Saturday, July 19, 2008

പെണ്ണിനെ വിലപേശുന്ന നായകള്‍ക്ക്.!!

മകളെ കേള്‍ക്കുക അടുക്കളയില്‍നിന്‍ ശബ്ദമുയരരുത്

അരുതു നീയുറക്കെചിരിക്കരുതിന്റെ ചുണ്ടിലുണരുന്ന
ഗാനമൊരിക്കലുംശബ്ദമാവരുത്

നിന്റെ മൂടുപടംനീ തുറക്കരുത് അതു ചെയ്യാതെ തന്നെ
കഴുകന്‍ കണ്ണുകള്‍നിന്നെകോരിക്കുടിക്കുന്നുണ്ട്

നാട്ടു മാങ്ങയ്ക്ക്നീ കല്ലെറിയരുത്‌ കൈകളുയരുന്നത് കാത്ത്
കണ്‍ കോണില്‍ കാമം നിറച്ച്നിനക്കായ് ചുണ്ടകള്‍
ഇളകാതെ കാത്തിരിപ്പുണ്ട്‌

സൌഹൃദത്തിന്റെവിജനതയില്‍നാവു നൊട്ടി നുണയുന്നതും
ചെത്തിക്കൂര്‍പ്പിച്ച നഖങ്ങള്‍പുറത്തു ചാടുന്നതും
കണ്ടു നീ നടുങ്ങരുത് അതു നീ മേനി പറഞ്ഞ
സൗഹൃദം തന്നെയാണ്

യാത്രയ്ക്കിടയില്‍നിന്റെ അവയവങ്ങള്‍സ്ഥാനങ്ങളില്‍ തന്നെയെന്ന്‌
പരിശോധിക്കപ്പെടുംമകളെനീ ഒച്ച വയ്ക്കരുത്കാരണം നീ പെണ്ണാണ്

പൊന്നു തികയാഞ്ഞത്തിന്തീച്ചൂടറിഞ്ഞ് വേവുംമ്പോഴും
മകളെ അരുതു നീകണ്ണുനീര്‍ തൂവരുത്

ഇരുള്‍ പടര്‍പ്പില്‍കാട്ടു പൊന്തയില്‍ഇര പിടിയന്മാര്‍
നിന്റെ ചോര രുചിക്കുമ്പോഴുംനീ ഞരങ്ങരുത്
കാരണം മകളെ,നീയൊരു പെണ്ണാണ്

പിതൃ സ്നേഹംനിന്റെ തൊലിപ്പുറത്ത്
സ്പര്‍ശമാവുമ്പോഴുംനിന്റെ ഉദരത്തിനുള്ളില്‍
കുഞ്ഞു ചലനമുണരുമ്പോഴുംനീ പുറത്തു പറയരുത്

വാര്‍ന്നു പോയ രക്തമിനിഉറക്കത്തിലും ഓര്‍ക്കരുത്
കാരണം, നീയിന്നൊരു വസ്തു മാത്രമാണ്

ചാക്കിനുള്ളില്‍പുഴുവരിക്കുമ്പോഴുംകോണ്‍വെണ്ടിലെകിണറിന്റെ
ആഴമളക്കുമ്പോഴുംവൈറസുകള്‍നിന്‍റെന്റെ ഇളം മേനിയില്‍
പെറ്റു പെരുകുമ്പോഴുംനീ ചുണ്ടനക്കരുത്

കാരണം മകളെനീ പിറന്നതു തന്നെഒരു ആണിന്റെ
നേരമ്പോക്കാണ്

ജനിക്കും മുമ്പേമരണത്തിന്റെ കൈകള്‍
നിനക്കായി കാത്തിരുന്നതാണ്
വേണ്ടായിരുന്നുനീ ജനിക്കരുതായിരുന്നു


ആര്‍ത്തിയുടെ കണ്ണുകള്‍
ഭൂമിയുടെ മാറിലേക്ക്‌ ചൂഴ്ന്നിറങ്ങിയതിനു ശേഷമാണ്
കൂര്‍ത്ത നഖ മുനകള്‍
എന്റെ ഹൃദയത്തില്‍ ചോര പൊടിയിച്ചത്
ഇരുളിന്റെ മറ പറ്റി നിന്റെ നഗ്നത കോരിക്കുടിച്ചപ്പോഴും
ഞാന്‍ നിന്നെ കാമിച്ചിരുന്നില്ല എന്ന് പറഞ്ഞാല്‍
നീ എന്നെ ഷണ്‍ടനെന്നു വിളിക്കരുത്
ഞാന്‍ നിന്റെ നഗ്നതയില്‍ നിന്റെ ഹൃദയം തേടുകയായിരുന്നു...
എന്റെ അശാന്തമായ ഹൃദയം ഇടയ്ക്കിടെ എന്നോട് പിറുപിറുക്കാരുണ്ടായിരുന്നു
നിന്റെ നഗ്നതയില്‍ നിന്റെ ഹൃദയവും നഗ്നമാക്കപെടുമെന്നു...!!


ഒരു സുഹൃത്തിന്റെ വരികളാണിവ ഒരു കമ്മ്യൂണിറ്റില്‍ എഴുതിയത് കണ്ടപ്പോള്‍ ആശയങ്ങള്‍ വര്‍ത്തമാനകാലത്തിനെ കുറിച്ചായപ്പോള്‍ 
ബൂലോഗത്തേക്ക് ആ സുഹൃത്തിനേക്കൂടെ പരിചയപ്പെടുത്തണമെന്ന് തോന്നി ഇത് ആ സുഹൃത്തിന്റെ ബ്ലോഗ് ആണ് മുറിവുകള്‍

34 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഒരു സുഹൃത്തിന്റെ വരികളാണിവ ഒരു കമ്മ്യൂണിറ്റില്‍ എഴുതിയത് കണ്ടപ്പോള്‍ ആശയങ്ങള്‍ വര്‍ത്തമാനകാലത്തിനെ കുറിച്ചായപ്പോള്‍
ഇത് ബൂലോഗത്തേക്ക് ആ സുഹൃത്തിനേക്കൂടെ പരിചയപ്പെടുത്തണമെന്ന് തോന്നി ഇത് ആ സുഹൃത്തിന്റെ ബ്ലോഗ് ആണ് മുറിവുകള്‍

mmrwrites said...

ഇന്നത്തെ സമൂഹത്തിന്റെ പരിച്ച്ചേദം തന്നെ..മുറിവുകള്‍ക്കും മിന്നാമിനുങ്ങുകള്‍ക്കും ഭാവുകങ്ങള്‍

മാന്മിഴി.... said...

പിന്നെയ്....സജീ കൊള്ളാല്ലോ...ഇത്.,ജീവിതയാഥാര്‍തഥ്യങ്ങള്‍
പച്ചയായി വര്‍ണ്ണിച്ചിരിക്കുന്നല്ലോ.മ്മ്മ്മ്..
ഉള്ളില്‍ മനുഷ്യത്വമുള്ളവര്‍ക്ക് മനസ്സിലാകുമെന്ന് തോന്നുന്നു.എന്തായാലും താങ്ക്സ് ഉണ്ട്..കൂട്ടുകാരനും.,കാണുന്ന സത്യങ്ങള്‍ പറയാനും വേണം ഒരു ധൈര്യം.,കേട്ടൊ...

chithrakaran ചിത്രകാരന്‍ said...

പ്രിയ സുഹൃത്തേ താങ്കളുടെ സുഹൃത്തിന്റെ ഈ കവിത വായിച്ചാല്‍ സ്ത്രീ ബ്രൂണാവസ്ഥയില്‍ തന്നെ കരിഞ്ഞുപോകും.നമ്മുടെ സമൂഹം മാനവികമായി വികാസം പ്രാപിച്ചിട്ടില്ലെന്നത് സത്യമാണ്.എന്നാല്‍ സ്ത്രീക്ക് വാസയോഗ്യമല്ലാത്ത ഒരു സ്ഥലമാണ് നമ്മുടെ നാടെങ്കില്‍ പുരുഷനും വാസയോഗ്യമല്ലല്ലോ.ഉപരിപ്ലവമായ ചിന്ത സമൂഹത്തില്‍ ഭയം വിതച്ച് ജീവിതം ദുസ്സഹമാക്കുമെന്നല്ലാതെ ഒന്നിനും പരിഹാരമാകുന്നില്ല.
സസ്നേഹം.

Unknown said...

ജനിക്കും മുമ്പേമരണത്തിന്റെ കൈകള്‍
നിനക്കായി കാത്തിരുന്നതാണ്
വേണ്ടായിരുന്നുനീ ജനിക്കരുതായിരുന്നു

സ്തിയെ നശിപ്പിക്കുന്നത് സ്ത്രി തന്നെയാണ്.മോളെ നീയൊരു പെണ്ണാണ് അമ്മ പറയുന്ന ആ ചിന്തയാണ് തെറ്റ്.സ്ത്രിഒരു ഉപഭോഗ സംസ്ക്കാരത്തിന്റെ പ്രതിബിംബമല്ലെന്ന് സ്ത്രി തന്നെ തിരിച്ചറിയണം.സ്ത്രി ഒരിടത്തും അപലയാകരുത്.
സ്ത്രി അപലയാണെന്ന് സ്വയം തോന്നുന്നിടത്താണ്
അവള്‍ക്ക് തിരിച്ചടികള്‍ ഉണ്ടാകുന്ന്ത്.

chithrakaran ചിത്രകാരന്‍ said...

നല്ല ഉശിരുള്ള ആണുങ്ങളെ പ്രസവിച്ച്,വളര്‍ത്തി തിന്മക്കെതിരെ വിജയം നേടാനേ ചിത്രകാരന്‍ സ്ത്രീകളോടഭ്യര്‍ത്ഥിക്കു.സ്ത്രീകളെ ഒറ്റക്ക് യുദ്ധക്കളത്തിലേക്കയച്ച് വീട്ടിലിരുന്ന് കറിക്കയുന്ന നപുംസകങ്ങളായ പുരുഷന്മാരാണ് ഇന്നിന്റെ ശാപം.

ചാണക്യന്‍ said...

'കാരണം മകളെനീ പിറന്നതു തന്നെഒരു ആണിന്റെ
നേരമ്പോക്കാണ്'-
സജിക്കത് ഉറപ്പിച്ച് പറയാമോ?

ജിജ സുബ്രഹ്മണ്യൻ said...

നീയൊരു പെണ്ണാണ് എന്നു വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കണ്ടാ..ഇവിടെ പുരുഷനുള്ള എല്ലാ സ്വാതന്ത്ര്യവും പെണ്ണിനും വേണം..ദുഷ്കറ്മ്മങ്ങളോട് പ്രതികരിക്കാന്‍ പെണ്ണിനെ പഠിപ്പിക്കണം..നമ്മുടെ നാട്ടില്‍ പേണ്‍കുട്ടികള്‍ക്ക് മനസമാധാനത്തോടേ കഴിയാന്‍ പറ്റുന്ന ഒരു അവസ്ഥ ഉണ്ടാകണം.
നല്ല പോസ്റ്റ് സജീ..

siva // ശിവ said...

ഇതിങ്ങനെ എഴുതി വച്ച് വായിക്കാന്‍ എന്തു രസം അല്ലേ...

ഈ സമൂഹം പണ്ടു മുതല്‍ക്കേ സ്ത്രീയ്ക്ക് നല്‍കിപ്പോന്ന ചില മര്യാദകളൊക്കെ ഉണ്ട്...അതൊക്കെ അവഗണിച്ച് എന്ന് മുതലാണോ അവള്‍ ബാഹ്യലോകത്തേയ്ക്ക് ഇറങ്ങിയത് അന്നു മുതല്‍ അവളുടെ നേരെയുള്ള സമൂഹത്തിന്റെ വീക്ഷണം ഇങ്ങനെയൊക്കെ ആയിപ്പോയി...

ഒരു കാലത്ത് സ്ത്രീകള്‍ കുടുംബത്തില്‍ അടങ്ങിയൊതുങ്ങി ഗൃഹഭരണം നടത്തിപ്പോന്ന ഒരു അവസ്ഥ ഇവിടെ ഉണ്ടായിരുന്നു...അന്ന് സ്ത്രീകള്‍ സമൂഹത്തിലും വീടിലും ഏറെ ആദരിക്കപ്പെട്ടിരുന്നു...ഇന്നും അങ്ങനെയുള്ള സ്ത്രീകള്‍ ഏറെ ആദരിക്കപ്പെടുന്നുണ്ട്...

അല്ലാതെ ഒരു പുരുഷനു വേണ്ട സ്വാതന്ത്ര്യവും അവകാശവും വേണമെന്ന് അവകാശപ്പെടുമ്പോള്‍ അവര്‍ ഇത് അര്‍ഹിക്കുന്നുണ്ടോ എന്ന് സ്വയം ഒന്ന് ആലോചിച്ച് നോക്കുക...ഇനി അവര്‍ക്ക് ഈ സ്വാതന്ത്ര്യവും അവകാശവുമൊക്കെ വേണമെങ്കില്‍ അവര്‍ തന്നെ അവര്‍ക്കുള്ള സംരക്ഷണവും കണ്ടെത്തട്ടെ...

അല്ലാതെ സ്വാതന്ത്ര്യവും അവകാശവും വേണം പിന്നെ സംരക്ഷണത്തിന് പുരുഷനും വേണം എന്നതിലെ ന്യായം എവിടെയാണ്...

ഞാന്‍ ഏറെ യാത്ര ചെയ്യുന്ന ഒരുവനാണ്...അപ്പോഴൊക്കെ ഞാന്‍ പലതരം സ്ത്രീകളെ കാണാറുമുണ്ട്...ഞാനും അവരെയൊക്കെ നോക്കാറുണ്ട്...എന്തു മാത്രം നല്ല രീതിയില്‍ വസ്ത്രധാരണം ചെയ്ത്, സഭ്യമായ നോട്ടവും പെരുമാറ്റവുമുള്ള ഒരുപാട് പേര്‍...അവരെ കാണുമ്പോള്‍ മോശമായ ഒരു വികാരവും ആര്‍ക്കും തോന്നില്ല...ഏറെ ബഹുമാനമാണ് തോന്നുക...

പിന്നെ ചിലര്‍...ഒരു മാതിരി അലസമായ വസ്ത്രധാരണം...നിന്നെ കിട്ടിയാല്‍ പിടിച്ച് മൊത്തത്തില്‍ വിഴുങ്ങും എന്ന രീതിയിലുള്ള നോട്ടം...അങ്ങനെ ചില അനാവശ്യ ജന്മങ്ങള്‍...അവരെ കാണുമ്പോള്‍ ആരാ നോക്കാത്തത്...ആര്‍ക്കാ മോശമായ ചിന്ത ഉണ്ടാകാത്തത്....എന്നാല്‍ ഓര്‍ക്കുക ഇത് വളരെ അപൂര്‍വ്വം ചില സ്ത്രീകളുടെ കാര്യമാണ്...അതിന് സമൂഹം ഒന്നടങ്കം എല്ലാ സ്ത്രീകളെയും ഇതുപോലെ സഭ്യമല്ലാത്ത കാണുന്നു...

ഇവിടുത്തെ എല്ലാവരെയും നിത്യജീവിതത്തില്‍ വളരെയെറേ സ്വാധീനിക്കുന്ന ഒന്നാണ് വിഷ്വല്‍ മീഡിയകള്‍...അവയില്‍ ഏറ്റവും കൂടുതല്‍ ദൃശ്യമാകുന്ന പ്രോഡക്റ്റ് സ്ത്രീ തന്നെയാണ്...ഇത് കണ്ടാണല്ലോ ഇവിടുത്തെ ഓരോ തലമുറയും വളരുന്നത്...അവന്റെ മനസ്സില്‍ പെണ്ണിനെ കാണുമ്പോള്‍ പിന്നെ എന്തു വികാരമാണ് ഉണ്ടാവേണ്ടത്...

ഇനിയെങ്കിലും ഇവിടുത്തെ സ്ത്രീ അവകാശ സംരക്ഷകരും വനിതാ പ്രവര്‍ത്തകരും ഈ മീഡിയകളില്‍ പ്രോഡക്റ്റാവുന്ന സ്ത്രീ രത്നങ്ങളെ തെരഞ്ഞു പിടിച്ച് തല്ലിക്കൊല്ലുക...അപ്പോള്‍ ഒരു പരിധി വരെ ഇതൊക്കെ ഒന്ന് അവസാനിക്കും...

ഇനി ഈ കമന്റിന്റെ പേരും പറഞ്ഞ് എന്നെ വിമര്‍ശിച്ച് ആരും എന്റെ മനസ്സമാധാനം കളയരുത്...കാരണം ഇതൊക്കെ എന്റെ കുഞ്ഞു മനസ്സിന്റെ വീക്ഷണങ്ങളാണ്...

സസ്നേഹം,

ശിവ.

കാവലാന്‍ said...

സജീ......
സുഹൃത്തിന് അഭിവാധ്യങ്ങള്‍.കവിയുടെ തൂലികയിലെ ഖട്ഗം,ഉറയില്‍ നിന്നൂരാത്തൊരു വാള്‍ ചെയ്യുന്നതേ വായനക്കാരന്റെ സ്ത്രീപക്ഷ ചിന്തയോടു ചെയ്യുന്നുള്ളൂ എന്നൊന്നു പറഞ്ഞേയ്ക്കൂ.

പുരുഷനുള്ളത്ര സ്വാതന്ത്ര്യം സ്ത്രീയ്ക്കുമുണ്ട്,എന്തുകൊണ്ട് അവളതു തിരിച്ചറിയുന്നില്ല എന്നു ചോദിച്ചാല്‍ എന്തു പറയാന്‍.സ്ത്രീസ്വാതന്ത്ര്യം എന്നുവച്ചാല്‍ ഒന്നുകില്‍ പുരുഷന്റെ നെഞ്ഞത്ത് അല്ലെങ്കില്‍ കുടുമ്മത്തിനു പുറത്ത് എന്നാണു സ്ഥിതി.അതു മാറി സ്ത്രീയ്ക്ക് അവളുടെ തനതായ സ്വാതന്ത്ര്യം എന്നചിന്തയിലേക്ക് കാര്യങ്ങളെത്തട്ടെ.(പുലിവാലു പിടിക്കുമോഎന്തോ:)

Sharu (Ansha Muneer) said...

വരികളില്‍ പറയുന്നതൊക്കെ സത്യം തന്നെയാണ്. അതിന് അഭിനന്ദനങ്ങള്‍

ശിവ പറഞ്ഞതിനോട് തീരെ യോജിക്കാനാകുന്നില്ലല്ലോ. സഭ്യതയുടെ അതിരു വിട്ടുള്ള വസ്ത്രധാരണം നടത്തുന്ന ചിലരുണ്ടെന്ന് കരുതി, അക്രമം മുഴുവന്‍ അവരുടെ നേരെ ആണെന്നാണോ പറഞ്ഞു വരുന്നത്. പിഞ്ചു കുഞ്ഞുങ്ങളെ വരെ വെറുതെ വിടാത്തവര്‍ക്ക് അതിനും ഉണ്ടോ പറയാന്‍ സഭ്യതയുടേയും സമൂഹമര്യാദയുടേയും അളവുകോലുകള്‍?? ഇവിടെ ചികിത്സ വേണ്ടത് സഭ്യത ലംഘിക്കുന്ന സ്തീകള്‍ക്ക് മാത്രമല്ല. പെണ്ണെന്ന് കേട്ടാല്‍ തന്നെ കാമവെറി കാട്ടുന്ന ചില പുരുഷന്മാര്‍ക്ക് കൂടിയാണ്.
മാധ്യമങ്ങളില്‍ സ്ത്രീകളെ വില്പനച്ചരക്കാകുന്ന പ്രവണത സത്യം തന്നെയാണ്. അത് ഒരു പരിധി വരെ വളരുന്ന തലമുറയെ സ്വാധീനിക്കുന്നുണ്ട്. പക്ഷെ എവിടെ എങ്കിലും എന്തെങ്കിലും കണ്ടെന്ന് കരുതി, കാണുന്ന സ്ത്രീകളെല്ലാം അകൂട്ടത്തിലാണെന്നോ, അല്ലെങ്കില്‍ അവരെല്ലാം ഒരു ഉപഭോഗവസ്തുവാണെന്നോ കരുതുന്ന സംസ്കാരമാണ് പൂരുഷന്മാരുടേതെങ്കില്‍ ഇവിടെ സ്വന്തം അമ്മയെന്നോ പെങ്ങളെന്നോ വേര്‍തിരിവില്ലാതെ എല്ലാ സ്ത്രീകളും ആക്രമിക്കപ്പെടും.

siva // ശിവ said...

ഷാരുവിന്,

ഒന്ന് മനസ്സിലാക്കൂ...ഞാന്‍ എഴുതിയത് എന്തേ മനസ്സിലാക്കുന്നില്ല...അതിനോട് യോജിക്കണം എന്ന് ഞാന്‍ പറയുന്നില്ല...

ഈ അല്പവസ്ത്രധാരണവും മാധ്യമ സംസ്ക്കാരവും കണ്ടു നടക്കുന്നവര്‍ ആ കാമവെറി പ്രകടിപ്പിക്കുന്നത് ഈ പിഞ്ചു കുട്ടികളുടെ നേര്‍ക്കും ഇതൊന്നും പുറത്ത് പറയാന്‍ മടിക്കുന്നവരുടെ നേര്‍ക്കും ആണ്. അല്ലാതെ ഇതൊക്കെ പ്രദര്‍ശിപ്പിച്ചു നടക്കുന്നവര്‍ നാലാളറിയെ ഇതിനൊന്നും സമ്മതിക്കില്ല...അവര്‍ക്ക് ഇതിനൊക്കെ പ്രത്യേക സമയം, സ്ഥലം, സൌകര്യം ഇതൊക്കെയുണ്ട്...

ഇതു തന്നെയാ ഞാന്‍ കമന്റില്‍ പറഞ്ഞത്...“ചിലര്‍ കാണിക്കുന്ന സഭ്യമില്ലായമകള്‍ക്ക് സമൂഹം ഒന്നടങ്കം എല്ലാ സ്ത്രീകളെയും ഇതുപോലെ സഭ്യമല്ലാത്ത രീതിയില്‍ കാണുന്നു എന്ന്.” സൌകര്യം കിട്ടുമ്പോള്‍ അവര്‍ അത് പ്രകടിപ്പിക്കുകയും ചെയ്യും...

സസ്നേഹം,

ശിവ.

യാരിദ്‌|~|Yarid said...

ഉവ്വാ ഇവിടെ പുരുഷന്മാരെല്ലാവരും എവിടെ ഒരു സാരിത്തുമ്പെന്ന് നോക്കി നടക്കുന്നവരല്ലെ.. ! വെറുതെ ജനറലൈസ് ചെയ്യാതെ സജി.....!

അഹങ്കാരി... said...

മലയാളികളാണ് ഏറ്റവും വലിയ മെയില്‍ ഷോവനിസ്റ്റ് പിഗുകള്‍ എന്ന് ഒരു വനിതാ മാസികയില്‍ വന്ന ഒരു കമ്മന്റിനോട് ഒരു സ്ത്രീ പ്രതികരിച്ചതിങ്ങനെ “ ആയിക്കോട്റ്റെ, എങ്കിലും ഞങ്ങളവനെ ഇഷ്ടപ്പെടുന്നു....കാരണംഞങ്ങളുടെ കാച്ചെണ്ണയുടേയും മുല്ലപ്പൂവിന്റ്റ്റേയും ഗന്ധം അവനിഷ്ടപ്പ്പെടുന്നു എന്ന്”

പാശ്ചാത്യ സംസ്കാരത്തെ അപ്പാടെ ഇവിടെ പറിച്ചു നട്ട് സ്ത്രീസ്വാതന്ത്ര്യം നടപ്പാക്കാന്‍ വെമ്പിയവര്‍ അതിനോടൊപ്പം അവിടുത്തെ ലൈംഗീക അരാജകത്വവും അമ്മയേയും പെങ്ങളേയും തിരിച്ചറിയാത്ത മാനസിക സംസ്കാരവും കൂടിയാണ് ഇവിടേക്ക് പറിച്ച്നടപ്പെടുന്നതെന്നു മറന്നു പോയി!!!

ഇന്ന് സിനിമയ്യിലും ടിവിയിലും പണ്ട് ഫാഷന്‍ ചാനലില്‍ കാട്ടിയതിനേക്കാള്‍ നഗ്നമായും പ്രകോപനപരമായുമാണ് ഓരോരുത്തര്‍ വേഷം കെട്ടുന്നത്, പ്രൈംടൈമില്‍ , മൂന്‍‌‌നിര മലയാള ചാനലുകളില്‍ പോലും.

ഇതൊക്കെ കൊണ്ട് കാപാലികരെ ന്യ്യായീകരിക്കയല്ല ഞാന്‍...എങ്കിലും ശിവയോട് 80% ഞാന്‍ യോജിക്കൂന്നു!!!

എങ്കിലും ഇന്ന് ഈ അവസ്ഥയ്ക്ക് പുരുഷനും ഒരല്പം ഉത്തരവാദിത്തമുണ്ട്!!!ഒരിക്കല്‍ പെണ്‍കുഞ്ഞിനെ അപമാനിച്ചവനെയല്ല, ആ പെണ്ണിനെയായിരുന്നു നാം പീഡിപ്പിച്ചത്...പിന്നീടൊരുപാടു കാലം!!!

ഒരിക്കല്‍,ഒരു തവണ , അറബ്നാട്ടിലെ പോലെ ഒരു ശിക്ഷ പരസ്യമായി ഈ നാട്ടിലും ജനങ്ങാള്‍ നടപ്പാക്കട്ടെ, ഈ ക്രൂരത അവസാനിക്കും...

സ്ത്രീ സ്ത്രീയായിരിക്കുന്നേടാത്തോളം പുരുഷന്‍ അവളേസ്പര്‍ശിക്കാന്ന് മടിക്കും, അവളെ സംരക്ഷിക്കും.

chithrakaran ചിത്രകാരന്‍ said...

ആണായാലും,പെണ്ണായാലും വില്‍പ്പനചരക്കായാല്‍ ആവശ്യക്കാര്‍ വിലപേശും.സ്വാഭാവികം !!
അതു കച്ചവടത്തിലെ ഒരു മാന്യതയല്ലേ ?
ആത്മാഭിമാനമുളവരെ ആരും വിലപേശി അപമാനിക്കാനിടയില്ല.
അപകടമുണ്ടെന്നറിഞ്ഞും,അപകടത്തില്‍ ചെന്നു ചാടി,ലോകത്തെ സകല ആണുങ്ങളും പീടകരാണെന്നു വിലപിക്കുന്നവരെ ആര്‍ക്കും രക്ഷിക്കാനാകില്ല.

മീര said...

ആശയം കൊള്ളാം....ഇന്നത്തെ പെണ്‍ കുട്ടികള്‍ പക്ഷെ ഒരുപാട് മാറി

മയൂര said...

വരികള്‍ കൊള്ളാം എന്നാല്‍

“ആശയങ്ങള്‍ വര്‍ത്തമാനകാലത്തിനെ കുറിച്ചായപ്പോള്‍...”

ഇതൊന്നു വിശദീകരിക്കാമോ?

മറ്റൊരാള്‍ | GG said...

:)

ഹന്‍ല്ലലത്ത് Hanllalath said...

എന്‍റെ പ്രിയപ്പെട്ട സജിക്കും,
എന്നെ വായിച്ചവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി....!

ചിത്രകാരനോട്..."ഇവിടെ സ്ത്രീക്ക് വാസ യോഗ്യം അല്ല എങ്കില്‍ പുരുഷനും അല്ല " എന്നതിനോട് എനിക്ക് ഒരിക്കലും യോജിക്കാന്‍ കഴിയില്ല..പ്രതികരിക്കാന്‍ പോലും സ്വാതന്ത്ര്യം ഇല്ലാത്ത വെറും ജീവികളാണിന്നു സ്ത്രീകള്‍ എന്നതാണ് സത്യം..
കാലികറ്റ് സര്‍വ്വകലാശാല ജീവനക്കാരി ഉഷ എന്ന സ്ത്രീ അനുഭവിച്ചത് മലയാളികള്‍ കണ്ണും മിഴിച്ചു നോക്കിയിരുന്നതാണല്ലോ ..
പിന്നെ "നല്ല ഉശിരുള്ള ആണുങ്ങളെ പ്രസവിച്ച്,വളര്‍ത്തി തിന്മക്കെതിരെ വിജയം നേടാനേ ചിത്രകാരന്‍ സ്ത്രീകളോടഭ്യര്‍ത്ഥിക്കു" ഇത് ആശ മാത്രം അല്ലായെങ്കില്‍ ഞാനും താങ്കള്‍ക്കൊപ്പം ഉണ്ട്...

അനൂപ് ......സ്ത്രീക്ക് അങ്ങനെ തോന്നുന്നതല്ല...അനുഭവങ്ങള്‍ അവളുടെ പ്രതികരണത്തെപ്പോലും ഒതുക്കി വയ്ക്കാനാണ് അവളെ പഠിപ്പിക്കുന്നത് അതാണ്‌ അമ്മ പറയുന്നതു മകളെ നീ അമ്മയപ്പോലെ ആകരുത് എന്ന് .


ചാണക്യന്‍ ......നേരംപോക്ക് എന്നത് സാര്‍വ്വലൌകികമായിഉപയൊഗിചതല്ല. ഇവിടെ മാത്രം ബാധകമാണത്. തെറ്റിദ്ധരിപ്പിച്ചുവെങ്കില്‍ ക്ഷമിക്കുക ...

കാന്താരിക്കുട്ടീ ....ആ ഓര്‍മ്മയാണ് ഉണരാന്‍ പ്രേരകമാവേണ്ടത്‌ ഉണരില്ലേ...?

കാവലാന്‍....വാള് ഊരിയിട്ടില്ല എന്ന് പറയുന്നതെന്താണെന്ന് മനസ്സിലായില്ല..വിശദമാക്കാമോ...?

മയൂര....
വര്ത്തമാനം എന്നത് സജി ഉദേശിച്ചത്‌ എനിക്ക് തോന്നുന്നത്...

" പിതൃ സ്നേഹം
നിന്‍റെ തൊലിപ്പുറത്ത്
സ്പര്‍ശമാവുമ്പോഴും
നിന്‍റെ ഉദരത്തിനുള്ളില്‍
കുഞ്ഞു ചലനമുണരുമ്പോഴും
നീ പുറത്തു പറയരുത്

വാര്‍ന്നു പോയ രക്തമിനി
ഉറക്കത്തിലും ഓര്‍ക്കരുത്
കാരണം, നീയിന്നൊരു
വസ്തു മാത്രമാണ്

ചാക്കിനുള്ളില്‍
പുഴുവരിക്കുമ്പോഴും
കോണ്‍വെണ്ടിലെ
കിണറിന്‍റെ
ആഴമളക്കുമ്പോഴും
വൈറസുകള്‍
നിന്‍റെ ഇളം മേനിയില്‍
പെറ്റു പെരുകുമ്പോഴും
നീ ചുണ്ടനക്കരുത്"...

ഈ വരികള്‍ കണ്ടാവാം എന്നാണു ...
ഒന്ന് ഓര്‍ത്തു നോക്കാമോ..?

"........ആണായാലും,പെണ്ണായാലും വില്‍പ്പനചരക്കായാല്‍ ആവശ്യക്കാര്‍ വിലപേശും.സ്വാഭാവികം !!
അതു കച്ചവടത്തിലെ ഒരു മാന്യതയല്ലേ ?
ആത്മാഭിമാനമുളവരെ ആരും വിലപേശി അപമാനിക്കാനിടയില്ല.
അപകടമുണ്ടെന്നറിഞ്ഞും,അപകടത്തില്‍ ചെന്നു ചാടി,ലോകത്തെ സകല ആണുങ്ങളും പീടകരാണെന്നു വിലപിക്കുന്നവരെ ആര്‍ക്കും രക്ഷിക്കാനാകില്ല...."........

ചിത്രകാരന്‍റെ വരികള്‍ കണ്ടപ്പോ ഇതിവിടെ എഴുതാമെന്ന് തോന്നി...
...വില്‍പ്പനയ്ക്ക് വച്ചിട്ടല്ലല്ലോ കുഞ്ഞുങ്ങളെ പറിച്ചു ചീന്തുന്നത്...
ആണോ...?
അനുബന്ധമായി ഇതു വായിക്കൂ..ചിത്രകാരാ..

...എന്‍റെ തന്നെ സൃഷ്ടിയാണ്

വെല്ല മിഠായി

"...മിനിക്കുട്ടിക്ക് വെല്ല മിഠായി വാങ്ങിത്തരാന്നു പറഞ്ഞതല്ലേ......
ഈ എട്ടനെന്തിനാ മിനിക്കുട്ടിയെ ഇങ്ങനെ നോക്കുന്നെ...?
മിനിക്കുട്ടിക്ക് വെല്ല മിഠായി വല്യ ഇഷ്ടാ..........
ഏട്ടനെന്തിനാ മിനിക്കുട്ടിയെ അണച്ച് പിടിക്കുന്നെ......?
മിനിക്കുട്ടിക്ക് ശ്വാസം മുട്ടനുണ്ട് ...
മിനിക്കുട്ടിക്ക് വെല്ല മിഠായി വേണ്ട മിനിക്കുട്ടിയെ വിട്...
മിനിക്കുട്ടിയെ പിച്ചണ്ട....മിനിക്കുട്ടിക്ക് പേടിയാവണ് ..മിനിക്കുട്ടി പാവ്വാ....
ശ്വാസം മുട്ടനുണ്ട്..മിനിക്കുട്ടിയെ വിട്.......ശ്വാസം കിട്ടണില്ല...മിനിക്കുട്ടീനെ വിട്...
അമ്മേ....... അമ്മ്...അ. ..

ഇപ്പോഴും തോന്നുന്നോ...വില്‍പ്പനയ്ക്ക് വച്ചാലെ ആവശ്യക്കാര്‍ ഉണ്ടാവുകയുള്ളൂ എന്ന്...?

ബഷീർ said...

സ്ത്രീയെ വെറും ഉപഭോഗവസ്ഥുവായി കാണുന്ന സമൂഹത്തില്‍ ഈ പീഢനങ്ങള്‍ തുടരുക തന്നെ ചെയ്യും . സ്വയം തിരിച്ചറിവില്ലാത്ത സ്ത്രീകളും വില്‍പനചരക്കാവാന്‍ , പ്രദര്‍ശിപ്പിച്ച്‌ സായൂജ്യമടയാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന സ്ത്രീകളും ഇന്നിന്റെ ശാപമാണ`്.

ശിവ പറഞ്ഞതിനോടും യോജിക്കുന്നു.

ഒരു സമൂഹത്തിന്റെ പുരോഗതി ആ സമൂഹം അവിടെ സ്ത്രീകളോടെ എപ്രകാരം പെരുമാറുന്നു എന്നതിനെ അടിസ്ഥാനമാക്കി കണക്കാക്കാം.. ഒരു ചെറിയ കുറിപ്പ്‌
ഇവിടെ വായിക്കുക

ഇന്ദിരാബാലന്‍ said...

murivukalum,minnaminungukalum aavunna samakaalika sthreeyude parichedam.......

Dr.Biji Anie Thomas said...

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സ്ത്രീ സമൂഹം ഒട്ടേറെ ചട്ടക്കുടൂകള്‍ക്കുള്ളീലാണ്.ഒരു പരിധി വരെ ചില പരിമിതികള്‍ നല്ലതാണെങ്കിലും അവളെ ആദരിക്കാന്‍ നാമിനിയു ഏറെ പഠിക്കേണ്ടിയിരിക്കുന്നു.വിഷ്വല്‍ മീഡിയകളീല്‍ കാണുന്ന സ്ത്രീകള്‍ മാത്രമല്ലല്ലോ ഭൂമിയിലുള്ളത്..എത്രയോ പേര്‍ക്ക് കീഴ്പെട്ട് ജീവിക്കേണ്ടി വരുന്നവര്‍ . വിവാഹ കാര്യം തന്നെയെടൂക്കുക..ഒരു വിലപേശലാണെവിടെയും..’എത്ര കിട്ടും?’ പലയിടങ്ങളീലും ഒരു വിലപേശലാണ്..ഈ വിലപേശലില്‍ കുടൂങ്ങി, ദാമ്പത്യ സംശയങ്ങളില്‍ കുടൂങ്ങി ജീവിതം പന്താടാന്‍ വിധിക്കപ്പെട്ട പാവപ്പെട്ട പെണ്‍കുട്ടികളെ ധാരാളം കണ്ടിട്ടുണ്ട് എന്റെ ചുറ്റും.
പലരും എഴുതിയിരിക്കുന്നു ‘സഭ്യതെയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന സ്ത്രീകള്‍’ എന്ന് ..ഒന്നു ചോദിക്കട്ടെ..അഥവാ അങ്ങനെ ഒരു സ്ത്രീയെ കണ്ടാല്‍ പുരുഷന് തന്നെ തന്നെ അടക്കാന്‍ കഴിയാതെ അവളോട് എന്തുമാകാമെന്നാണോ..
അവരോടൊക്കെ ഒന്നു മാത്രമേ പറയാനുള്ളൂ..മൃഗങ്ങള്‍ക്കു പോലുമില്ല അത്തരം സ്വഭാവം..
വായിച്ച ചില വരികള്‍ കുറീക്കുന്നു..

ആറാം ദിവസമാണ്
ദൈവത്തിന് അബദ്ധം പറ്റിയത്.
വിനയമില്ലാതെ പ്രാര്‍ത്ഥിക്കുകയും
പ്രണയമില്ലാതെ പ്രാപിക്കുകയും
തിന്നാനല്ലാതെ കൊല്ലുകയും
ചെയ്യുന്ന മൃഗത്തെ സൃഷ്ടിച്ച ദിവസം..
ദൈവം കരയുകയാണ്..

സച്ചിദാനന്ദന്റെ ഒരു കവിതയുടെ വരികള്‍ഊം കുറീക്കട്ടെ..
ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാല്‍ അവളെ കല്ലിനുള്ളീല്‍ നിന്ന് ഉയിര്‍പ്പിക്കുക എന്നര്‍ഥം.
ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാല്‍ കരിയും മെഴുക്കും പുരണ്ട അവള്‍ഊടെ പകലിനെ സ്വര്‍ഗ്ഗത്തിന്റെ പൂമ്പോടി ഉച്ച്വസിക്കുന്ന വാനമ്പാടീയായി മാറ്റുകയാണ്
രാത്രി ആ തളര്‍ന്ന ചിറകുകള്‍ക്ക് ചേക്കേറാന്‍ ചുമലു കുനിച്ചു നില്‍ക്കുന്ന തളീര്‍ മരമായ് മാറൂകയാണ്..
ഞാന്‍ ഇന്നോളം ഒരു സ്ത്രീയെ സ്നേഹിച്ചിട്ടില്ല..

ശ്രീജ എന്‍ എസ് said...

അര്‍ത്ഥവത്തായ വരികള്‍...നന്നായി എഴുതിയിരിക്കുന്നു...

akberbooks said...

കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com

PIN said...

പഴഞ്ചൻ ചിന്തകൾ
നാം പിഴുതെറിയേണ്ടിയിരിക്കുന്നു.
ഒരിക്കൽ സ്ത്രീ ദേവത ആയിരുന്നു.
പിന്നിടെപ്പോഴോ അവൾ അടിമയായി.
ഇനി അവളെ തുല്യയായി കാണണം...

Unknown said...

i like......

മഴയുടെ മകള്‍ said...

kollam.. good blog

hope... said...

അഗ്നി പോലെ ജ്വലിക്കുന്ന വാക്കുകള്‍ ..
പച്ചയായ ജീവിത യാഥാര്‍ത്ത്യങള്‍

classic...

Sureshkumar Punjhayil said...

Good work... Best wishes...!!!

ജയരാജ്‌മുരുക്കുംപുഴ said...

bestwishes

M.K.KHAREEM said...

പദ്യമോ ഗദ്യമോ? ആശയം നന്ന്... ഇക്കാല, എക്കാലത്തെയും കാഴ്ച...

ഗുരുജി said...

വായ തുറന്ന്
എല്ലവരും ഒന്ന്
ഏറ്റ്‌ പറഞ്ഞിരുന്നെങ്കിൽ...........

അജേഷ് ചന്ദ്രന്‍ ബി സി said...

കൊള്ളാം..സത്യമായ വരികള്‍ ...
സ്ത്രീ സുഹൃത്തുക്കള്‍ ഒരുപാടുള്ളത് കാമഭ്രാന്തന്മാര്‍‌ക്കാണെന്നു എനിയ്ക്ക് തോന്നിയിട്ടുണ്ട്..
അവരോടൊപ്പമുള്ള സമയങ്ങളില്‍ സ്ത്രീകള്‍ ഒരു പാട് സന്തോഷിയ്ക്കുന്നുണ്ടുതാനും..
കണ്ണുകള്‍ തുറന്ന് പിടിച്ച് ആണിന്റെ കണ്ണുകളില്‍ നോക്കി സ്ത്രീസഹജമായ നാണത്തോടെയല്ലാതെ സംസാരിയ്ക്കുന്ന പെണ്‍‌കുട്ടികളെ മറ്റൊരു കണ്ണില്‍ കൂടി കാണാന്‍ തന്നെ
പുരുഷന്മാര്‍ മടിയ്ക്കും...അവളുടെ മേനിയില്‍ സൗഹൃദത്തിന്റെ സ്നേഹം നടിച്ച് കാമത്തിന്റെ
വിരലുകള്‍ ഓടിയ്ക്കാന്‍ അവന്‍ മടിയ്ക്കും..കാരണം താന്‍ ചെയ്യാന്‍ പോകുന്നത് മനസ്സിലാക്കാന്‍
പ്രാപ്തിയുള്ള പക്വതയുള്ള ഒരു പെണ്ണാണ്‌ തന്റെ മുന്നില്‍ നില്‍ക്കുന്നതെന്ന ബോധം അവനിലുണ്ടാകും..
.....................
പിന്നെ നമ്മുടെ സമൂഹം....ഉറക്കെ സംസാരിയ്ക്കുന്ന പെണ്ണുമാത്രമല്ല സ്വന്തമായി അഭിപ്രായമുള്ള ആണും
നമ്മുടെ സമൂഹത്തിനു മുന്നില്‍ അഹങ്കാരികളാണ്‌..
സ്വന്തം അയല്‍ക്കാരനോട് അല്പ നേരം നിന്നു സംസാരിയ്ക്കാത്തവന്‍ വര്‍ഷത്തിലൊരിയ്ക്കല്‍
കാണുന്ന പ്രവാസിയോട് ആത്മാര്‍ത്ഥ സുഹൃത്തിനെപ്പോലെ സംസാരിയ്ക്കന്‍ സമയം കണ്ടെത്തുന്നവര്‍ ...

മുറിവുകളിലും പോയിരുന്നു....
ഹന്‍ല്ലലത്തിനും അഭിവാദ്യങ്ങള്‍ ..

കല്ലി വല്ലി വാര്‍ത്തകള്‍ ... said...

നന്നായി.. ആശംസകള്‍..