Sunday, October 14, 2007

എന്റെ സമര്‍പ്പണം!



പ്രയാസി ഒന്നു ശ്രമിച്ചു നോക്കിയതാണെ...

9 comments:

സഹയാത്രികന്‍ said...

പ്രയാസി... നഷ്ടപ്രണയത്തിന്റെ ഓര്‍മ്മള്‍ അല്ലേ...?
അതിന്റെ കൂട്ടത്തില്‍ പ്രയാസമേറാനായ് പ്രവാസവും...

എല്ലാം നല്ലതിനു... ആശംസകള്‍
:)

മന്‍സുര്‍ said...

പ്രയാസി...

മനോഹരം നിന്‍ വരികള്‍..

ഈ പാവത്തിന്‍റെ മനസ്സിലുദിച്ച കൊച്ചു വരികള്‍ സമര്‍പ്പിക്കുന്നു നിനക്കായ്‌...

അങ്ങു ദൂരെ മഞൊരാ ഓര്‍മ്മകള്‍
നിന്നെ മാടി വിളിക്കുന്നുവോ...
കൊഴിഞൊരാ വസന്തം ഉണരുന്നുവോ മനസ്സില്‍
വീണ്ടുമൊരു ശിശിരമായ്‌...
നിനവുകളിലെ ഈ സ്നേഹപൂകള്‍
കനലായെരിയുന്നുവോ..
വരുമൊരുനാള്‍...കുളിര്‍ക്കാറ്റായി..
മധുരം കിനിയുമാ ഓര്‍മ്മകള്‍..
ഉരുകുമീ മണലാരണ്യത്തില്‍
സ്നേഹദൂതിന്‍ വെള്ളരിപ്രാവുകളായ്‌
അണയാതെ സൂക്ഷിക്കുക നിന്‍ മനം
ഒരു പുതുമനസ്സിന്‍ വരവേല്‍പ്പിനായ്‌..
കാതോര്‍ത്തിരിക്ക നീ
മനസ്സറിയും പകല്‍കിനാവിനായ്‌..

നന്‍മകള്‍ നേരുന്നു

ശ്രീ said...

പ്രയാസീ...
കൊള്ളാം... നന്നാ‍യിരിക്കുന്നു.

ഈ വരികള്‍‌ ഓര്‍‌മ്മ വന്നു.
“വിടര്‍‌ന്നൂ മരു ഭൂവില്‍‌
എരിവെയിലിലും പൂക്കള്‍‌...”

:)

ഉപാസന || Upasana said...

പ്രയാസീ,
ശ്രമം വിജയിച്ചിരിക്കുന്നു. റഗുലര്‍ ആയി കവിത ഇടുക. പിന്നെ ആദ്യത്തെ വരികള്‍ വായിക്കാന്‍ പറ്റിയില്ല ചെറുതല്ലേ..?
കീപ്പ് ഇറ്റ് അപ് സാര്‍
:)
ഉപാസന

ഗിരീഷ്‌ എ എസ്‌ said...

നല്ല വരികള്‍ പ്രയാസി
ഏകാന്തതയുടെ ഈ നേര്‍ത്ത കാറ്റ്‌
ആരിലൊക്കെയോ ഒരു മധുരമന്ത്രണമായി ആഴ്‌ന്നിറങ്ങുന്നുണ്ട്‌..

അഭിനന്ദനങ്ങള്‍

ഹരിശ്രീ said...

പ്രയാസി,

നല്ല വരികള്‍...

ദാസേട്ടന്റെ പഴയ ഒരു ആല്‍ബം ഓര്‍മ്മ വന്നൂ...
ഈ മരുഭൂവില്‍ പൂവുകളില്ല്ല...
ഈ മറുനാട്ടില്‍ തുമ്പികളില്ല...

un said...

കവിത കൊള്ളാം. ഞാനൊരഭിപ്രായം പറഞ്ഞാല്‍ വിഷമം തോന്നരുത്. ബ്ലൊഗ് ലേഔട്ട് ഭയങ്കര ബോറാണ് മാഷെ, മഴതുള്ളികിലുക്കം എന്നൊക്കെ ഇങ്ങനെ വെണ്ടക്കാ‍ അക്ഷരത്തില്‍ വിളിച്ചു കൂവുന്നതെന്തിനാ?? മഴയുടെയോ കുളിരിന്റെയൊ നൈര്‍മല്യമല്ല ഇടി വെട്ടുന്ന പ്രതീതിയാണ് അതിന്.പിന്നെ ആ വലിയ ഹൃദയവുമൊന്നു ചെറുതാക്കിക്കൂടെ? എനിക്കുതോന്നിയതാണ്, മറ്റുള്ളവര്‍ക്കിഷ്ടമാണെങ്കില്‍ മാറ്റെണ്ടാ കേട്ടോ!

മന്‍സുര്‍ said...

പേരക്ക...

ഇവിടെ വന്നതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം അറിയിക്കട്ടെ...
എല്ലാ ബ്ലോഗ്ഗിനുമുള്ളത്‌ പോലെ ഒരു ലേഔട്ട്‌...അതില്‍ കൂടുതലായി ഒന്നും വിച്ചാരിച്ചല്ല ഇങ്ങിനെ ഒരു ലേഔട്ട്‌ കൊടുത്തത്‌..പിന്നെ ഹൃദയത്തിന്റെ വലിപ്പം കുറക്കുന്ന കാര്യം ..ഈ ബ്ലോഗ്ഗിലൂടെ കുറെ നല്ല സ്നേഹിതരെ കിട്ടിയത്‌ ഈ ഹൃദയവലിപ്പം കൊണ്ടാന്നെന്ന്‌ വിശ്വസിക്കുന്നു...ആ സ്നേഹം...ബന്ധം നിലനിര്‍ത്താന്‍ തുടര്‍ന്നും മുന്നോട്ട്‌...സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു
വീണ്ടും അഭിപ്രായങ്ങളിലൂടെ കാണാം എന്ന വിശ്വാസത്തോടെ....

നന്‍മകള്‍ നേരുന്നു...

നാലുമണിപൂക്കള്‍ said...

പ്രയാസി

സഹിത്യമറിയില്ല എനിക്ക്
പക്ഷേ നല്ല വരികള്‍ ഇഷ്ടമായി ട്ടോ