരും, എഴുതുന്നവരും) എന്റെ പഴകിയ പഞ്ചസാര പ്രയോഗങ്ങളെ സഹിക്കാന്‍ കഴിയാത്തവരാണ്. കമന്റുകളേയും, അഭിപ്രായങ്ങളേയും മാനദണ്ഡമാക്കിയല്ല എന്റെ എഴുത്തെങ്കിലും നല്ലത് പറയുമ്പോള്‍ സ്വീകരിക്കാന്‍ മടികാണിക്കേണ്ടതില്ലെന്ന തിരിച്ചറിവും, പിന്നെ ഇപ്പോള്‍ മധുരത്തേക്കാള്‍, പാവക്ക നീരോടു കൂടുതല്‍ പ്രിയമുള്ളതും മറ്റൊരു കാരണമായ് കണക്കാക്കാവുന്നതാണ്.
നല്ലൊരു ബ്ലോഗായ് മഴതുള്ളി കിലുക്കം മാറട്ടെ എന്ന് ആശംസിച്ചുകൊണ്ട്, സസ്നേഹം
മുരളിഭായ്
എത്രയൊക്കെ തിരക്കിലാണെങ്കിലും ഇവിടെ തങ്കളുടെ വരികള്‍ കാണുബോല്‍ ഒരു പാട് സന്തോഷമുണ്ടു...
ഇനിയും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു
നേരത്തെ തങ്കല് എഴുതിയ വരികള്‍ ഒരുപ്പാടിഷ്ടമായിരുന്നു
പണ്ടെന്നോ അനുഭവിച്ചറിഞ അനുഭവത്തിന് സ്പര്‍ശമുള്ള വരികള്‍......
സുരേഷ്.....നന്ദി...വീണ്ടും പ്രതീക്ഷിക്കുന്നു
ഇവിടെ എഴുതിയ വരികളില്‍ കൂടുതലിഷ്ടമായത് മുരളിഭായുടെ വരികളായിരുന്നു...അത് മുരളിഭായ് തന്നെ മാറ്റി...
അപ്പോ പിന്നെ മികച്ചതെന്ന് എനിക്ക് തോന്നിയത്
ദ്രൗപതിയുടെയും....ദീപുവിന്റെയും വരികള്‍.
നന്മകള് നേരുന്നു
മന്‍സൂ മൂന്നു ദിവസമാ മോനെ ഇതിലൊരു വരിയെഴുതാനായി ഞാന്‍ ചിലവാക്കിയതു!
മൂന്നു ദിവസം ഓഫീസില്‍ ഓവര്‍ടൈം ചെയ്തെങ്കില്‍ അതിനുള്ള കാശെങ്കിലും കിട്ടിയേനെ!
ആ യമകണ്ടന്‍ സീനാണെന്നുള്ളതിന്റെ പ്രാസം നീ കണ്ടാ..!
ഇത്ര മനോഹരമായി എഴുതിയിട്ടും നീ തഴഞ്ഞു
കഴിവുള്ളവര്‍ക്കു എവിടെയും അവഗണാല്റ്റി തന്നെ..
നിന്റെ ഹൃദയത്തിന്റെ പടമായിരുന്നെന്നു ഇപ്പോള്‍ മനസ്സിലായി..:(
താങ്ങളുടെ ബ്ലൊഗ് വായിച്ചു...രസിച്ചു.....താങ്ങള് എന്റെ ബ്ലൊഗിനെ പറ്റി പറഞ്ഞതിനു നന്ദി..വീണ്ടും കാണാം.....മണിലാല്‍.....
ഒരനുബന്ധം:
ഇനിയൊരു ജന്മമുണ്ടെങ്കില് നമുക്കാ സരയൂ തീരത്തു പോകാം..പിന്നെയും ജന്മമുണ്ടെങ്കില് യാദവ യമുനാ തീരത്തു പോകാം. മധുര മനോഹരമായ, ഹൃദയത്തിന്റെ സൈകത ഭൂവില്‍ കൊറി ഇടുന്ന പ്രണയാക്ഷരങ്ങള്‍, കാലത്തിന്റെ കാലടിപ്പാടുകള്‍ തൂത്തു മായിച്ചു കളയും തൂമഞ്ഞിനും,മാരിവില്ലിനും,മയില്‍ പീലിക്കും,കുണുങ്ങുന്ന
കുളിരരുവിക്കും,നീലാഞ്ചന പൂവുകള്‍ക്കും,നീലാകാശത്തിനും, താര നിരകള്‍ക്കും നല്കുവാനാവാത്ത ഹൃദയ ഹാരിതയും, അനുഭൂതിയുംഎന്നെന്നും ഒര്മ്മയില് അവശേഷിപ്പിക്കുവാന്‍ അവളുടെ/അവന്റെ സ്നേഹത്തിനു മാത്രമേ കഴിയൂ.. ആ പ്രേമ സൌരഭ്യം എങ്ങും നിറയട്ടെ..അതിന്റെ സുവര്‍ണ്ണ കവാടം എന്നെന്നും തുറന്നു തന്നെ കിടക്കട്ടെ! കുഞ്ഞുബി
Post a Comment