Wednesday, October 24, 2007

ചന്ദ്രകളഭം ചാര്‍‌ത്തിയുറങ്ങും തീരം

10 comments:

മന്‍സുര്‍ said...

ശ്രീ.......അഭിനന്ദനങ്ങള്‍

ഈ ചിത്രം മനസ്സിനെ തൊട്ടുണരുത്തുന്നു
മടങ്ങി പോകയാണെന്‍...മനസ്സ്‌
വിദൂരമാം യവനികയിലേക്ക്‌...

മനസ്സിന്‍ കണ്ണടിയില്‍ നോക്കി ഞാന്‍
കണ്ടു ഞാനെന്‍ മുഖം
ഒരു നിഴലായെന്‍ പ്രാണസഖി
അലയുന്നീ തീരങ്ങളില്‍
പകല്‍കിനാക്കളായ്‌..

മലയാളത്തിന്റെ...മലയാളിയുടെ...
ആര്‍ദ്രമാം പ്രണയങ്ങളുടെ
സോപാനതീരങ്ങള്‍
ഓര്‍മ്മകളില്‍ മായാതെ ഒരു തിരയുടെ ഓളങ്ങളായ്‌...
ഇന്നും മനസ്സില്‍ ഒരു കുളിര്‍ തെന്നലായ്‌..
ചദ്രകളഭം ചാര്‍ത്തി....ഒഴുക്കുകയാണാ തീരം

കണ്ണിനും കാതിനും ഇമ്പമേക്കും
ആ പ്രണയസാഗര തീരത്തെ
സായംസന്ധ്യകള്‍
സ്വപ്‌നങ്ങള്‍ തീര്‍ത്ത പ്രണയഗോപുരങ്ങളില്‍
പ്രണയനിമിഷങ്ങള്‍ തീര്‍ത്ത കിനാക്കളില്‍
ഒന്നു ചാഞുറങ്ങാന്‍....തലോടാന്‍
തരുമോ ഇനിയൊരു ജന്മം കൂടി.

അലി said...

ഒരു പൂവിതള്‍ കൂടി കൊഴിയുന്നു
ഈ സന്ധ്യയും പടിയിറങ്ങുന്നു
ചിത്രം വളരെ മനോഹരമായിരിക്കുന്നു
മലയാളത്തിന്റെ പ്രിയകവി വയലാറിന്റ്റെ ഒരിക്കലും മറക്കാനാവാത്ത വരികള്‍...ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി...
ശ്രീ.......അഭിനന്ദനങ്ങള്‍
നന്മകള്‍ നേരുന്നു.

പ്രയാസി said...

ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി...
സഹോദരാ...
നൊസ്റ്റാള്‍ജിയ വരുന്നൂ...

മന്‍സുര്‍ said...

ശ്രീ....

വരികള്‍ അല്‌പ്പം കൂടി വലുതാക്കാമായിരുന്നു.....അടുത്ത പോസ്റ്റില്‍ ശ്രദ്ധിക്കുമല്ലോ.......

നന്‍മകള്‍ നേരുന്നു

മഴതുള്ളികിലുക്കം said...

ശ്രീ.........

രാത്രിയുടെ അന്ത്യയാമങ്ങളിലേക്ക്‌
ഒരു മടക്കയാത്ര...
ചധ്രകളഭമായ്‌...ഒഴുകിയ വരികള്‍ക്ക്‌
അനുയോജ്യമായ മനോഹര ചിത്രം...

ഉറങ്ങുമീ തീരം ഉണരുന്നതും കാത്ത്‌...

അഭിനന്ദനങ്ങള്‍

നാലുമണിപൂക്കള്‍ said...

ശ്രീ

നിങ്ങളുടെ ചിത്രം നന്നായിട്ടുണ്ടു.
പക്ഷേ വരികള്‍ അല്‌പ്പം വലുതാക്കാമായിരുന്നില്ലേ
അപ്പോ ഭംഗി കൂടിയേനെ
ഇനിയും നല്ല ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു

സഹയാത്രികന്‍ said...
This comment has been removed by the author.
സഹയാത്രികന്‍ said...

കൂടപ്പിറപ്പേ നീ ആളു കൊള്ളാലോ...!

:)

മഴതുള്ളികിലുക്കം said...

അലിഭായ്‌...

പ്രയാസി...

നാലുമണിപൂക്കള്‍

സഹയാത്രികാ...


മഴത്തുള്ളികിലുക്കത്തിന്‌ നിങ്ങള്‍ നല്‍ക്കുന്ന ഈ സ്നേഹത്തിനും...പ്രോത്‌സാഹനത്തിനും...ഒരായിരം നന്ദി..തുടര്‍ന്നും സഹകരണം..പ്രതീക്ഷിക്കുന്നു.

നന്‍മകള്‍ നേരുന്നു

devaangana said...

ദേവാംഗന കാണുക
ചേച്ചി