Saturday, October 27, 2007

ശാന്തമായ്‌ ..സ്നേഹമായ്‌



അറിഞില്ലെന്നോ...എന്‍ പ്രണയം
കേട്ടില്ലെന്നോ എന്‍ സ്വരം
നോവുകള്‍ പാകിയ നിന്‍ പ്രണയങ്ങളിലെ
കണ്ണീര്‍കണമായിരുന്നു ഞാന്‍


നന്‍മകള്‍ നേരുന്നു
മന്‍സൂര്‍ , നിലംബൂര്‍

15 comments:

മഴതുള്ളികിലുക്കം said...

ശാന്തമായൊരാ കണ്ണുകളില്‍
കണ്ടു ഞാനൊരു പ്രേമകാവ്യം
എന്തോ പറയാന്‍ വിതുമ്പുന്നുവോ
നിന്‍ അധരങ്ങള്‍.....

പ്രയാസി said...

മന്‍സൂ..
ഇതാരാ..!?
നിന്റെ കണ്ണുകളിലെ തീക്ഷണത എന്നല്ല!
ഫയര്‍! ഫയറെന്നാ..!
എന്നാ കണ്ണാടാ ഉവ്വെ ഇതു..ഹൊ!ഹൊ!
എന്നെ വാചാലനാക്കുന്നു എന്നല്ല!
പൊള്ളിക്കുന്നു..!അല്ലെങ്കില്‍ കരിക്കുന്നു..!
കവിത എഴുതുമ്പോള്‍ സംശയം എന്നോടു ചോദിക്കണം കേട്ടാ..
ബൂലോകത്തിലെ എത്ര കവികള്‍ക്കാ സംശയങ്ങള്‍ തീര്‍ത്തുകൊടുക്കുന്നത്..
കുറച്ചു സിദ്ധിയുണ്ടായാലും കുഴപ്പമാ..:)

ദിലീപ് വിശ്വനാഥ് said...

:-)

നാലുമണിപൂക്കള്‍ said...

കാള്‍മീ മന്‍സൂ

മധുരമുള്ള വാക്കുകള്‍
എത്ര ലളിതം നിന്‍ വരികള്‍
മനസ്സില്‍ കുളിര്‍മഴപെയ്യ്‌ത പോലെ

നല്ല ചിത്രം

Shaji Kizhakathra said...

മന്‍സു,
ബ്ലോഗില്‍ കണ്ടു...നന്നായിരിക്കുന്നു.

ഇമയുടെ ക്ഷണം സ്വീകരിക്കുമല്ലോ..

www.ema-uae.blogspot.com
www.ema-talents.blogspot.com

സസ്നേഹം
ഷാജി കിഴക്കാത്ര, മഞ്ചേരി.
shajizone@hotmail.com

ഉപാസന || Upasana said...

ശാന്തമായ കണ്ണുകളില്‍ നിന്ന് പ്രേമകാവ്യങ്ങള്‍ ഇനിയും ഉതിരട്ടെ മന്‍സൂര്‍ ഭായ്
:)
ഉപാസന

SHAN ALPY said...

ശാന്തമായ മിഴികളില്‍ നിന്ന് പ്രേമം
പൊഴിയുമോ എന്തോ
തീഷ്ണതയാണു മുഖ്യം

സഹയാത്രികന്‍ said...

കൊള്ളാം മാഷേ...:)

മന്‍സുര്‍ said...

പ്രയാസി...കൊള്ളമല്ലോ.....
അല്ലെങ്കിലും ഇപ്പോ നിനക്ക്‌ എന്ത്‌ കണ്ടാലും തീയായും...പുഴയായുമൊക്കെ തോന്നും...ഒരു പ്രാവശ്യം ചൂട്‌ പാല്‌ കുടിച്ച പൂച്ച പിന്നെ തണുത്ത പാല്‌ കണ്ടാലും ഒന്ന്‌ പേടിക്കും..ഹിഹിഹിഹഹാഹഹാ... :)

വാല്‍മീകി.....നന്ദി..സ്നേഹിതാ

4മണിപൂക്കള്‍....പരിച്ചയമില്ല....കണ്ടതില്‍ സന്തോഷം

ഷാജി....നന്ദി.......സന്തോഷം...

ഉപാസന....ഈ സ്നേഹവാക്കുകള്‍ക്ക്‌ കടപ്പെട്ടിരിക്കുന്നു....

ഷാന്‍...നന്ദി

സഹയാത്രികാ....നന്ദിയും സന്തോഷവും അറിയിക്കട്ടെ...

നന്‍മകള്‍ നേരുന്നു

ഹരിശ്രീ said...

മന്‍സൂര്‍ ഭായ്,

നന്നായിരിയ്കൂന്നു.

പ്രയാസി said...

പ്രയാസിയെ നീ ദേവദാസ് ആക്കിയാ...:(

ഏ.ആര്‍. നജീം said...

മസൂര്‍ ഭായ്,
സിമ്പ്ലി സൂപ്പര്‍ബ്ബ്...
ഒരു ചെയ്ഞ്ച് ആയിക്കോട്ടെ എന്ന്‍‌വച്ചാ ഇംഗ്ലീസില്‍ എഴുതിയത്..
മനോഹരമായ വരികളും അതിനൊത്ത ചിത്രവും...

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
എം.കെ.ഹരികുമാര്

Display name said...

പ്രിയപ്പെട്ട മന്‍സൂര്‍...,
നല്ല വരികള്‍.

പോയത് പോട്ടെ .. !
അടുത്ത പ്രണയത്തിന് എന്റെ എല്ലാ വിജയാശംസകളും

Murali K Menon said...

പ്രണയത്തില്‍ മുറുകെ പിടിച്ചോ മന്‍സൂറേ, വിടരുത്.. ജീവിതം രസകരമാവാന്‍ മറ്റെന്തുള്ളു ഈ ലോകത്ത്...