Sunday, November 18, 2007

ജയനെ ഓര്‍ക്കുമ്പോള്‍...


എഴുപതുകളിലെ മലയാള സിനിമയുടെ വെള്ളിത്തിരയില്‍ ഒരു സ്വര്‍‌ണ്ണത്താരകം കണക്കെ തിളങ്ങി നില്‍ക്കുമ്പോള്‍ 1980 ലെ ഇതേപോലൊരു നവമ്പര്‍ മാസം 18 ആം തീയതിയാണ് ആ അനുഗ്രഹീത നടന്‍ , ജയന്‍ മലയാള സിനിമയെ സ്തബ്‌ധമാക്കി കൊഴിഞ്ഞു വീണത്. ആ കാലയളവിലെ മലയാള സിനിമയിലെ പൗരുഷത്തിന്റെ പ്രതീകം തന്നെയായിരുന്നു ഈ അനശ്വര നടന്‍.


ജീവിതത്തിന്റെ വര്‍‌ണ്ണപൊലിമ മുഴുവനായും ഒപ്പിയെടുക്കുവാന്‍ വെമ്പല്‍കൊള്ളുന്ന ഒരു ചെറുപ്പക്കാരന്റെ മോഹവും തിരക്കുമായിരുന്നു ജയന് ജീവിതത്തിലും സിനിമയിലും.




ഏത് അപകട രംഗങ്ങളിലും ഡ്യൂപ്പ് എന്ന സഹായി ഇല്ലാതെ അഭിനയിക്കാന്‍ ചങ്കൂറ്റമുള്ള നടനായിരുന്നു ജയന്‍ ആ ചങ്കൂറ്റം തന്നെയായിരുന്നു അദ്ദേഹത്തിന്റെ മരണത്തിലേക്കുള്ള വഴി തുറന്നതും. കോളിളക്കം എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്ത് സുകുമാരന്റെ മോട്ടോര്‍ ബൈക്കിനു പിന്നില്‍ നിന്നും തലക്കുമുകളിലൂടെ പറക്കുന്ന ഹെലികോപ്‌ടറിലെ ലാന്റിങ്ങ് പാടില്‍ തൂങ്ങി അഭിനയിക്കുമ്പോഴാണ് അദ്ദേഹം അപകടത്തില്‍ പെടുന്നത്. ആദ്യ ഷോട്ട് സം‌വിധായകന്‍ ഓക്കെ പറഞ്ഞിട്ടും പെര്‍‌ഫെക്‌ഷന്‍ പോരെന്ന് തോന്നിയതിനാല്‍ അദ്ദേഹം തന്നെ രണ്ടാമതും എടുക്കണം എന്ന് നിര്‍ബന്ധിക്കുകയായിരുന്നു.


ആ നടനെ ഇന്ന് വിടര്‍ത്തി നീട്ടിപ്പിടിച്ച കയ്യും അതിലും നീട്ടിയ ഡയലോഗും പറഞ്ഞ് ഇന്നത്തെ മിമിക്രി താരങ്ങള്‍ കോമാളിയായി അവതരിപ്പിക്കുമ്പോള്‍.... എന്തു പറയാന്‍