Tuesday, May 27, 2008

നന്ദിതയുടെ കവിതകള്‍.!!

ഒരുകമ്മ്യൂണിറ്റിയില്‍വളരെയാദ്രിശ്ചികമായാണ്നന്ദിതയെകുറിച്ച്ഒരുസുഹൃത്ത്
എഴുതിയത്കണ്ടത് നന്ദിതയെകുറിച്ചൂഒരുപാട്പേര്‍കേള്‍ക്കാന്‍കൊതിക്കുന്ന അല്ലെങ്കില്‍ആരുംപലവട്ടംതേങ്ങിപ്പോകുന്നആകവിയത്രിയുടെആത്മകഥ
വളരെനിഗൂഡതകള്‍നിറഞ്ഞിരുന്നുഎന്ന്പലരുംവിശ്വസിച്ചിരുന്നുഇന്നും
വിശ്വസിക്കുന്നു.അതൊരു പോസ്റ്റായി ബൂലോകരെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു

നന്ദിത.!!

1969 മെയ്‌ 21ന്‌ വയനാട്‌ ജില്ലയിലെ മക്കടി മലയിലാണ്‌ നന്ദിത ജനിച്ചത്‌. അച്‌ഛന്‍ ശ്രീധര മേനോന്‍, അമ്മ പ്രഭാവതി... ഇഗ്ലീഷില്‍ എം എ യും ബീയെഡും എടുത്തു... വയനാട്‌ മുട്ടില്‍ WMO College ല്‍ അധ്യാപികയായിരുന്നു... 1999 ജനുവരി 17ന്‌ സ്വയം ജീവിതം അവസാനിപ്പിച്ചു. കാരണം അജ്ഞാതം.


സ്നേഹത്തിനുവേണ്ടി ഉഴറുകയും ലഭിക്കാതെ വന്നപ്പോള്‍ തന്നോടുതന്നെ പ്രതികാരം വീട്ടുകയും വഴികളെല്ലാം അടഞ്ഞുപോയി എന്നു തോന്നിയപ്പോള്‍ ഈ ലോകം വിട്ടുപോവുകയും ചെയ്ത നന്ദിത സ്വന്തം ജീവിതത്തിന്റെ ബാക്കിപത്രമായി കുറെ കവിതകള്‍ അവശേഷിപ്പിച്ചിരുന്നു. പക്ഷെ എല്ലാം രഹസ്യമാക്കിവച്ചു. അമ്മയും അച്‌ഛനും അനിയനും പോലും അക്കാര്യം അറിയുന്നത്‌ നന്ദിത ഇവിടം വിട്ടു പോയശേഷമാണ്‌. മറ്റുള്ളവരെപ്പോലെ ഭാവനയില്‍ വിടരുന്ന ചിത്രങ്ങള്‍ അക്ഷരങ്ങളാക്കി കടലാസില്‍ കോറിയിടുകയായിരുന്നില്ല നന്ദിത ചെയ്തിരുന്നത്‌. പിന്നെ, തന്റെ സ്വകാര്യങ്ങള്‍, അജ്ഞാതനായ കാമുകന്‍, സങ്കടങ്ങള്‍, ജീവിതത്തോടുള്ള കാഴ്ച്ചപ്പാട്‌, മരണം ഇവയെല്ലാമായിരുന്നു അവളുടെ കവിതകള്‍ക്ക്‌ വിഷയമായിരുന്നത്‌.

നന്ദിത പഠിക്കാന്‍ മിടുക്കിയായിരുന്നു; സുന്ദരിയായിരുന്നു. കോഴിക്കോട്‌ ചാലപ്പുറം ഗവണ്‍മന്റ്‌ ഗേള്‍സ്‌ ഹൈസ്കൂള്‍, ഗുരുവായൂരപ്പന്‍ കോളേജ്‌, ഫാറൂഖ്‌ കോളേജ്‌, calicut university english dept., mother theresa women's university - chennai എന്നിവിടങ്ങളില്‍ ഒന്നാം നിരക്കാരിയായി വിദ്യാഭ്യാസം. വയനാട്ടില്‍ വീട്ടിനടുത്തുള്ള മുട്ടില്‍ വയനാട്‌ മുസ്ലിം ഓര്‍ഫനേജ്‌ കോളേജില്‍ ഇഗ്ലീഷ്‌ അദ്ധ്യാപികയായിരുന്നു. 1999 ജനുവരി 17ന്‌ പെട്ടന്ന് നന്ദിത ജീവിതം അവസാനിപ്പിച്ചു. കാരണം ദുരൂഹം.

അന്ന് കിടക്കാന്‍ പോവുന്നതിനുമുമ്പ്‌ അമ്മയോടു നന്ദിത പറഞ്ഞു; "അമ്മേ ഒരു ഫോണ്‍ വരും. ഞാന്‍ തന്നെ അറ്റന്റു ചെയ്തുകൊള്ളാം." ആ ഫോണ്‍ കോള്‍ വന്നതായി അച്‌ഛനോ അമ്മയോ കേട്ടില്ല. അര്‍ദ്ധരാത്രി എന്തിനോവേണ്ടി അമ്മ ഡ്രോയിംഗ്‌ റൂമിലേക്കു വന്നപ്പോള്‍ മുകളിലെമുറിയോട്‌ ചേര്‍ന്നുള്ള ടെറസ്സില്‍ നിന്നു താഴെക്കു സാരിയില്‍ കെട്ടിത്തൂങ്ങിക്കിടക്കുന്നു. ആള്‍ക്കാര്‍ എത്തുന്നതിന്‌ എത്രയോ മുമ്പേ അവള്‍ പോയിക്കഴിഞ്ഞിരുന്നു. നന്ദിതയെ പഠിപ്പിച്ച യൂണിവേഴ്‌സിറ്റിയിലെ ഒരദ്ധ്യാപകന്‍ പറയുന്നു; "മിടുക്കിയായിരുന്നു, ബുദ്ധിപരമായ ചര്‍ച്ചകളില്‍ അവള്‍ക്ക്‌ പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. ഹൃദ്യവും ആകര്‍ഷണീയവുമായ പെരുമാറ്റം. ജീവിതത്തോട്‌ അഗാധമായ മമത. എങ്ങനെ സംഭവിച്ചു ഈ ദുരന്തം?"

എല്ലാം ഒരു പകപോക്കലായി കരുതേണ്ടിയിരിക്കുന്നു. സ്വന്തമാക്കാന്‍ ആഗ്രഹിക്കുകയും സാധിക്കാതെ പോവുകയും ചെയ്ത നക്ഷത്രസൌഹൃദത്തിന്റെ നിരാകരണമാവാം സ്വന്തം ജീവിതത്തോട്‌ ഇത്തരത്തിലൊരു ക്രൂരത കാട്ടാന്‍ അവളെ പ്രേരിപ്പിച്ചത്‌.

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പരിചിതര്‍ക്കും അര്‍ത്ഥം മനസ്സിലാവാതെ കിടക്കുന്ന ഒട്ടേറെ താളുകള്‍ നന്ദിതയുടെ ജീവിത പുസ്തകത്തിലുണ്ട്‌. പക്ഷേ, എല്ലാ നിഗൂഢതകള്‍ക്കും കടങ്കഥകള്‍ക്കും ഉത്തരം നല്‍കാന്‍ പോന്ന കുറേ കവിതകള്‍ നന്ദിത എഴുതിയിട്ടുണ്ട്‌, ഡയറിക്കുറിപ്പുകളായ്‌. 1985 മുതല്‍ 1993 വരെ എഴുതിയിട്ടുള്ള കവിതകള്‍ നന്ദിതയുടെ ആത്മകഥയുടെ ചില അദ്ധ്യായങ്ങളാണ്‌. 1993 മുതല്‍ 1999 വരെയുള്ള കവിതകള്‍ കണ്ടുകിട്ടേണ്ടതുണ്ട്‌.

വീണുപോയ ഇളംപൂവിനെയോര്‍ത്തു കണ്ണുനിറഞ്ഞിട്ടെന്തു കാര്യം? നന്ദിത ജന്മദുഃഖങ്ങളുടെ മഹാന്ധകാരത്തിനു മുന്നില്‍ പകച്ചുനിന്നുപോയി. ആ അന്ധകാരത്തിന്റെ ഒരു ചീളുവന്ന് അവളെ തന്നിലേക്കുചേര്‍ത്തണച്ചു. മറ്റൊന്നും സാധ്യമല്ലായിരുന്നു. പെട്ടന്നു കെട്ടുപോവാന്‍ മാത്രം തെളിഞ്ഞൊരു കാര്‍ത്തിക വിളക്ക്‌. സൌമ്യപ്രകാശവും സുഗന്ധവും സൌന്ദര്യവും തികഞ്ഞതെങ്കിലും രണ്ടുതുള്ളി മാത്രം എണ്ണപകര്‍ന്നൊരു ഒറ്റത്തിരി വിളക്ക്‌ - അതിനു കെടാതെ വയ്യല്ലോ?

നന്ദിതയുടെ കവിതകള്‍ക്കായ് ഇവിടെക്ലിക്കുക.
ഇത് കമ്മ്യൂണിറ്റിയില്‍എഴുതിയ സുഹൃത്ത് ഹേമന്ദ് .
ആ സുഹൃത്തിന് നന്ദി അറിയിക്കുന്നൂ..
സ്നേഹപൂര്‍വ്വം സജി.!!

34 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഇത് കമ്മ്യൂണിറ്റിയില്‍ ഴുതിയ സുഹൃത്ത് ഹേമന്ദ് .
ആ സുഹൃത്തിന് നന്ദി അറിയിക്കുന്നൂ..

സ്നേഹപൂര്‍വ്വം സജി

മഞ്ജു കല്യാണി said...

വളരെ നല്ല പോസ്റ്റ് മാഷെ... നന്ദി..

ശ്രീ said...

നല്ല പോസ്റ്റ്. നന്ദിതയെ കുറിച്ച് ഇത്രയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതിനു നന്ദി, സജി/ഹേമന്ദ്.

അശ്വതി/Aswathy said...

സജി..നല്ല പോസ്റ്റ്. ലിങ്കിനു വളരെ നന്ദി ഉണ്ട്.
വായിക്കണം എന്ന് വിചാരിക്കുകയും വായിക്കാന്‍ കിട്ടാതെ ഇരിക്കുകയും ചെയ്ത കുറെ കവിതകള്‍...

ഫസല്‍ ബിനാലി.. said...

നന്ദിതയെക്കുറിച്ച അറിഞ്ഞിരുന്നില്ല, കവിതകള്‍ വായിക്കണം..
ആശംസകള്‍ സ്ജീ

Rare Rose said...

നന്ദിതയെപ്പറ്റി മുന്‍പെപ്പോഴോ വായിച്ചതായി ഓര്‍ക്കുന്നു.......ഇപ്പോഴാണു വിശദമായി അറിയാന്‍ കഴിഞ്ഞതു.....ആ ലിങ്ക് തന്നതിലൊരുപാട് നന്ദി....

ജിജ സുബ്രഹ്മണ്യൻ said...

നന്ദിതയെപറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കു നന്ദി..കേള്‍ക്കാന്‍ ആഗ്രഹിച്ച കവിതകള്‍ .....അകാലത്തില്‍ പൊലിഞ്ഞു പോയ നന്ദിതക്കു വേണ്ടി പ്രാര്‍ഥിക്കുന്നു...ഈ പോസ്റ്റ് വയിച്ചപ്പോള്‍ ഹൃദയത്തില്‍ വല്ലാത്തൊരു നീറ്റല്‍ പോലെ.....

ആഗ്നേയ said...

saji thanks a lot

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വായിച്ചിരുന്നു മുന്‍പേ. നന്ദിതയുടെ കവിതകള്‍ക്ക് വല്ലാത്തൊരു വശ്യതയാണ്‌.

ഓര്‍മ്മപ്പെടുത്തലിന് നന്ദി സജീ

Dr. Prasanth Krishna said...

സജീ
ഈ പോസ്റ്റ് വളരെ നന്നായിരിക്കുന്നു. എന്നും മനസ്സില്‍ ഒരു നൊമ്പരമായിമാത്രം ഓര്‍ക്കാന്‍ കഴിയുന്ന നന്ദിത. തനതായ അഖ്യാനത്തിലൂടെ നന്ദിതയുടെ ജീവചരിത്രം വളരെ ലഘുവായി പോസ്റ്റുചെയ്തിരിക്കുന്നു. കുറെകാലമായി മനസ്സിലുണ്ടായിരുന്ന ഒന്നാണ് നന്ദിതയെകുറിച്ച് ഒരു പോസ്റ്റ് ഇടുക എന്നത്. ഒരിക്കല്‍ ശരത് മാത്യഭൂമി വരാന്തപതിപ്പില്‍ ഒര്‍ക്കട്ടിനെ കുറിച്ച് എഴുതിയപ്പോള്‍ മുതല്‍ കരുതുന്നതാണ്. പക്ഷേ ഇന്നുവരെ അതിനു കഴിഞ്ഞില്ല എന്നതാണ് സത്യം. പോസ്റ്റിട്ട സജിക്ക് നന്ദി. അന്ന് ബസില്‍ സംഭവിച്ചത് എന്നു പറഞ്ഞ് ഇക്കിളി എഴുതുകയും, ഞാന്‍ എല്ലാം തികഞ്ഞത് എന്ന അഹങ്കാരത്തിന്റെ തന്മയീഭാവത്തോടെ ഒരു പുരാതനക്വും തനതുമായ ഒരു സംസ്കാരത്തെ "തെണ്ടിപാണ്ടികള്‍" എന്നു വിളിച്ചാക്ഷേപിക്കുന്ന "അതുല്യ"രായ ബ്ലോഗര്‍മാരും കണ്ടുപഠിക്കട്ടെ.....സജിയില്‍ നിന്നും ‍ഇനിയും ഇതുപോലെ വ്യത്യസ്തങ്ങളായ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

siva // ശിവ said...

സജി,

ഒരുപാട് നന്ദി.

Unknown said...

പ്രണയത്തെ കുറിച്ച് ചിന്തിക്കുന്ന മലയാളിക്ക്
അകാലത്തില്‍ പൊലിഞ്ഞ നന്ദിത എന്ന നക്ഷത്രം
ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരോര്‍മ്മയാണ്.ഒരു പക്ഷെ നന്ദിത ഇന്നു ജീവിച്ചിരുന്നെങ്കില്‍ മലയാള
കവിതയുടെ ആഴങ്ങളില്‍ ഒരു പരല്‍ മീനിനെ പോലെ നീന്തി തുടിച്ച് അസ്വാദനത്തിന്റെ പുത്തന്‍
ചിന്തകള്‍ പകര്‍ന്നേനെ

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മറ്റൊരു പോസ്റ്റിന്റെ ലിങ്ക് ഇവിടെ കൊടുക്കൂന്നു ..ഇവിറ്റെയും ഒന്നു നോക്കൂ
എന്റെ ബ്ലോഗ് ഭഗവതീ കാത്തോളനെ..ദേ ഇതാരും കണ്ടില്ലെ നമ്മുടെബ്ലോഗ്ഗുകളൊക്കെ മോഷണം പോയേ,, ഇനി ബ്ലോഗ് വേണമെന്നുള്ളവര്‍ പീഡിഫ് ആക്കി വെയ്ക്കൂ..ബ്ലോഗുമോഷണം പിടിയില്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്റെ മഴത്തുള്ളിയില്‍ വന്ന എല്ലാ സ്നേഹിതര്‍ക്കും നന്ദി അറിയിക്കുന്നു ..
അതോടൊപ്പം പ്രശാന്ത് ഇവിടെ കലാപം ഉണ്ടാക്കല്ലെ പ്ലീസ് ഹിഹി.. അവരെല്ലാം കൂടി ഇനി ഇതില്‍ വരും തല്ലുപിടിക്കാന്‍ അതാ..ശരിയാ അനൂപ് മാഷെ കവിതയുടെ മാണിക്യക്കല്ലായി മറ്റിയേനെ നന്ദിത എന്ന എഴുത്തുകാരി. അല്ലെ മാഷെ..

സ്‌പന്ദനം said...

പലപ്പോഴും നാലുവരിക്കവിതകളിലൂടെ അല്‍പ്പമാത്രം ഞാനറിഞ്ഞ നന്ദിതയെക്കുറിച്ച്‌ കുറച്ചു മാത്രം വാക്കുകളില്‍ കടലാളം വിവരങ്ങള്‍ നല്‍കിയതിന്‌ നന്ദി

ഗീത said...

നന്ദിതയെക്കുറിച്ച് കേട്ടിട്ടുണ്ട്. കവിതകളും വായിച്ചിട്ടിട്ടുണ്ട്
സജിക്കും, ഹേമന്തിനും നന്ദി.‍

ഷെയ്ന്‍ പ്രേമരാജ൯/ Shain Premarajan said...

thanks baby....thanks for the links

മാണിക്യം said...

“പ്രണയിക്കുക ജീവിതത്തെ
എന്നന്നേക്കുമായി..വിഷാദം
മനസ്സിനെ കീഴെപ്പെടുത്തരുത്
എന്ന് ഒന്ന് പറയും മുന്‍പേ നന്ദിതേ ....”

എന്നും നന്ദിതയുടെ വേര്‍പാട് ഒരു
നീ‍റ്റലായി മനസ്സില്‍ ഉണ്ടായിരുന്നു.
എന്തിന്? എന്ന ചോദ്യം ബാക്കി..
നന്ദിതയെ ഓര്‍മ്മിച്ചതിന് നന്ദി .

നന്ദി.. മഴത്തുള്ളിക്ക്,
നന്ദി സജിക്ക്
നന്ദി ഹേമന്ദ്ന്
നന്ദി ഈ ജീവിതത്തിന്..........

rumana | റുമാന said...

അകാലത്തില്‍ പൊലിഞ്ഞു പോയ നന്ദിതക്കു വേണ്ടി പ്രാര്‍ഥിക്കുന്നു...

വയിച്ചപ്പോള്‍....
ഹൃദയത്തിലൊരു മുള്ള് കമ്പിയിട്ട് വലിച്ചപോലെ..

മ്യാനൂക്‌ മാനിപുരം said...

Thanks saji for ur efforts.
As prasanth told എന്നും മനസ്സില്‍ ഒരു നൊമ്പരമായിമാത്രം ഓര്‍ക്കാന്‍ കഴിയുന്ന നന്ദിത.I have read about her before in some article.After that i was trying to find more about her.Thanks saji...thanks alot.Her poems/stories leave something in our heart....My tribute to Nanditha...Akaalathil pozinju poya nandithakku munnil ente baashpanjalikal...

malappuramkathi said...

നന്ദിതയെക്കൂറിച്ഛ് വായിഛിരുന്നു മുഴുവനരിഞത് ഇപ്പോ ള്.നന്ദി

വിധു ശങ്കര്‍ said...

hridhayathil snehathoolikayaal ezhuthiya varikal.... athileekku ee kannukale, manassine nayichathil orupaadu nandhi....

Anonymous said...

Gud POst..Thanku..

AnaamikA said...

good post....i think from the introduction part from the book "NANDITHAYUDE KAVITHAKAL".vayichathu ormikkunnu...ormippichathinu nandi...

Dr. Prasanth Krishna said...

Yes Vayaadee Its from the Introduction part of the Book NANDITHAYUDE KAVITHAKAL. This is reposted by Hemanth in the Orkut Community "Nandhithayude Kavithakal" and me also posted the same in my blog.

Wait for few days to get the clear picture of Nanditha's life and the answers of the the mystery in her life. The new post coming to My Blog

Anusree said...

i found here wat i ws searching for more than 2yrs...thank you vry much for this post...

Unknown said...

thanks....... dear

Unknown said...

ഈ വിവരങൾ നൽകിയതിനു നന്ദി

Creative Thoughts said...
This comment has been removed by the author.
the true words said...

നന്ദിതയെകുറിച്ച്, അവരുടെ ജീവിതത്തെ കുറിച്ച്, കവിതകളെകുറിച്ച്, ചുരുളഴിയാത്ത പ്രണയത്തെകുറിച്ച്, അവരുടെ മരണത്തിന്റെ ഉത്തര വാദികളെകുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യമുള്ളവര്‍ക്ക് ഇവിടെ ക്ലിക് ചെയ്യാം. നന്ദിതയെകുറിച്ചു കണ്ടത്തിയ ഏറ്റവും നല്ല ബ്ലോഗ്, എന്നെ പോലെ അവരെകുറിച്ച് അന്വഷിച്ചുകൊണ്ടിരിക്കുന്നവര്‍ക്കു വേണ്ടി ഇവിടെ ഇടുന്നു.arunchandrancs

pandavas... said...

നന്ദിതയെ അറിയാന്‍ സഹായിചതിനു സ്നേഹത്തില്‍ പൊതിഞ നന്ദി..

Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Unknown said...

നന്ദിതക്ക് ബൈപോളാര്‍ അഫക്ടീവ് ഡിസോര്‍ഡര്‍” (Bipolar Affective Disorder) എന്ന മാനസികരോഗമായിരുന്നു. ഉന്മാദം(Mania), വിഷാദം (Depression) എന്നീ അവസ്ഥകള്‍ മാറിമാറിവരുന്ന ഈ രോഗം മാനസികരോഗമായി തോന്നുകയേ ഇല്ല. സാധാരണ മാനസികരോഗത്തിന്റെ യാതൊരു ലക്ഷണങ്ങളും ഈ രോഗിയില്‍ കാണാന്‍ സാധിക്കുകയില്ല. ദിവസങ്ങളോളം ഉറങ്ങാതെയിരുന്ന് നിസ്സാരകാര്യങ്ങള്‍ പോലും എഴുതി നിറക്കുന്നത് ഉന്മാദ അവസ്ഥയില്‍ ഇവരില്‍ കാണുന്ന സവിശേഷതയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇവര്‍ വാചാലരും എത്ര വലിയ സാഹസവും കാണിക്കാനുള്ള് ധൈര്യമുള്ളവരും ആയിരിക്കും. നിസ്സാരമായ കാര്യങ്ങള്‍ക്ക് പോലും പലരോടും പക സൂക്ഷിച്ച് ഏതുവിധേനയും അവരെ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഉന്മാദവസ്ഥയില്‍ നിന്ന് വിഷാദാവസ്ഥയിലേക്ക് എത്തുമ്പോള്‍ മൂകമായ അവസ്ഥയിലേക്ക് രോഗി മാറുന്നു.എല്ലാത്തില്‍ നിന്നും ഒഴിഞ്ഞ് മാറി ആരോടും സംസാരിക്കാതെ വിജനമായ ഒരു കോണില്‍ അഭയം തേടുന്നു.
നന്ദിതയില്‍ ഈ രണ്ട് അവസ്ഥകളും മാറിമാറി കണ്ടിരുന്നു. എന്നാല്‍ അതൊരു മാനസികരോഗമാണെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ സാധിച്ചില്ല. ഹോസ്റ്റലില്‍ ദിവസങ്ങളോളം ഉറക്കമൊഴിച്ചിരുന്ന് നന്ദിത ഒരോന്നു കുത്തിക്കുറിച്ചു. അതെല്ലാം മനോഹരമായ കവിതകളായ്. വര്‍ഷങ്ങളോളം അവ പുറലോകമറിയാതെയിരുന്നു. മാതാപിതാക്കളുമായി നിസ്സാരകാര്യങ്ങള്‍ക്ക് പോലും വഴക്കിടുന്നതും കവിതകള്‍ക്ക് താഴെ അജ്ഞാതമായ പേരുകള്‍ കുറിച്ചിടുന്നതും ഈ രോഗത്തിന്റെ ലക്ഷണങ്ങളായിരുന്നു.

വയനാട് മുട്ടില്‍ മുസ്ലീം ഓര്‍ഫനേജ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ (Muttil Muslim Orphanage Arts and Science College) ഇംഗ്ലീഷ് അദ്ധ്യാപികയായ് നന്ദിത ജോലി തുടര്‍ന്നു. അവിടെ നന്ദിതയ്ക്ക് ഒരു സ്നേഹിതന്‍ ഉണ്ടായിരുന്നെന്ന് പറയപ്പെടുന്നു. അതോ നന്ദിതയുടെ മനസ്സ് സ്രുഷ്ടിച്ച ഒരു കഥാപാത്രമാണോ അയാള്‍ എന്ന് വ്യക്തമല്ല. 1999 ജനുവരി 17. നന്ദിത ഉറക്കമൊഴിഞ്ഞ അവസാനരാത്രി. അന്ന് അവരെ തേടി ഒരു ഫോണ്‍ സന്ദേശം എത്തി. വിഷാദത്തിന്റെ നീരൊഴുക്കില്‍ പെട്ട് പോയ നന്ദിതയുടെ മനസ്സിനെ തകര്‍ത്ത എന്തോ ആയിരുന്നു ആ ഫോണ്‍ സന്ദേശം. കവിതകളിലൂടെ നന്ദിത തീര്‍ത്ത പ്രണയത്തിന്റെ ലോകത്ത് നിന്നും മരണത്തിലേക്ക് അവര്‍ അഭയം തേടി.

ഇന്നും നന്ദിത ജീവിക്കുന്നു.. നന്ദിതയുടെ വൃന്ദാവനത്തില്‍.. നന്ദിതയുടെ കവിതകളില്‍..

THAHIR AK
ARAMBRAM