Sunday, January 13, 2008

വരുമോയെന്‍ ബാല്യമേ





ശ്രീജിത്ത്‌ എഴുതിയ ' വരുമോയെന്‍ ബാല്യമേ '

ശ്രീജിത്തിന്റെ ബ്ലോഗ്ഗ്‌ >>ഇവിടെ




ചിത്രം വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക്‌ ചെയുക...

36 comments:

ശെഫി said...

വരികള്‍ നല്ലതാണ്‌...

വാക്കുകള്‍ തെരെഞ്ഞടുക്കമ്പോള്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ കൂടുതല്‍ ഹൃദ്യമാവും

ചിത്രവും വരികളും നന്നായിരിക്കുന്നു..അഭിനന്ദങ്ങള്‍ ശ്രീജിത്ത്‌

അദ്യത്തില്‍ "വേഗം" എന്ന വാക്കിലൊരു അക്ഷരപിശകുണ്ട്‌ , ഇല്ലേ??

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഓര്‍മയിലെന്നും ഒരു തിരിനാളമായി കരുതുന്ന ആ ബാല്യകാലം,
ഇനി ഒരിയ്ക്കലും നമ്മെ തേടിവരാത്ത ആ സുന്ധരനിമിഷങ്ങള്‍
ശലഭങ്ങളെപോലെ പാറിപ്പറന്നുനടന്ന ആ സുന്ദരനിമിഷങ്ങള്‍.
നമ്മുടെ ജിവിതത്തില്‍ നമുക്ക് സന്തോഷങ്ങള്‍ നല്‍കുന്നതും പിന്നെ
സങ്കടങ്ങള്‍ കൈമാറുന്നതും ഓര്‍മകളാണ് പോയഭൂതകാലങ്ങളിലെ സുന്ദരമായ നല്ല നിമിഷങ്ങളെകുറിച്ചും ഇനി ഭാവിയെക്കുറിച്ചുള്ള ഒരുപിടി പ്രതീക്ഷാ നിര്‍ഭരമായ സ്വപ്നങ്ങളെ കുറിച്ചുള്ള ഓര്‍മകളും
മനസ്സിന്റെ ഏതോ ഒരു കോണില്‍ അതൊക്കെ ഓര്‍ക്കുമ്പോള്‍
ഇന്നും മനസ്സ് വിങ്ങിപ്പൊട്ടുന്നൂ..
ശ്രീജിത്തെ നയിസ് ലൈന്‍സ്...
ഇത് ഇവിടെ അതിനു പറ്റിയ ഫോട്ടൊയോട് കൂടി പ്രസന്റ് ചെയ്ത മഴത്തൂള്ളിയ്ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.!!

മാണിക്യം said...

മധുരമുള്ള ബാല്യകാല ഓര്‍മ്മകള്‍,
അവയുടെ ഓര്‍മ്മയില്‍ മുങ്ങിതപ്പാന്‍
എന്നും ഒരു പ്രത്യേക സുഖമാണുതാനും,
“കളിയും ചിരിയുമായ് കൂടെ നിന്നു ..
ആരോടും പറയാതെ പോയ് മറഞ്ഞു....”

നല്ല കവിതാ! ഭാവുകങ്ങള്‍ ....
ഓര്‍മ്മകള്‍ തട്ടിയുണര്‍ത്തുന്ന ചിത്രം
സഹയാത്രികന്‍...പ്രയാസി...മന്‍സൂര്‍
അഭിനന്ദനങ്ങള്‍!!

അലി said...

ഒരു പാട് സ്വപ്നവും ഒത്തിരി മധുരവും
തന്നുനീ വേഗം മറഞ്ഞതെന്തേ … ?

ഗൃഹാതുരത്വമുണര്‍ത്തുന്ന ബാല്യത്തിന്റെ
നിര്‍വൃതികളിലേക്ക് ഒരു തിരിച്ചുനടത്തം!
മനോഹരമായ വരികള്‍ മഴത്തുള്ളി വളരെ സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു.

ഹരിശ്രീക്കും മഴത്തുള്ളിക്കിലുക്കത്തിനും ഭാവുകങ്ങള്‍!

krish | കൃഷ് said...

ബാല്യകാല ഓര്‍മ്മകള്‍ മനസ്സില്‍ എന്നും തങ്ങിനില്‍ക്കട്ടെ. :)

ഗിരീഷ്‌ എ എസ്‌ said...

മനസിലെ ഓര്‍മ്മകള്‍ക്ക്‌ ഇടക്ക്‌ പുറത്തേക്ക്‌ വരാതിരിക്കാന്‍ കഴിയില്ലല്ലോ
ബാലമാവുമ്പോള്‍ മധുരമേറും
വരികളും വര്‍ക്കും മനോഹരം...
ആശംസകള്‍...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

തൊട്ടപ്പുറത്തുനിന്നും കൈമാടീവിളിക്കുന്ന ബാല്യത്തെ ഇനിയും കിട്ടുമോ...

നന്നായിരിക്കുന്നു.

ഉപാസന || Upasana said...

Annaai...

Good poem...
Kavithayum vazhangumallO ennOrththe njan albhuthappettu.

Njanum onne try cheyyan pokuvaattO
:)
upaasana

മഴതുള്ളികിലുക്കം said...

പ്രിയ സ്നേഹിതാ...ശെഫി
വേഗം എന്ന വാക്കില്‍ തെറ്റ്‌ വന്നതില്‍ ക്ഷമിക്കുക...തിരുത്തിയിട്ടുണ്ട്‌

വിലപ്പെട്ട അഭിപ്രായങ്ങള്‍ എഴുതി അറിയിച്ച എല്ലാ മഴതുള്ളികള്‍ക്കും നന്ദി...

നിങ്ങളുടെ രചനകള്‍ അയച്ചു തരിക....

mazhathullly@gmail.com

Sherlock said...

ശ്രീജിത്തെ...തിരിച്ചു കിട്ടാത്ത ആ കാലം...എന്തു രസമായിരുന്നു..:) വരികള്‍ നന്നായിരിക്കുന്നു...


പിന്നെ ചിത്രം എത്രമാത്രം മനോഹരം എന്നു പറയേണ്ടതില്ല..:) അതൊന്നു കിട്ടാന്‍ വഴിയുണ്ടോ ?

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.
ബാല്യകാലത്തിലേക്ക് തിരിച്ചു പോവാന്‍ കൊതിയായി.

കൊസ്രാക്കൊള്ളി said...

സ്വപ്നത്തില്‍ വന്നണയും ഒരു വട്ടമല്ല ഒരുപാട്‌ വട്ടം

Murali K Menon said...

ബാല്യം ഇനി കിട്ടണെങ്കില്‍ കൊറേ വയസ്സാവണം. അപ്പോ ഏതാണ്ട് കുഞ്ഞുങ്ങളുടെ മട്ടും മാതിരിയാവും.
അതുവരെ വെറുതെ അങ്ങട് മോഹിക്ക്വാ...

ഭടന്‍ said...

ശ്രീജിത്!
ആശംസകള്‍.
കൂടുതല്‍ പ്രതീക്ഷിക്കുന്നു.

ബാല്യം നല്ല വിഷയമാണ്..
നന്നായിട്ടുണ്ട്.
വാക്കുകളെ ക്രമീകരിക്കുന്നതിലും
തിരഞ്ഞെടുക്കുന്നതിലും അശ്രദ്ധ കാണിച്ചോ?

Lath

ശ്രീ said...

ബാല്യം... ഏവര്‍‌ക്കും നഷ്ടപ്പെട്ടുപോയ ഒരു സുവര്‍‌ണ്ണകാലം...

ശരിക്കും നൊസ്റ്റാള്‍‌ജിക്!!!

:)

ഗീത said...

ഒരിക്കലും തിരിച്ചുവരില്ലെങ്കിലും സ്വപ്നത്തില്‍ വന്നണയും........
ബാല്യകാലസ്മരണകളില്ലാത്ത ഏതുമനസ്സാണുള്ളത്?

ആ ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രം ഒരു നൊസ്റ്റാല്‍ജിക് ഫീലിങുണര്‍ത്താന്‍ നന്നായുതകുന്നു...
ഡിസൈനേര്‍സിന് അഭിനന്ദനങ്ങള്‍.

പിന്നെ വായിച്ചപ്പോള്‍ ചിരിച്ചുപോയ ഒരു തെറ്റ്
“വോഗം”
തിരുത്തിയെന്നും പറയുന്നു, പക്ഷേ ആ തിരുത്തവിടെ വന്നില്ലെന്നു തോന്നുന്നു.

Mahesh Cheruthana/മഹി said...

ഓര്‍മയിലെന്നും ഗൃഹാതുരത്വമുണര്‍ത്തുന്ന ബാല്യത്തിന്റെ ചിത്രവും വരികളും നന്നായിരിക്കുന്നു!
ഹൃദയം നിറഞ്ഞ ഭാവുകങ്ങള്‍!

ഹരിശ്രീ said...

പ്രിയപ്പെട്ടവരെ,


ഒരു പാട് സന്തോഷം, ഈ വരികള്‍ സ്വീകരിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി


മന്‍സൂര്‍ഭായ് : ഈ വരികള്‍ എഴുതുമ്പോള്‍ മനസ്സില്‍ തെളിഞ്ഞ ചിത്രം മനോഹരമായി രൂപപ്പെടുത്തിയതിന് എന്റെ പ്രത്യേകം നന്ദി.
ഒപ്പം മഴത്തുള്ളിക്കിലുക്കത്തിനും, കൂടാതെ പ്രയാസി ഭായ്, സഹയാത്രികന്‍ എന്നിവര്‍ക്കും എന്റെ നന്ദി…

:)


പിന്നെ ശെഫി ഭായ്, ഭടന്‍ : നിങ്ങള്‍ പറഞ്ഞ പോലെ വാക്കുകള്‍ തിരഞ്ഞെടുക്കുമ്പോഴും ക്രമീകരിക്കുമ്പോഴും ഇനി കൂടുതല്‍ ശ്രദ്ധിക്കാം.

സ്നേഹപൂര്‍വ്വം,

ശ്രീജിത്ത് ( ഹരിശ്രീ)

മയില്‍പ്പീലി said...

ഒരിക്കലും തിരിച്ചുവരാത്ത സുവര്‍ണകാലം

അതാണ് ബാല്യകാലം.

ഓര്‍മ്മകളിലൂടെയും, സ്വപ്നങ്ങളിലൂടെയും മാത്രമേ ഇനി ആ കാലത്തേക്ക് നമുക്കേവര്‍ക്കും പിന്നോട്ട് പോകാനാവൂ.

ബാല്യത്തിന്റെ മധുരം കുട്ടിക്കാലത്തേക്കാള്‍ വളര്‍ന്ന് വലുതാകുമ്പോള്‍ ആണ് ആ മാധുര്യം ഏറുക... വരികള്‍ നന്നായിരിയ്കുന്നു

മഴത്തുള്ളിക്കിലുക്കത്തിന് ആശംസകള്‍

മഴതുള്ളികിലുക്കം said...

പ്രിയമുള്ള മഴത്തുള്ളികളെ...

സ്നേഹാഭിപ്രായങ്ങള്‍ക്ക്‌ നന്ദി...

പിന്നെ ചേച്ചി ക്ഷമിക്കണം....ചിത്രം മാറ്റിയിരുന്നു സാങ്കേതിക പ്രശ്‌നമായിരിക്കാം ..ഇങ്ങിനെ സംഭവിച്ചത്‌.

അറിയിച്ചതില്‍ സന്തോഷം


എല്ലാവര്‍ക്കും നന്ദി

ഏ.ആര്‍. നജീം said...

ഒരു നിമിഷം ഓര്‍മ്മകളെ ബാല്യത്തിലെത്തിച്ച ഈ വരികള്‍ക്കും അതിന് മനോഹരമായ പശ്ചാത്തലമൊരുക്കി സുന്ദരമാക്കിയ മന്‍സൂര്‍ ഭായ്ക്കും അഭിനന്ദനങ്ങള്‍....!

പ്രയാസി said...

abhinandanangal..:)

നാലുമണിപൂക്കള്‍ said...

വരുമോയെന്‍ ബാല്യമേ
എന്താ പറയ്യ ശരിക്കും കൈപിടിച്‌ നടത്തുന്നു
മറഞ്ഞുപോയ ബാല്യകാലത്തിലെക്ക്‌
നന്നായിരികുന്നു വരികല്‍ ഹരിശ്രീ

അതിനനുയോജ്യമായ ചിത്രം കണ്ടെത്തിയ മഴതുള്ളിയുടെ
അണിയറ ശില്‌പികളായ കാല്‍മീ , അന്ഷാദ്‌ , സഹയത്രികന്‍
എത്ര അഭിനന്ദിചാലും അധികമാവില്ല.
ഈ മഴയുടെ യാത്രകള്‍ തുടരട്ടെ
എല്ലാ ഭാവുകങ്ങളും നേരുന്നു

god bless you all

മന്‍സുര്‍ said...

മഴത്തുള്ളികളെ...


ഹരി നല്ല വരികള്‍......വീണ്ടും നിങ്ങളുടെ രചനകള്‍
ഞങ്ങള്‍ക്ക്‌ അയച്ചു തരിക...

സഹയാത്രികന്‍ അല്‍പ്പം തിരക്കിലാണ്‌ അതു കൊണ്ടാണ്‌
അസാന്നിധ്യം പ്രകടമാക്കുന്നത്‌
അതു പോലെ തനെ എന്റെ പ്രിയപ്പെട്ടവന്‍ പ്രയാസി
സുഖമില്ലാതെ കിടപ്പിലാണ്‌....ഒരു പക്ഷേ കാലാവസ്ഥയുടെ കാരണമാവാം..എന്തായാലും എന്റെയും നിങ്ങളുടെയും സ്വന്തം പ്രയാസിയുടെ അസുഖം പെട്ടെന്ന്‌ ഭേദമാവന്‍ എല്ലാ മഴതുള്ളികളും എന്നോടൊപ്പം പ്രാര്‍ത്ഥനയില്‍ ചേരണമെന്ന്‌ അപേക്ഷിച്ചു കൊണ്ട്‌...

പ്രിയ സ്നേഹിതാ പ്രയാസി....നീയില്ലാതെ ഒരു രസവുമില്ല ഇവിടെ...വേഗം വാ......

സസ്നേഹം നിനക്ക്‌ മന്‍സൂ

Akbar Sadakhathulla.K said...

നല്ല വരികള്‍ ...

ഹരിശ്രീ said...

പ്രിയപ്പെട്ടവരേ,

അഭിപ്രായം അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ...

പ്രയാസിഭായുടെ അസുഖം ഭേദമാകാന്‍ ഞാനും നിങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥിക്കുന്നു....

സ്നേഹപൂര്‍വ്വം...

ശ്രീജിത്ത് (ഹരിശ്രീ)

മലയാളനാട് said...

ഒരു പാട് സ്വപ്നവും ഒത്തിരി മധുരവും
തന്നുനീ വേഗം മറഞ്ഞതെന്തേ … ?

good poem, good picture.

continue...

സൂര്യപുത്രന്‍ said...

Mazhathullikkilukkam,

Nostalgic


good poem & picture

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

എന്‍ വാര്‍ദ്ധ്യക്യത്തിന്‍ ഒരുനാളില്‍,
ഒരു സന്ധ്യയിലെന്‍ ഗ്രാമത്തില്‍ ഞാന്‍ നിന്നു.
മാനത്തുകൂടിയാ കാര്‍മേഘം മഴയായ്‌,
ഭൂമിയിലെത്തവേ ഞാന്നെന്‍ കൈയിലെ-
കുട ചൂടി മടങ്ങവെകണ്ടു,
ഒരു ബാലനെന്‍ മുന്നിലൂടെ
മഴ നനഞ്ഞുവാസ്വദിച്ചു നടന്നു പോയ്‌
എന്നോ..എന്നില്‍ നിന്നു നഷ്ടമായെന്‍,-
ബാല്യമോര്‍ത്തുപോയ്‌ ഞാന്‍.കാലന്റെ-
വിളികേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുമീ-
വേളയിലെനോര്‍മ്മയിലെത്തിയെന്‍,-
ബാല്യകാലത്തിനോര്‍മ്മയെ പഴിച്ചു ഞാന്‍......

പ്രയാസി said...

ഇവന്റെ കാര്യം..!

അസുഖം കുറവുണ്ട് കൂട്ടാരെ..!

വേണു venu said...

ഒരിക്കലും തിരിച്ചു വരില്ല എന്നറിഞ്ഞുകൊണ്ടു തന്നെ ഓര്‍മ്മിക്കാനെങ്കിലും കഴിയുന്ന സ്വപ്നങ്ങളെ, നിന്നെ ഞാന്‍ മനോഹരമായ പ്രഹേളിക എന്ന് വിളിക്കുന്നു.
ഓര്‍മ്മകള്‍ നിലനില്‍ക്കട്ടെ. ഒപ്പം ബാല്യവും. ഇഷ്ടമായി.:)

ഹരിശ്രീ said...

പ്രിയസുഹൃത്തുക്കളെ,

സന്തോഷം, നന്ദി. എനിയ്ക് തന്ന പോത്സാഹനങ്ങള്‍ക്ക് നന്ദി.

മികച്ച ചിത്രം ഒരുക്കിത്തന്ന മന്‍സൂര്‍ഭായ്ക്ക് ഒരിക്കല്‍ക്കൂടി നന്ദി രേഖപ്പെടുത്തുന്നു.

പ്രയാസി ഭായ് :അസുഖം ഭേദപ്പെട്ടത്തില്‍ ഞങ്ങളേവരും സന്തോഷിക്കുന്നു.....

ശ്രീജിത്ത് (ഹരിശ്രീ)

Sharu (Ansha Muneer) said...

നല്ല വരികള്‍....നഷ്ടബാല്യത്തിന്റെ ഓര്‍മ്മകള്‍..
ആശംസകള്‍ :)

techs said...

ഏട്ടാ കോളേജില്‍ എന്‍റെ വക ഒരു ബ്ലോഗ് തുടങ്ങി pls visit
http://nizhalukalilekku.blogspot.com

അമലോല്‍ഭവ് said...

good lines

എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.!!

അമലോല്‍ഭവ് said...

good lines

എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.!!