ഓരോ തെറ്റില്‍ നിന്നും ഓരോ ശരി ജനിക്കുന്നു..
ഇവിടെ തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുന്നു
പാവമീ കുരുന്നുകള്‍
കേറി കിടക്കാനൊരിടമില്ലാതെ
വിശപ്പകറ്റാന്‍ ഗതിയില്ലാതെ
രാത്രിയുടെ ഇരുണ്ടയാമങ്ങളില്‍
മനുഷ്യമൃഗങ്ങളുടെ അലര്‍ച്ചകളില്‍
ഉറക്കമില്ലാതെ ഉഴറുന്നീ കുഞുപൈതങ്ങള്
ആരുടെ തെറ്റ്....??
നന്മകള് നേരുന്നു...
Wednesday, November 7, 2007
കരയാതെ..മിഴികളെ
Subscribe to:
Post Comments (Atom)
30 comments:
തണല്‍ മരം തേടിയലയുമീ
പൈതങ്ങള്‍ക്ക്...തണലേക്കാന്‍
ഉണ്ടോ ഇത്തിരി സ്നേഹതണല്‍
നിന് മനസ്സിനുള്ളില്‍...
പ്രിയ സ്നേഹിതരെ...
സുഖമില്ലാതെ കിടപ്പിലായിരുന്നു...വീണ്ടും തിരിച്ചെത്തിയിരിക്കുന്നു.
ഒരു പക്ഷേ ഒരിക്കല്‍ കൂടി അപ്രത്യക്ഷമായെന്ന് വരും..പക്ഷേ
തിരിച്ച് വരുമെന്ന് പ്രതീക്ഷിക്കരുത്...എല്ലാം ഒര്‍മ്മകള്‍
ഈ മഴത്തുള്ളികിലുക്കത്തിന് നിങ്ങള്‍ നല്ക്കുന്ന സ്നേഹം
തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട് ഓരോരുത്തരോടും
ഇനിയും സഹകരണം പ്രതീക്ഷിക്കുന്നു ഒപ്പം സ്നേഹവും
എല്ലാവര്ക്കും നന്മകള് നേരുന്നു
അവിടെ നമ്മുടെ ചക്രംചവ നടത്തുന്ന പരാക്രമങ്ങളൊന്നും അറിഞ്ഞില്ലേ, മന്‍സൂര്‍ മാഷെ കാണാഞ്ഞിട്ട്? പാവം, ഒന്നു വേഗം പോയി സമാധാനിപ്പിക്കാന്‍ നോക്കൂ.
മാഷേ നിങ്ങളെ കാണാന്‍ ഇല്ലെന്നും പറഞ്ഞ് ാവരൊക്കെ ബഹളത്തിലായിരുന്നു. ങ്ങളൊന്ന് ബെക്കം ചെന്ന് അതെല്ലാം സബൂറാക്കീം
أللهم أنت الشافي لا شفاؤك إلاّ شفائاً00
----------------------------------
ആരോഗ്യപൂര്‍ണ്ണമായ
നല്ലദിനങ്ങള്ക്കായി
അകംനിറഞ്ഞ പ്രാര്‍തഥനകള്‍
:)
ഉപാസ്ന
നന്ദി സ്നേഹിതരെ...പ്രാര്‍ത്ഥനകള്‍ക്ക്
തിരിച്ച് അങ്ങോട്ടും എന്നും പ്രാര്‍ത്ഥനകളോടെ...
ചേച്ചി...ഒരുപാട് നന്ദി
ശ്രീഹരി...നന്ദി
ഉപാസന..നന്ദി
ഷാന്‍ നന്ദി
നന്മകള് നേരുന്നു
മന്‍സൂര്‍ ഭായ്....
വന്നെത്തിയതില്‍ വളരെ സന്തോഷം...
ഒരാഴ്ച കാണാതായപ്പോ എന്തോ ഒരു ശൂന്യത പോലെ...
ഇനി എതിലെയൊക്കെ ഓടിനടന്ന് കമന്റിടണം?
വേണ്ട... സുഖമില്ലാതിരുന്നതല്ലെ റെസ്റ്റെടുക്ക്...
ആയുരാരോഗ്യത്തിനായ് പ്രാര്‍ത്ഥിക്കുന്നു.
മന്‍സൂറേ, ഇനി മുങ്ങിയാല്‍ കാരണം പറഞ്ഞു പോസ്റ്റിട്ടിട്ടേ മുങ്ങാവൂ കേട്ടോ. :)
കൊള്ളാം, നന്നായിട്ടുണ്ട്.
എന്നാ പറ്റി?
എടാ..
മന്‍സൂ....
:):):):):):):):):)
:):):):):):):):):)
:):):):):):):):):)
:):):):):):):):):)
:):):):):):):):):)
:):):):):):):):):)
:):):):):):):):):)
:):):):):):):):):)
:):):):):):):):):)
ha ha ha... mansoor bhai...I'm so happy... :)
പ്രയാസീ..മോനേ... :)
വേഗം സുഖപ്പെടട്ടെയെന്ന് പ്രാറ്ത്ഥിക്കുന്നു.
മന്‍സൂര്‍,
ഒരു സംഭവമാണ്
മന്‍സൂര്‍.
മന്�സൂര്�,
നന്നായിരിക്കുന്നു ചിന്തകള്‍�.
അന്നന്നത്തേക്കുള്ള ആഹാരമില്ലാതെ അങ്ങനെ എത്ര എത്ര ജന്മങ്ങളാണ് കോടിപതികള്‍� ഉള്ള ഈ ഭൂമിയില്‍� ഉള്ളത്. എല്ലാവര്�ക്കും നല്ലത് വരട്ടെ എന്ന് പ്രാര്�ത്ഥിക്കാം അല്ലതെന്താ.
പിന്നെ മന്�സൂര്� ഇനിയെന്നാ മുങ്ങുന്നത് ;) അത് വായിച്ചൊന്ന് ചിരിച്ചു :) ഹി ഹി
ആയുരാരോഗ്യത്തിനായ് പ്രാര്‍ത്ഥിക്കുന്നു...
PRAYING........
ആയുരാരോഗ്യ സൌഖ്യം നേരുന്നു പ്രിയസ്നേഹിതാ. സൌഭാഗ്യദിനങ്ങള് ഉണ്ടാവട്ടെ ജീവിതത്തില്‍, പ്രാര്‍ത്ഥനയോടെ,
മന്‍സൂര്‍ ഭായ്, ചിന്ത കൊള്ളാം..
അസുഖം വേഗം മാറി ആരോഗ്യം വീണ്ടെടുക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു..
gehesh@yahoo.com
ചില ദുഖങ്ങള്‍
കാഴ്ചകളുടെ
സൗന്ദര്യം കെടുത്താറുണ്ട്..
അതു പോലെ ഇതും....
ദൈവത്തിന്റെ തെറ്റ്:;
മനുഷ്യന്റെയും ....
പ്രിയ സ്നേഹിതരെ
സ്നേഹത്തിന് ജീവന്തുടിക്കുമീ അക്ഷരങ്ങളിലൂടെ എന്നില്‍ പ്രാര്‍ത്ഥനയും..സന്ത്വനവുമേകിയ ഈ സ്നേഹമനസ്സുകളോട് എങ്ങിനെ നന്ദി പറയണമെന്നറിയില്ല....ആ പ്രാര്‍ത്ഥനകള്‍ എന്നില്‍ പറഞ്ഞാല്‍ തീരാത്ത ആശ്വാസമായ്
അലിഭായ്...
ആഷാ...
വാല്മീകി...
അഞ്ചല്‍കാരാ...
പ്രയാസി...:)
സഹയാത്രികാ...
ഏറനാടാ...നാട്ടുകാരാ...
ബാജിഭായ്...
മഴത്തുള്ളി...
മയൂരാ...
പ്രിയാ...
മുരളിഭായ്...
ജിഹേഷ്ഭായ്
ദ്രൗപദി
അമൃതാ വാര്യര്‍
എല്ലാരോടും നന്ദിയുണ്ടു....
നന്മകള് നേരുന്നു
മന്‍സൂര്‍ ഭായ്
സന്തോഷമായി, കാണാനില്ലെന്ന് പറഞ്ഞ് ആകെ ബഹളമായിരുന്നല്ലോ...
കാല്‍മീ ഭായ്...
സ്നേഹമില്ലെങ്കില്‍ ഇത്രയും പേര് കമന്റാന്‍ വരുമൊ..!
അസുഖമെല്ലാം മാറി എത്രെയും പെട്ടന്ന് ആരോഗ്യം വേണ്ടെടുക്കുവാന്‍ കഴിയെട്ടെയെന്ന പ്രാര്‍ത്ഥനയോടെ..
പ്രിയപ്പെട്ട ശ്രീ
ബ്ലോഗ് നന്നായിരിക്കുന്നു
ചേച്ചി
പ്രിയപ്പെട്ട ശ്രീ
ബ്ലോഗ് നന്നായിരിക്കുന്നു
ചേച്ചി
"ഉപേക്ഷിക്കപ്പെട്ട..
ചവറ്റുകൂനയ്ക്കുള്ളില്‍;
മാലിന്യം കുത്തിനിറയ്ക്കാന്‍
വെമ്പല്‍ കൊള്ളുന്നവര്‍,
പരിശുദ്ധമായ ആ-
മാലിന്യപാനപാത്രത്തിന്,
മറ്റൊരു സമ്മാനം കൂടി;
കനിഞ്ഞുനല്‍കി.."
"കുറുക്കന്മാര്-
ഓരിയിടാന്‍ മത്സരിക്കുന്ന,
രാത്രിയുടെ അന്ത്യയാമത്തില്‍-
കരച്ചിലിന്റെ മാസ്മരികത;
തെരുവുതെണ്ടി അനുഭവിച്ചറിഞ്ഞു.
തെല്ലൊരു വിസ്മയത്തിന്റെ-
കടയ്ക്കല്‍ നിന്നുകൊണ്ട്.."
"നഗരത്തിന്റെ -
ദുര്‍ഗന്ധമൊട്ടാകെ,
ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട
ചവറ്റുകുറ്റയ്ക്കരികിലേക്ക്,
അവന് എത്തിനോക്കി.
നാഗരികത ബഹിഷ്കരിച്ച;
മാലിന്യങ്ങള്‍ക്കൊപ്പം-
ഏതോ സ്ത്രീയ്ക്ക്,
ആരോ ദാനം നല്കിയ
ബീജത്തിന്റെ ആള്‍രൂപം;
അവന് കാണേണ്ടിവന്നു."
"പത്തുമാസത്തോളം കാലം
ഇരുണ്ട തടവറയില്‍-
അല്ലലില്ലാതെ കഴിഞ്ഞിരുന്ന;
അവന് പുറത്തുവന്നത്,
കരച്ചിലിന്റെ-
അകമ്പടിയോടെയായിരുന്നില്ല.
ജനനം പുറത്തായാല്‍;
താന്‍ ഇല്ലാതാക്കപ്പെടുമെന്ന്-
ആ നവജാത ശിശു,
മനസ്സിലാക്കിയിരിക്കാം."
"നിനച്ചിരിക്കാതെ ലഭിച്ച
ഭിക്ഷയെ കണ്ട്-
തെരുവിന്റെ സന്തതി;
അല്പനേരം പകച്ചുനിന്നു.
ആരോരുമില്ലാത്ത തനിക്ക്-
ഒരു കൂട്ടായി;
"അവകാശവാദവുമായി-
ആരുമെത്തില്ലെന്ന് ഉറപ്പായിരുന്നു.
കുഞ്ഞിന്റെ ഓമനത്വം;
തെരുവ് തെണ്ടിയെ കീഴടക്കി.
ചവറ്റുകൂനയുടെ സമ്മാനത്തെ,
അയാള്‍ക്ക് സ്വീകരിക്കേണ്ടി വന്നു.
നിറഞ്ഞ മനസ്സോടെ...
ദാനം കിട്ടിയ സൗഭാഗ്യത്തിന്റെ
ഓമനത്വം അവന്റൈ
ജീവിതത്തിലെ വിരസതയെ
അല്‍പമകറ്റിയേക്കാം..."
"മാത്രമല്ല...;
നാളേറെ കഴിഞ്ഞാല്‍;
വരുമാനത്തിന് മാര്‍ഗ്ഗവുമാവാം.
നിസ്സഹായതയ്ക്ക്,
ലഭിച്ചേക്കാവുന്ന മാര്‍ക്കറ്റ്-
തെരുവിന്റെ സന്തതിയ്ക്കും;
നല്ല പോല്‍ അറിയാമായിരുന്നു."
മഴത്തുള്ളിയുടെ ഈ പോസ്റ്റിനായി ഒരു കമന്റു കവിത സമര്‍പ്പിക്കുന്നു.
ഹരിശ്രീ...നന്ദി
കുഞ്ഞാ....ഈ സ്നേഹത്തിന് നന്ദി
ചേച്ചി...നന്ദി...
അന്യന്...ഈ മനോഹരകവിത കമന്റ്റായി സമ്മാനിച്ചതിന് നന്ദി...വീണ്ടും പ്രതീക്ഷിക്കുന്നു
നന്മകള് നേരുന്നു
വേഗം സുഖം പ്രാപിക്കട്ടെ.
Post a Comment