Saturday, December 15, 2007

പറയുകയാണിന്ന്‌ ഞാന്‍



ദ്രൗപദിയുടെ ബ്ലോഗ്ഗ്‌ >> ഇവിടെ

26 comments:

അലി said...

ചെമ്പകമായീ ഞാനീ നിലാവില്‍
നിശാഗന്ധിയായി നീ പിരിയേ...

ദ്രൌപദീ...
പ്രണയത്തിന്റെ വിവിധതലങ്ങളിലൂടെയൊഴുകിയെത്തിയ
മനോഹരമായ വരികള്‍..
ഭാവുകങ്ങള്‍...

പ്രണയത്തിന്റ്റെ വരികളെ
സുന്ദരമായി എഡിറ്റു ചെയ്ത മഴത്തുള്ളിക്കിലുക്കത്തിനും
എല്ലാവിധ അഭിനന്ദനങ്ങളും.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഒരുനാളില്‍ സ്വപ്നത്തില്‍ പറയാതെ വന്നൂ.
നിണമൊഴുകും വിരഹത്തില്‍ നീരാടി മറഞ്ഞൂ..
പറയാന്‍ മറന്ന വാക്കുകളൊക്കെ പറയുകയൊ..?
നിന്റെ സ്നേഹത്തിന്റെ ആഴം അവന്‍ മനസ്സിലാക്കുമ്പോള്‍ നിനക്കും അവള്‍ക്കുമിടയില്‍ ഒരു പാട് അന്തരമുണ്ടായിപ്പോയൊ..?

മാണിക്യം said...

“ഒരുനാ‍ളില്‍‌ സ്വപ്നത്തില്‍ പറയാതെ വന്നു..
നിണമൊഴുകും വിരഹത്തില്‍‌ നീരാടി മറഞ്ഞു..”
പ്രണയത്തിന്റെ വരവും
അതുപൊലേ തന്നെ
പ്രണയത്തിന്റെ നഷ്ടവും
സുന്ദരമായി വര്‍‌ണ്ണിച്ചു
ദ്രൌപദിക്കും
മഴത്തുള്ളിക്കിലുക്കത്തിനും
ഭാവുകങ്ങള്‍‌

ഉപാസന || Upasana said...

ചെമ്പകമായീ ഞാനീ നിലാവില്‍
നിശാഗന്ധിയായി നീ പിരിയേ...

Varma ji,

Fantastic...
After a long time i am seeing "this type" poem from you...
It affect my mind somewhat... :)
Once again congrats...
:)
upaasana

ദിലീപ് വിശ്വനാഥ് said...

നല്ല വരികളും നല്ല ചിത്രവും. അഭിനന്ദനങ്ങള്‍.

മന്‍സുര്‍ said...

ദ്രൗപദി...

പറയുകയാണിന്‌ ഞാനെന്‍ പ്രണയം...
മനോഹരമായിരിക്കുന്നു...അഭിനന്ദനങ്ങള്‍

കാണമറയത്തെ പ്രണയമായ്‌
സ്വപ്‌നങ്ങളില്‍ മോഹങ്ങള്‍ തന്ന
മനസ്സിന്‍ മധുരമാം ഉദ്യാനത്തില്‍
തേന്‍ നുകരും ശലഭങ്ങളായ്‌
കുങ്കുമസന്ധ്യകളിലെ നിഴലുകളായ്‌

പറയുവനെത്രയത്രെ മധുരം കിനിയും
പ്രണയകാവ്യങ്ങള്‍.....
കേട്ടുമറക്കാത്ത പ്രണയ ഗീതം
നിന്‍ തൂലികയില്‍ നിന്നടര്‍ന്നു വീണുവോ
ഈ സ്നേഹമഴയില്‍....അനുരാഗ ഗാനമായ്‌
അനുഭൂതി തന്‍ തെന്നലായ്‌ ...

മനസ്സിലൊരു മന്ദഹസമായ്‌...
മനസ്സില്‍ മന്ത്രിക്കുന്നീ വരികള്‍...

സ്‌പര്‍ശന സുഖമേകുന്നൊരു കാറ്റില്‍
ചുംബന മഴയായൈനി പൊഴിയാം
അറിയുകയാണനുരാഗ വസന്തത്തിന്‍ നോവ്‌
അലകടലായ്‌ നിറയുന്നൊരു
സ്നേഹത്തിന്‍ രാവില്‍...

നന്‍മകള്‍ നേരുന്നു

ശെഫി said...

മനോഹരമായ വരികള്‍..

പ്രയാസി said...

കൂട്ടാരേ.. ഞാന്‍ വന്നൂ‍.....:)

എന്റെ നെറ്റ് പോയതായിരുന്നു..:(
ഒരൊറ്റയെണ്ണം പോലും എവിടെയാന്നു ചോദിച്ച് ഒരു മെയില്‍ പോലും അയച്ചില്ല..വെച്ചിട്ടുണ്ട്..:(

ദ്രൌപദി നല്ല കവിത..
“പറയുകയാണിന്നു ഞാന്‍..“
നിര്‍ത്തരുത്..! പറഞ്ഞുകൊണ്ടേയിരിക്കുക..:)

krish | കൃഷ് said...

മനോഹരമായ വരികള്‍. ഓരോ വരികളിലും പ്രണയം തുളുമ്പുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്രണയം തുളുമ്പുന്ന വരികളിലൂടെ മിഴികളോടുമ്പോള്‍ അറിയാതെ വിടരുന്നു മൃദുലഭാവങ്ങളീ മനസ്സിലും...

അഭിനന്ദനങ്ങള്‍ ദ്രൌപതി.

ഗിരീഷ്‌ എ എസ്‌ said...

പ്രിയ മന്‍സൂ, പ്രയാസി..
ഒരു ഗാനമെഴുതുക എന്ന അതിയായ ആഗ്രഹത്തിന്റെ ഭാഗമായി കുത്തികുറിച്ച വരികളാണിത്‌...
അത്‌ ഇത്ര മനോഹരമായി ആവിഷ്ക്കരിച്ച്‌ കണ്ടപ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര സന്തോഷം തോന്നി...
ചിത്രത്തിലെ ഈ ഗൃഹാതുരത്വവും അതിലെ പൂവിന്റെ മനോഹാരിതയുമെല്ലാം ഹൃദയത്തില്‍ ആഴ്‌ന്നിറങ്ങുന്നു....
ഒരുപാടി നന്ദി....

ഇവിടെ അഭിപ്രായവുമായെത്തിയ എല്ലാ കൂട്ടുകാരോടുമുള്ള കടപ്പാട്‌ അറിയിക്കുന്നു....

ഹൃദയപൂര്‍വം...

ഗിരീഷ്‌ എ എസ്‌ said...
This comment has been removed by the author.
Unknown said...

എവിടെ നീ പറയുക രാജകുമാരാ...

നിശാഗന്ധിയായി നീ പ്രിയേ...

ഒരു യുഗ്മഗാനം? "പറയുകയാണിന്നു് ഞങ്ങള്‍"?

അതോ, എനിക്കു് മനസ്സിലാവാഞ്ഞതോ?

പ്രയാസി said...

ദ്രൌപദി..

സഹയാത്രികനോടു പിണക്കമാ..:)

അവനല്ലെ ഇതിന്റെ അമരക്കാരന്‍..

ശ്രീവല്ലഭന്‍. said...

" ദൂരത്ത് നിന്നൊന്ന് കാണാനായ് വന്നു
ചാരത്തു വന്നിട്ടും അന്യയായ് നിന്നു"
ഈ വരികള്‍ ആണ് വളരെ ഇഷ്ടപ്പെട്ടത്. പലപ്പോഴും സംഭവിക്കാവുന്നത്.

ഏ.ആര്‍. നജീം said...

നല്ലൊരു പ്രണയ കാവ്യം....
അഭിനന്ദനങ്ങള്‍ ദ്രൗപതി.....

ശ്രീ said...

വളരെ നല്ല വരികള്‍‌, ദ്രൌപതീ...

അഭിനന്ദനങ്ങള്‍‌!

:)

ഹരിശ്രീ said...

മനോഹരമായ വരികളും ചിത്രവും

ദ്രൌപതിക്കും, മഴത്തുള്ളിക്കിലുക്കത്തിനും ആശംസകള്‍...

സണ്ണിക്കുട്ടന്‍ /Sunnikuttan said...

എന്താ ദ്രൗപതി പറയുക, വളരെ വളരെ നന്നായിട്ടുണ്ട്.

Rejesh Keloth said...

എല്ലാം മനോഹരം.. പക്ഷേ, ഒരു അപൂര്‍ണ്ണത..
നായിക പ്രണയം വെളിപ്പെടുത്തുമ്പോള്‍, നായകന്‍ വിരഹത്തെപ്പറ്റി പറയുന്നു..
അതോ, എന്റെ perception പ്രശ്നമാണോ?
Hearty congrats to the artists..
:-)

ഗിരീഷ്‌ എ എസ്‌ said...

പ്രയാസി
ക്ഷമ ചോദിക്കുന്നു..
സഹനെ മറന്നിട്ടല്ല..കുറെയായി ഇതു വഴി കണ്ടിട്ട്‌...അതുകൊണ്ട്‌ പറ്റിയതാണ്‌...

സതീര്‍ത്ഥ്യനോട്‌-(പ്രണയത്തിന്റെ കരം പിടിക്കാന്‍ ദൂരെ നിന്നെത്തുന്ന അവള്‍ അവനോട്‌ സ്നേഹത്തിന്റെ വാതിലുകള്‍ തുറക്കാന്‍ അപേക്ഷിക്കുന്നു...
പിന്നീട്‌ അവനും അവളും പ്രണയത്തിന്റെ ലോകത്തേക്ക്‌ മടങ്ങുമ്പോള്‍ ഇരുവരെയും വേര്‍പെടുത്തി വിരഹമെത്തുന്നതായിരുന്നു പറയാന്‍ ശ്രമിച്ച പ്രമേയം..)
തുറന്ന അഭിപ്രായത്തിന്‌ നന്ദി...

കാവലാന്‍ said...

നന്നായിട്ടുണ്ട്.
പ്രണയത്തിന്റെ ചാപല്യം മുന്തിനില്‍ക്കുന്നു. ഒരുപാടു മോഹിച്ചതുകൊണ്ടാകാം.

മലയാളനാട് said...

നന്നായിരിയ്കുന്നു. ദ്രൌപതി.

മഴത്തുള്ളിക്കിലുക്കമെന്ന സ്നേഹകൂട്ടായ്മയ്കും ആശംസകള്‍

നാലുമണിപൂക്കള്‍ said...

ദ്രൗപദി

നന്നായിട്ടുണ്ടു. പ്രണയത്തെ വളരെ മനോഹരമായി പറഞ്ഞു

ചിത്രം നന്നായിട്ടുണ്ടു, മഴതുള്ളിക്ക്‌ ആശംസകള്‍

SHAN ALPY said...

hai

ഗീത said...

ദ്രൌപതീ........

പ്രണയത്തിന്റെ നറുമണമുള്ള ഈ കവിത നന്നേ ഇഷ്ടപ്പെട്ടു......