നിന്റെ പരിഭവം
മരണത്തോടെ തീരുമെന്ന് കരുതി
ആത്മാവായി
പിന്നാലെ
വരും വരെ...
എത്ര നേരമായി ഞാനീ
മഴ
നനയുന്നു..
ബാഷ്പമാകാന്‍ മടിച്ച
കടല്‍ജലം
ആര്ത്തുപെയ്യുകയാണെന്ന് കരുതി...
നാവില്‍
നിന്റെ
മിഴിനീരിന്റെ
ഉപ്പടിഞ്ഞുകൂടി
ചുംബനത്തിന്റെ
രുചി
നഷ്ടപ്പെടും വരെ...
പ്രണയം
മരിച്ചവന്റെ അസ്ഥികളില്‍
പിടിമുറുക്കിയെന്നും
ആര്‍ദ്രമായ
നിന്റെ കിടക്കറയില്‍
മൗനം
ഉറക്കത്തിന്റെ
തേരാളിയായെന്നും
കാറ്റു പറയുന്നുണ്ടായിരുന്നു...
ശിഥിലചിന്തകളുടെ
തടവറ
എന്നെ
നഗ്നയാക്കുന്നു...
തോരാത്ത
ഈ നിലാവില്
ഞാന്‍
ഉണരുന്നു..
നീയെവിടെ...?
അര്‍ബുദം ബാധിച്ച
ഏതു പൂവിന്റെ ആത്മാവിലേക്കാണ്
ആത്മഹത്യയിലൂടെ
നീ സഞ്ചരിച്ചത്...
മരണത്തോടെ തീരുമെന്ന് കരുതി
ആത്മാവായി
പിന്നാലെ
വരും വരെ...
എത്ര നേരമായി ഞാനീ
മഴ
നനയുന്നു..
ബാഷ്പമാകാന്‍ മടിച്ച
കടല്‍ജലം
ആര്ത്തുപെയ്യുകയാണെന്ന് കരുതി...
നാവില്‍
നിന്റെ
മിഴിനീരിന്റെ
ഉപ്പടിഞ്ഞുകൂടി
ചുംബനത്തിന്റെ
രുചി
നഷ്ടപ്പെടും വരെ...
പ്രണയം
മരിച്ചവന്റെ അസ്ഥികളില്‍
പിടിമുറുക്കിയെന്നും
ആര്‍ദ്രമായ
നിന്റെ കിടക്കറയില്‍
മൗനം
ഉറക്കത്തിന്റെ
തേരാളിയായെന്നും
കാറ്റു പറയുന്നുണ്ടായിരുന്നു...
ശിഥിലചിന്തകളുടെ
തടവറ
എന്നെ
നഗ്നയാക്കുന്നു...
തോരാത്ത
ഈ നിലാവില്
ഞാന്‍
ഉണരുന്നു..
നീയെവിടെ...?
അര്‍ബുദം ബാധിച്ച
ഏതു പൂവിന്റെ ആത്മാവിലേക്കാണ്
ആത്മഹത്യയിലൂടെ
നീ സഞ്ചരിച്ചത്...
23 comments:
നീയെവിടെ...?
അര്‍ബുദം ബാധിച്ച
ഏതു പൂവിന്റെ ആത്മാവിലേക്കാണ്
ആത്മഹത്യയിലൂടെ
നീ സഞ്ചരിച്ചത്...
ഓര്‍മ്മയിലെ
അവളുടെ രൂപത്തിന്
കാലം നേരിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നതായി
ഞാനറിയുന്നു
ഇനിയൊരിക്കലും
എന്റെ മനസില്‍ ഒരിക്കലും
പുനര്‍ജനിക്കാന്‍ പോലും
കഴിയില്ലെന്ന്
പറഞ്ഞ
കൂട്ടുകാരിക്ക് സമര്‍പ്പിക്കുന്നു
സ്നേഹം എന്നും എവിടെയും വിലപ്പെട്ടതാണ്... സ്നേഹിക്കുന്നവര്കുവേണ്ടി ..
സ്നേഹിക്കപെടുന്നവര്ക് വേണ്ടി..
സ്നേഹം കൊതികുന്നവര്കു വേണ്ടി ......
സ്നേഹം തിരിച്ചറിയാന്‍ കാലങ്ങളോ യുഗങ്ങേളോ കത്തിരിക്കേണ്ട,
മനസ്സ് നിറഞ്ഞ ഒരു വാക്കു മതി ....
സ്നേഹാശംസകള്‍
എത്ര നേരമായി ഞാനീ
മഴ
നനയുന്നു..
ബാഷ്പമാകാന്‍ മടിച്ച
കടല്‍ജലം
ആര്ത്തുപെയ്യുകയാണെന്ന് കരുതി...
നന്നായിരിക്കുന്നു..
അഭിനന്ദനങ്ങള്‍...
(ചിത്രം കാണാന്‍ സാധിക്കുന്നില്ല.)
വളരെ നല്ല കവിത.
പക്ഷെ ഇത്രയും മുറിച്ചെഴുതേണ്ട കാര്യമുണ്ടോ?
കൊള്ളാം... നന്ന്...
:)
ദ്രൌപദീ,
അസ്സലായിട്ടുണ്ട്.അസൂയ ജനിപ്പിക്കുന്ന വരികള്‍!
kollam
നന്നായിരിക്കുന്നു..
അഭിനന്ദനങ്ങള്‍...
ദ്രൗപദി :)
മന്സിനെ തൊട്ട വരികള്‍...!
:)
തുടര്‍ന്നും എഴുതുക
നിന്റെ പരിഭവം
മരണത്തോടെ തീരുമെന്ന് കരുതി
ആത്മാവായി
പിന്നാലെ
വരും വരെ...
amazing lines!!!
നന്നായിരിയ്ക്കുന്നു.
അഭിനന്ദനങ്ങള്‍!
“ഏതു പൂവിന്റെ ആത്മാവിലേക്കാണ്
ആത്മഹത്യയിലൂടെ
നീ സഞ്ചരിച്ചത്...”
നന്നായിട്ടുണ്ട്.
:)
താങ്കളുടെ ബ്ലോഗ് കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍
കൂടുതല്‍ ഇഷ്ടമായത്:
ശിഥിലചിന്തകളുടെ
തടവറ
എന്നെ
നഗ്നയാക്കുന്നു...
തോരാത്ത
ഈ നിലാവില്
ഞാന്‍
ഉണരുന്നു..
നീയെവിടെ...?
അര്‍ബുദം ബാധിച്ച
ഏതു പൂവിന്റെ ആത്മാവിലേക്കാണ്
ആത്മഹത്യയിലൂടെ
നീ സഞ്ചരിച്ചത്...
ദ്രൌപദി..
പടം കണ്ടിട്ട് ഒന്നും മനസ്സിലായില്ല!
വരികളില്‍ എന്തൊക്കെയൊ മന്‍സ്സിലായി..
നീയെവിടെ!?
ഞാനിപ്പൊ ആ ചോദ്യം ചോദിച്ചു നടക്കുകയാ..!
അലീ ഇതിലൊന്നു ട്രൈമാടി നോക്കൂ..
http://jumboproxy.com
ദ്രൗപദി ...
പറയാന്‍ കഴിയുമായിരുന്നെങ്കില്‍
ഞാനെന്നേ പറഞേനെ..
പറയാന്‍ വാക്കുകളില്ലാതെ....
നിശബ്ദതയില്‍ നിറചൊരീ..
സ്നേഹവാക്കുകളുടെ....അഭിനന്ദനങ്ങള്‍...
നന്മകള് നേരുന്നു
മഴത്തുള്ളിയിലെ എന്റെ ആദ്യപോസ്റ്റിന് സ്വീകരിച്ച എല്ലാവര്ക്കും ഒരുപാട് നന്ദി...
Nannayi, valare nannayi. Iniyuminiyumezhuthuka..
Yathasthithikan
its so sweet...
nice poem,images r so good
ദ്രൌപദി....ഓ എത്ര സുന്ദരമായ വരികള്‍. മനസ്സിലും ഹ്രുദയത്തിന്റെ കോണുകളിലും വീണുടയുന്ന ഘനീഭവിച്ച കണ്ണീര്‍തുള്ളികളുടെ പിടച്ചില്‍ അനുഭവിച്ചറിയിക്കുന്ന വരികള്‍..
അര്‍ബുദം ബാധിച്ച പൂക്കള്‍ കൊണ്ടു നിറഞ്ഞിരിക്കയാണു ലോകം അതിനാല്‍ ഏതു പൂവെന്നു തിരയാതിരിക്കയാണുത്തമം.മനസ്സില്‍ തട്ടിയ ആത്മ വിലാപം
ഗംഭീരമായിരിക്കുന്നു..
ക്ലാസിക്ക് ലൈന്‍സ്..
Post a Comment