Friday, November 23, 2007

സായിപ്പല്ലെ കവാത്ത് മറന്നതാവും...!




ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രത്തിന്റെ ദേശീയ പതാക.


നൂറു കോടിയിലേറെ ജനങ്ങള്‍ അഭിമാനത്തോടെ നെഞ്ചിലേറ്റുന്ന ദേശീയ പതാക.


വര്‍ഷത്തിലെ രണ്ടു ദിവസമല്ലാതെ സാധാരണക്കാര്‍ക്ക് പോലും കൊണ്ടുനടക്കാന്‍ പാടില്ലാത്തത്ര പവിത്രത കല്പിക്കുന്ന ദേശീയ പതാക.


അതെ, നമ്മുടെ ആ ദേശീയ പതാക മേശവിരിയായി ഉപയോഗിക്കുക !. അതിന് മുകളില്‍ വച്ച് മദ്യ സേവ നടത്തുക !. അതും നമ്മുടെ നാട്ടില്‍ വച്ചു തന്നെ..!


ജയ്പ്പൂരില്‍ വച്ച് നടന്ന ഇന്ത്യാപാക്കിസ്ഥാന്‍ ക്രിക്കറ്റ് മാച്ച് കണ്ടുകൊണ്ടിരുന്ന VIP പവിലിയനില്‍ നിന്നുള്ള കാഴ്ചയാണിത്.


പൊറുക്കാന്‍ പറ്റാത്ത തെറ്റുതന്നെയെങ്കിലും ഒരു സ്വാതന്ത്ര്യ ദിനത്തില്‍ നമ്മുടെ ഒരു സര്‍ക്കാര്‍ ഓഫീസിലെ പ്യൂണ്‍ ഈ പതാക തലകീഴായി ഉയര്‍ത്തിയപ്പോള്‍ രക്തം തിളച്ച നമ്മള്‍ സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നതാണോ.


എന്തായാലും രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ലളിത് മോഡിയെയും വൈസ് പ്രസിഡന്റ് ബിമല്‍ സോണിയെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെടുകയും, എന്നാല്‍ ഇവര്‍‌ക്കെതിരെ ശക്തമായ നിയമ നടപടികള്‍ കൈകൊള്ളുമെന്ന് ഇവരും പ്രസ്ഥാവിക്കുക ഉണ്ടായി.


നമ്മുടെ നിയമത്തിന്റെ ചട്ടകൂടിനുള്ളില്‍ നിന്ന് കൊണ്ട് ഇതിനെതിരെ ശക്തമായ നടപടികള്‍ വേണ്ടപ്പെട്ടവര്‍ കൈകൊള്ളുമെന്നും നമ്മുക്ക് പ്രതീക്ഷിക്കാം.


ഇതിന്റെ വീഡിയോ ചിത്രം ഇവിടെ കാണാം

34 comments:

ഏ.ആര്‍. നജീം said...

നമ്മുടെ നിയമത്തിന്റെ ചട്ടകൂടിനുള്ളില്‍ നിന്ന് കൊണ്ട് ഇതിനെതിരെ ശക്തമായ നടപടികള്‍ വേണ്ടപ്പെട്ടവര്‍ കൈകൊള്ളുമെന്നും നമ്മുക്ക് പ്രതീക്ഷിക്കാം.

Sethunath UN said...

കഷ്ടം!

കരീം മാഷ്‌ said...

ശുദ്ധ തോന്ന്യാസം.

ആവനാഴി said...

ഒരോ രാജ്യത്തിനും ഓരോ പാരമ്പര്യമുണ്ട്.
സൌത്ത് ആഫ്രിക്കയില്‍ പതാകകൊണ്ട് അണ്ടര്‍വെയര്‍ ഉണ്ടാആക്കി ധരിച്ചുകൊണ്ട് അത്‌ലീറ്റുകള്‍ ഓടുന്നതു കണ്ടിട്ടുണ്ട്. അമേരിക്ക ഇംഗ്ലണ്ട് എന്നിവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. എവിടെയൊക്കെ കൊടിയോ കൊടിയുടെ രൂപാന്തരങ്ങളോ പ്രകടിപ്പിക്കാമോ അവിടെയെല്ലാം കൊടി ഉപയോഗിക്കപ്പെടുന്നു.

ഇന്ത്യയിലെ രീതി മറിച്ചാണു. ആ രാജ്യത്തിന്റെ ആചാരത്തെ മാനിക്കാതെ ഇന്ത്യന്‍ കൊടി മേശവിരി ആയി ഉപയോഗിക്കുകയും അതിന്റെ മിതെ കള്ളു വിളമ്പുകയും ചെയ്തത് തീര്‍ച്ചയായും അപലപനീയമാണു.

G.MANU said...

my protest...this has to be discouraged

binu said...

ആ സായിപ്പിന്റെ പുറകിലിരിക്കുന്നവന്‍ ഒരു ഇന്ത്യക്കാരന്‍ ആണെന്നു തോന്നുന്നു. പ്രതികരിക്കതെ ഇരിക്കുന്ന അവനെ എന്തു ചെയ്യണം?

ദിലീപ് വിശ്വനാഥ് said...

സച്ചിന്‍ ദേശീയപതാകയുടെ നിറമുള്ള കേക്ക് മുറിച്ചതിന് വിവാദമുണ്ടാക്കിയവരാരും കണ്ടില്ലേ ഇതു?

കുഞ്ഞന്‍ said...

ക്രിക്കറ്റ് കീ ജയ്..! ക്രിക്കറ്റ് അസ്സോസിയേഷന്‍ നീണാല്‍ വാഴട്ടെ..! പണമുള്ള സംഘടനക്ക് എന്തു ദേശീയ പതാക..?

എന്തിനു അപലപിക്കണം..? അതൊക്കെ കാശുള്ളവന്‍ ചെയ്യും.. യേത്..!

Murali K Menon said...

ആര്‍ക്കും എന്തും ആവാം എന്നുള്ള ധാര്‍ഷ്ട്യം ഇന്ത്യാ മഹാരാജ്യത്ത് മാത്രമേ നടക്കുകയുള്ളു.
ശക്തിയായ പ്രതിഷേധം അറിയിച്ച് അധികാരികളുടെ കണ്ണു തുറപ്പിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. ആളും തരവും നോക്കിയാവരുത് ഒരു രാജ്യത്തേയും നീതിന്യായങ്ങള്‍.

ഹരിശ്രീ said...

തെറ്റ് തന്നെ...

സജീവ് കടവനാട് said...

ഹും....!

മലബാറി said...

Najeem.
from where u got the pict?
can i get any details?

un said...

മലബാറീ,ഡീറ്റൈത്സ് അറിഞ്ഞിട്ടും വലിയ കാര്യമില്ല. നാലുപേരറിയുന്നവനാണിതു ചെയ്തതെങ്കില്‍ മീഡിയക്കാര്‍ പ്രധാന വാര്‍ത്തയാക്കിയേനേ.. ഈ മണ്ണുണ്ണി സായിപ്പ് ഒരു സെലിബ്രിറ്റി അല്ലാത്തതുകൊണ്ട് ആരുമറിയാതെ പോയി. ആരുചെയ്താ ഇല്ലെങ്കിലും ഇത്തരം തോന്ന്യാസങ്ങള്‍ അപലപിക്കേണ്ടതു തന്നെ.

Sherlock said...

എന്റെയും പ്രതിക്ഷേധം രേഖപ്പെടുത്തുന്നു

ഉപാസന || Upasana said...

പ്രതിഷേധിക്കുന്നു, ശക്തിയായി
:)
ഉപാസന

ഹാരിസ് said...

ആ പാവം സായിപ്പ് ഇതൊന്നും ഓര്‍ത്തിരിക്കില്ല.
ഷട്ഡിയില്‍ പോലും ദേശിയ പതാക വരച്ചു വെക്കുന്നവരാണവര്‍...!

നമുക്ക് വേറെ എത്രയൊ പ്രശ്ന്ങ്ങള്‍ കിട്ക്കുന്നു

അലി said...

ദേശീയപതാകയുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതില്‍ ഇന്ത്യ ലോകത്തിനുതന്നെ മാതൃകയായിരുന്നു. അടുത്തിടെ നടക്കുന്ന ചില സംഭവങ്ങള്‍ അതിനു മാറ്റമുണ്ടാക്കിയോ എന്നു സംശയിപ്പിക്കുന്നു. ലോകം മുഴുവന്‍ ജനധിപത്യം കൊണ്ടുവരാനിറങ്ങിപ്പുറപ്പെട്ടിരിക്കുന്ന രാജ്യങ്ങളിലെപ്പോലെ അടിവസ്‌ത്രങ്ങളായി നമ്മുടെ ദേശീയപതാക അധപതിച്ചിട്ടില്ലെന്ന് ഇപ്പോഴും നമുക്കാശ്വസിക്കാം.

Unknown said...

വിശ്വനാഥന് ആനന്ദിന് ലോകകിരീടം കിട്ടിയെന്നറിയുമ്പോള് ഉണരുന്ന കിരുകിരുപ്പ്, പാക്കിസ്ഥാന്റെ വിക്കറ്റ് വീഴുമ്പോളുള്ള ആരവം,
ഗാന്ധി ഇങ്ങനെയും ജീവിച്ചിരുന്നു എന്നു പറഞ്ഞാല്, എവിടെയെങ്കിലും ഒരു കലാകാരന് അവന്റെ ഭാവന ചിത്രമാക്കിയാല്, തിളച്ചുപൊന്തുന്ന കഞ്ഞി. വര്ത്തമാനത്തിന്റെ ദേശഭക്തിയാണിത്. ബിംബവല്ക്കരിക്കപ്പെട്ട ദേശീയത ഒരു രോഗം മാത്രമാണ്

chithrakaran ചിത്രകാരന്‍ said...

നമ്മുടെ ദേശീയ വികാരം വ്രണപ്പെടുന്ന പ്രവര്‍ത്തിയാണെന്ന് ആ വിദേശിയോട് സൌമ്യമായി പറഞ്ഞാല്‍ പോരെ.
മനപ്പൂര്‍വ്വമാകില്ല...
മര്യാദാകാര്യങ്ങളില്‍ ആര്‍ക്കും എപ്പോഴും തെറ്റു പറ്റാം.

ഏറനാടന്‍ said...

saayippine murikkil nagnan aaki ketti idanam..

ബാജി ഓടംവേലി said...

തെറ്റ് തന്നെ...

പ്രയാസി said...

സായിപ്പിനെ അടിക്കാത്തതിനു പുറകിലിരിക്കുന്നവനെ അടിക്കണം..#^$%$^&#^%

എതിരന്‍ കതിരവന്‍ said...

എന്തിനു സായിപ്പിനെ കുറ്റ്റം പറയണം? heritage -പൈതൃകം- എന്നതിനോടുള്ള ബഹുമാനം നമ്മുടെയെങ്ങും അടുത്തുകൂടെ പോയിട്ടില്ല. സായിപ്പിന്റെ നട്ടില്‍ അവര്‍ fake patriotism കാണിക്കാറില്ല.
മട്ടാഞ്ചെരി ഭാഗത്ത് പാരമ്പര്യ-കലാ വസ്തുക്കള്‍ വില്‍ക്കാന്‍ വയ്ക്കുന്നു. അതൊക്കെ വാങ്ങിച്ച് വീട് അലങ്കരിക്കുക നമ്മുടെയൊക്കെ വിനോദമല്ലെ?

ഗിരീഷ്‌ എ എസ്‌ said...

മാപ്പില്ലാത്തെ തെറ്റ്‌...

CHANTHU said...

അതെ, സായിപ്പറിഞ്ഞിരിക്കില്ല കാര്യം
കൊണ്ടു വെച്ചവന്റെ കുതന്ത്ര മനസ്സ്‌.

ഏ.ആര്‍. നജീം said...

മലബാറി : ഇതാ ഈ ലിങ്കില്‍ നമ്മുക്ക് ഇതേ പടം വീഡിയോയില്‍ കാണാം. ഇതിലുപരിയായി എന്തു തെളിവാണ് നമ്മുക്ക് വേണ്ടത്..?
http://www.ibnlive.com/videos/52773/national-flag-used-as-a-tablecloth-for-drinks-in-jaipur.html

ഹാരിസ് നമ്മുക്ക് വേറെന്ത് വിശേഷങ്ങള്‍ കിടക്കുന്നു എന്ന മട്ടില്‍ ഉപേക്ഷിക്കാന്‍ തോന്നിയില്ല അതാ. കാരണം "യേ മേരാ ഇന്ത്യാ...ഐ ലൗ മൈ ഇന്ത്യ " എന്ന ഒരു ചിന്ത.

ഒരിക്കലും ആ സായിപ്പിനെ കുറ്റപ്പെടുത്താനല്ല ഞാന്‍ ഉദ്ദേശിച്ചത്. പക്ഷേ ഇത് നമ്മുടെ നാട്ടില്‍ ഏമാന്മാര്‍ എന്ത് കൊണ്ട് കണ്ടില്ല..?

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഒരിക്കലും ആ സായിപ്പിനെ കുറ്റപ്പെടുത്താനല്ല ഞാന്‍ ഉദ്ദേശിച്ചത്. പക്ഷേ ഇത് നമ്മുടെ നാട്ടില്‍ ഏമാന്മാര്‍ എന്ത് കൊണ്ട് കണ്ടില്ല..?
കാണില്ലാ അതാണ് നമ്മുടെ നാടിന്റെ ശാപം
അതുപോലെ ഈയിടയ്ക്ക് നമ്മുടെ സച്ഛിന്‍ ട്ടെന്റുല്‍ക്കര്‍ ഒരു ഫങ്ങ്ഷന് കേക്ക് മുറിച്ചൂ അത് ഒരു ദേശീയപതാകയുടെ രൂപത്തിലെ കേക്ക് ആയിരുന്നു,
അതില്‍ ആരുടെ കുതന്ദ്രമായിരുന്നു അങ്ങനെ ഒരു കേക്ക് മുറിക്കല്‍ ചടങ്ങില്‍ നമ്മുടെ ദേശീയപതാകയുടെ രൂപസാദൃശ്യത്തിലെ കേക്ക് തന്നെ തിരെഞ്ഞെടുത്തത്..?
ഞാന്‍ ഈ അവസരത്തില്‍ ഞാന്‍ ഇതും ഒന്നു ചോദിച്ചുകൊള്ളട്ടെ.

മാണിക്യം said...

ഭാരതമെന്നു കേട്ടാല് അഭിമാന
പൂരിതമാകണം അന്തഃരംഗം
കേരളമെന്നു കേട്ടാലോ
തിളയ്ക്കണം ചോര ഞരമ്പുകളില്...
_______വള്ളത്തോള്.
ഇതെല്ലാം അകകണ്ണില്‍ കണ്ടിട്ടാവും വള്ളത്തോള്‍
ഈ വിധം പാടിയത്, ഏതായാലും സുരക്ഷിതമായ് ഈ ബ്ലോഗ് വലയത്തിനുള്ളില്‍ എങ്കിലും മലയാളി ചോര തിളപ്പിക്കുന്നു, അക്ഷരം വാരി എറിഞ്ഞു പ്രതികരിക്കുന്നു,
ഒന്നു ചോ‍ദിക്കട്ടെ സംഭവ സ്ഥലത്തു നമ്മളില്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഈ മേശയിലേക്ക് വിരല്‍ ചൂണ്ടുമായിരുന്നോ?
അതൊ അപ്പൊഴും “ശക്തമായ നടപടികള്‍ വേണ്ടപ്പെട്ടവര്‍ കൈകൊള്ളുമെന്നും”
പ്രതീക്ഷിച്ചു കൊണ്ടിരിക്കുമോ? .

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്രതിഷേധിക്കുന്നു.

മഴതുള്ളികിലുക്കം said...

എന്ത പറയ്യ.......ഇത്‌ ചെയ്യ്‌തവന്‌...ബുദ്ധിയില്ല
കണ്ട്‌ നിന്നവനോ...ഫോട്ടോ എടുത്തവനോ...കഷ്ടം

സഹയാത്രികന്‍ said...

ഈ പ്രതിഷേധത്തില്‍ ഞാനും കൂടുന്നു
:)

പ്രിയ said...

kashtam.. allathenthu parayan.

cheppakuttikkonnu pottikkukaya vendathu. aa sayippine alla, aa purakil irikkunnavane.

ഗീത said...

തീര്‍ച്ചയായും ശിക്ഷയര്‍ഹിക്കുന്ന കുറ്റം തന്നെ.

നിരക്ഷരൻ said...

ദേശീയപതാകയെ അപമാനിച്ചതിനുമാത്രമല്ല, പരസ്യമായിരുന്ന്‌ മദ്യപിക്കുന്നതിനും സായിപ്പിനെ വിചാരചെയ്യണം. പുറകിലിരിക്കുന്ന ദേശദ്രോഹിയെ ചാട്ടവാറിനടിക്കുകയും വേണം.

- നിരക്ഷരന്‍
(അന്നും, ഇന്നും, എപ്പൊഴും)