Sunday, December 2, 2007

പ്രവാസം..!

ചിലപ്പോളിങ്ങനെയാണു ജീവിതം ഒരു അഭിനയമായി തോന്നും, എന്തൊ തോന്നി വെറുതെ കുറിച്ചിട്ടു..



32 comments:

അലി said...

നിറംകെട്ട സ്വപ്നങ്ങളും...
നഷ്ടപ്പെടലുകളുടെ നിശ്വാസങ്ങളും...
ഒരു പുല്‍ക്കൊടിയുടെ പോലും സാന്ത്വനങ്ങളില്ലാത്ത പ്രകൃതിയുടെ വരണ്ട കണ്ണുകളിലേക്ക് നോക്കി നെടുവീര്‍പ്പിടുന്ന പ്രവാസിയുടെ ജീവിതം...
ചുരുങ്ങിയ വാക്കുകളിലൂടെ
അതിലേറെ നല്ലൊരു ചിത്രത്തിലൂടെ...
പ്രയാസി ഇവിടെ വരച്ചു കാണിച്ചിരിക്കുന്നു.

പ്രയാസീ...
വളരെ നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്‍..!

നന്‍‌മകള്‍ നേരുന്നു.

സഹയാത്രികന്‍ said...

കൊള്ളാട മക്കളേ...
:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

valare nannayirikkunnu.

mazhthullikkilukkathinu abhinandanangal.

മന്‍സുര്‍ said...

പ്രയാസി

മഴത്തുള്ളികിലുക്കത്തിലെ മാറ്റങ്ങള്‍ക്കൊപ്പം
വ്യത്യസ്തതയുള്ള ചിത്രവുമായി പ്രയാസി ഉദ്‌ഘാടനം നിര്‍വഹിച്ചിരിക്കുന്നു.
ചിത്രം മനോഹരമെങ്കില്‍ അതിലെ ഓരോ വരികളും അതിമനോഹരം..
ഈ ചിത്രം എന്റെ മനസ്സില്‍ ഉണര്‍ത്തിയ വാക്കുകള്‍ പ്രിയ സ്നേഹിത പ്രയാസി നിനക്കായ്‌ സമര്‍പ്പിക്കുന്നു...ഇവിടെ...

ഇന്നലകള്‍ ഇതു വഴിയേ പോയി...
പാടാം പാടാം..........പാടാം ഞാന്‍ ആ ഗാനം

ഇന്നലകളെ ഇന്ന്‌ ഞാന്‍ സ്വപ്‌നത്തില്‍ മാത്രം കാണുന്നു
കൊഴിഞ്ഞു വീണ വസന്തത്തിന്‍ ഇരുണ്ട പൂക്കള്‍
മടക്ക യാത്രയില്‍ ആരോരുമില്ലാതെ ഏകനായ്‌
കാഴച്ചകളും...പരിചയങ്ങളും
സ്നേഹവും....നൊമ്പരവുമെല്ലാം
ജീവിത യാത്രയില്‍ എനിക്ക്‌ സ്വന്തം

നല്‍ക്കാന്‍ ഇനിയൊന്നുമില്ലയെന്‍ കൈകളില്‍
മനസ്സ്‌ നിറയേ ഓര്‍മ്മകള്‍ മാത്രം ബാക്കിയായ്‌

ഒരിക്കല്‍ കൂടി വസന്തം വരുമെന്ന പ്രതീക്ഷയോടെ
ഒരു ഊഴവും കാത്ത്‌.........ഏകനായ്‌...

നന്‍മകള്‍ നേരുന്നു

ഉപാസന || Upasana said...

ജീവിതം ഒരു യാത്രയാണ് പ്രവാസീ...
ചിലപ്പോള്‍ നമ്മള്‍ തനിച്ചകും യാത്ര...
കൂടെ ആരെങ്കിലും വരുമെന്ന് പ്രതീക്ഷിച്ച് നമ്മള്‍ യാത്ര തുടങ്ങരുത്...
കബളിക്കപ്പെട്ടേക്കാം...

നന്നായി എഴുത്ത്
തുടരുക ഈ വഴികളിലൂടെ
:)
ഉപാസന

Sherlock said...

പ്രയാസീ, നന്നായീട്ടാ...മനസില്‍ തട്ടുന്ന വരികള്‍....

പിന്നെ പ്രവാസമെന്നാല്‍ എല്ലാം മറക്കാനുള്ള ഒളിച്ചോട്ടമാണോ?..ചിലര്‍ക്കെങ്കിലും അങ്ങനെയായിരിക്കും അല്ലേ

ദിലീപ് വിശ്വനാഥ് said...

പ്രയാസീ... പ്രയാസപ്പെടുത്തല്ലേ...
ചിലപ്പോള്‍ ഇങ്ങനെയാ...

സജീവ് കടവനാട് said...

ഒരു പുഞ്ചിരി തന്നാല്‍ തിരിച്ചു തരുമോ?

Unknown said...
This comment has been removed by the author.
സണ്ണിക്കുട്ടന്‍ /Sunnikuttan said...

എല്ലാം മറക്കാനുള്ള ഒളിച്ചോട്ടമല്ല പ്രയാസി പ്രവാസം, എല്ലാം മാറ്റി മറിക്കാനുള്ള ഒരു ഓട്ടമല്ലെ.

സ്വന്തം സ്വപ്നങ്ങളില്‍ നിന്നുമുള്ള ഒരു ഒളിച്ചോട്ടമായിരിക്കാം ഒരു പക്ഷെ പ്രവാസം.

നന്നായി., ഫോട്ടോയും വരികളും.

ഏ.ആര്‍. നജീം said...

പ്രയാസീ :
നല്ല വരികള്‍ മനോഹരമായ ചിത്രത്തില്‍ ഉള്‍കൊള്ളിച്ച് സുന്ദരമാക്കി...
കൊള്ളാം

സു | Su said...

ജീവിതം മുഴുവന്‍, അഭിനയിക്കരുത്. ഇടയ്ക്കെങ്കിലും ജീവിക്കണം. മുഖം മൂടിയില്ലാതെ.

ശ്രീ said...

കൊള്ളാം പ്രയാസീ... നല്ല ചിത്രവും വരികളും...


മന്‍‌സൂര്‍‌ ഭായ്, ഇപ്പോ ടെമ്പ്ലേറ്റും കിടിലനാക്കീലോ....

:)

ഹരിശ്രീ said...

പ്രയാസീ ഭായ്,

നല്ല വരികള്‍...

മഴത്തുള്‍ലിക്കിലുക്കത്തിന് പുതിയ രൂപവും ഭാവവും കൊള്ളാം. ബൂലോകത്തിലെ മികച്ച ഒരു ബ്ലോഗായി എന്നെന്നും മഴത്തുള്ളിക്കിലുക്കം നിലനില്കട്ടെ എന്നാശംസിച്ചുകൊണ്ട്...

ഹരിശ്രീ

ഹരിശ്രീ said...

മന്‍സൂര്‍ഭായ്,

പുതിയരൂപത്തിനും ഭാവത്തിനും എന്റെ ആശംസകള്‍....

തീരങ്ങള്‍ said...

പ്രയാസം+ പ്രവാസം = പ്രയാസി
പ്രവാസമെന്നാല്‍ ഒളിച്ചോട്ടമല്ല...ജീവിക്കാനുള്ള നെട്ടോട്ടം.
നല്ല ചിത്രവും വരികളും.
അഭിനന്ദനങ്ങള്‍..

മഴതുള്ളികിലുക്കം said...

പ്രിയ സ്നേഹിതരേ....

സ്നേഹ വാക്കുകള്‍ക്കും..... സഹകരണത്തിനും നന്ദി
ഈ കൂട്ടായ്യമയിലൂടെ സ്നേഹത്തിന്റെയും സകരണത്തിന്റെയും
മനസ്സില്‍ കുളിര്‌ പകരും മഴത്തുള്ളികളായ്‌ നമ്മുക്ക്‌ ഒന്നിക്കാം...

എല്ലാവര്‍ക്കും നന്‍മകള്‍ നേരുന്നു

Anonymous said...

hi i liked ur post very much

വാണി said...

നല്ല ചിത്രവും, വരികളും...
പ്രയാസീ.. അഭിനന്ദനങ്ങള്‍.

മയില്‍പ്പീലി said...

Very good.

നാലുമണിപൂക്കള്‍ said...

മഴത്തുള്ളി കിലുക്കം

പുതിയ രൂപത്തില്‍ വളരെ മനോഹരിയായിരിക്കുന്നു.
സന്തോഷം, ഇനി ഓരോ അഴ്‌ച്ചയിലാണ്‌ പോസ്റ്റ്‌ എന്നറിഞ്ഞു.
നല്ല തീരുമാനം.

ഇതിന്റെ അണിയറശില്‌പികളായ
കാള്‍മീഹലോക്കും , സഹയാത്രികനും , പ്രയാസിക്കും

സ്നേഹഭാഷയില്‍ ഒരായിരം അഭിനന്ദനങ്ങള്‍.

Rejesh Keloth said...

ഒരു ജീവിതസത്യം, ഒരു മനോഹരചിത്രത്തിലൂടെ അവതരിപ്പിച്ചപ്പോള്‍, അത് ഹൃദ്യമായിരിക്കുന്നു...
അഭിനന്ദനങ്ങള്‍...

ശ്രീവല്ലഭന്‍. said...

വരികള്‍ വളരെ നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്‍..!

മാണിക്യം said...

മനോഹരമായ വരികള്‍ !
അതിലും മനൊഹരമായ ചിത്രം !
അഭിനന്ദനങ്ങള്‍!!
ശുഭാശംസകള്‍!

സൂര്യപുത്രന്‍ said...

prayasi,

very good

മിന്നാമിനുങ്ങുകള്‍ //സജി.!! said...

വരികളുടെ സ്വര്‍ണ്ണമുദ്രകള്‍ നയിസ്..
കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് ഒഴുകുന്ന ഒരു കടത്തുതോണി..ഈ പ്രവാസമാം ഈന്തപ്പനത്തോപ്പീല്‍ സ്വയമുരുകുന്ന പ്രവാസി..
സ്വയം മനമുരുമി മറ്റുള്ളവര്‍ക്ക് പ്രകാശം പരത്തുന്ന ഒരു മാന്ദ്രികനെപോലെ അല്ലെ..?
മെഴുകുതിജ്വാലപോലെ പ്രവാസിയുടെ ജീവിതം..!!
ആരും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത നൊമ്പരങ്ങള്‍, ആരും അറിയാത്ത തേങ്ങലുകള്‍ എല്ലാം മനസ്സിലൊതുക്കി പിന്നെയും പിന്നെയും കാത്തിരിക്കുന്നു ഒരു പുതിയ പുലരിക്കായി കാതോര്‍ത്തിരിക്കുന്നു.!! ഇനിയും തുടരട്ടെ ഈ സ്വര്‍ണ്ണരേഖകള്‍ സസ്നേഹം സജി..

മലയാളനാട് said...

nannayirikkunnu.

മലയാളനാട് said...

nannayirikkunnu.

ഗീത said...

ചിത്രവും കവിതയും ഉഗ്രന്‍!!!

എന്നാലും.......

സ്വപ്നങ്ങള്‍ക്കു വര്‍ണ ശബളിമ ഉണ്ടാകട്ടേ...

ഉള്ളത്തില്‍ ശൂന്യതക്കു പകരം ശുഭപ്രതീക്ഷകള്‍ നിറയട്ടേ....

Dr. Prasanth Krishna said...

Hello Nannayirikkunnu. Expecting more blogs. All the best. Kaananum Parichaya pedanum kazhiyum ennu karuthatte

http://Prasanth R Krishna/watch?v=P_XtQvKV6lc

സമയം ഓണ്‍ലൈന്‍ said...

ബ്ലോഗ് വളരെ നന്നായിട്ടുണ്ട്

by
http://www.samayamonline.in

ഫത്തു said...

“ചിലപ്പോളിങ്ങനെയാണു ജീവിതം ഒരു അഭിനയമായി തോന്നും“... അല്ല, അഭിനയം തന്നെ...