Saturday, November 24, 2007

ഉത്തരക്കടലാസ്‌.

ഉത്തരക്കടലാസ്‌.


'അഭിപ്രായവ്യതാസം കൊണ്ട്‌ കേരള വിദ്യാഭ്യാസ ചട്ടം പരിഷ്കരണ സമിതിയില്‍ നിന്നും ഒരു അംഗം രാജി വെച്ചു.'

'വിദ്യാഭ്യാസ പരിഷ്കരണത്തിനെതിരെ കൃസ്തീയ സഭകളും നായര്‍ സര്‍വീസ്‌ സൊസൈറ്റിയും ഒരുമിച്ച്‌ നിന്ന് പൊരുതും.'

അടുത്തിടെയുള്ള പ്രധാന വാര്‍ത്തകളില്‍ രണ്ടെണ്ണം.
......

എന്തെല്ലാം വിദ്യാഭ്യാസ പരിഷ്കരണം കൊണ്ടുവന്നാലും ഇല്ലെങ്കിലും, ഇന്നത്തെക്കാലത്തെ കുട്ടികളുടെ ബുദ്ധിശക്തി നിലവാരവും സാമാന്യബുദ്ധിയും വളരെ ഉയര്‍ന്ന തലത്തിലാണ്‌. പരീക്ഷയില്‍ എത്ര കഷ്ടമുള്ള ചോദ്യം കൊടുത്താലും നിഷ്പ്രയാസം അതിന്‌ അവര്‍ ഉത്തരം കാണും, അല്ലെങ്കില്‍ 'കണ്ടെത്തും'.

സംശയമുണ്ടോ.. ഇതു നോക്കൂ..


ഒരു പത്താം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയുടെ സാമൂഹ്യപാഠം ഉത്തരക്കടലാസ്‌ (നെറ്റില്‍ നിന്നും കിട്ടിയത്‌)

എങ്ങിനെയുണ്ട്‌ സാമാന്യബുദ്ധി. ഇതിന്‌ എങ്ങിനെയാ മാര്‍ക്ക്‌ കൊടുക്കാതിരിക്കാന്‍ പറ്റുക?


ഇതുപോലെ രസകരമായ ചോദ്യോത്തരങ്ങള്‍ നിങ്ങളുടെ മനസ്സിലുമില്ലേ.
ഒന്നു ചികഞ്ഞെടുക്കൂ.

11 comments:

യാരിദ്‌|~|Yarid said...

വളരെ പഴയതാണ്. എന്നാലും വീണ്ടും വായിക്കാന്‍
കൊള്ളാം......

മനോജ് കാട്ടാമ്പള്ളി said...

utharakkadalass vayichu. pazhaya school orma. koode chertha note bookile kadalasum nannayi...

മഴതുള്ളികിലുക്കം said...

കൃഷ്‌ ...

നന്നായിരിക്കുന്നു ഈ ഉത്തരകടലാസ്സ്‌
പണ്ട്‌ അമീബ ഇര പിടിക്കുന്ന ഒരു ഉത്തരകടലാസ്സും വായിച്ചിരുന്നു...ചിരിക്കാന്‍ ഇത്‌ ധാരാളം

നന്‍മകള്‍ നേരുന്നു

സഹയാത്രികന്‍ said...

പഴയതെങ്കിലും ഒന്ന് കൂടി രസിച്ചു
:)

ഹരിശ്രീ said...

പക്ഷേ...ഇത് 10-ആം തരത്തിലെ ഉത്തരക്കടലാസ് അല്ല എന്ന് തീര്‍ച്ച. ആണെങ്കില്‍ ഇത് ഒരു വ്യാജ ഉത്തരക്കടലാസ്സാണെന്നും സംശയിക്കുന്നു. 100 മാര്‍ക്കില്‍ അല്ല 50 ല്‍ ആണ് പരീക്ഷ നടക്കുന്നത്. അത് രണ്ട് വിഭാഗമായി 50 വീതം. ( പിന്നെ ഒരുകാര്യം സമ്മതിക്കുന്നു. ഇത്തരത്തില്‍ ഉത്തരമെഴുതുന്ന കുട്ടികള്‍ ഉണ്ട്. ഉത്തരക്കടലാസ്സില്‍ പാട്ട് എഴുതുന്നവര്‍ മുതല്‍ സിനിമാക്കഥ എഴുതുന്നവര്‍ വരെ...എത്രയോ പേര്‍)

എന്തായാലും സംഗതി കൊള്ളാം...

Sherlock said...

ഹ ഹ..ഇത് മുന്‍പ് വായിച്ചിട്ടൊണ്ട്..

ഒന്നു സൂക്ഷിച്ചു നോക്കിക്കേ...ആ ആന്‍സി എന്നെഴുതിയ ഭാഗത്ത് ഒരു ഫോട്ടോഷോപ്പ് കളി നടന്നിട്ടില്ലേ...ഇത് പഴയ നവാസ് പി ടി യുടെ ഉത്തരകടലാസ് മോഡിഫൈ ചെയ്തതു പോലുണ്ട്..

എന്തായാലും ഒറിജിനല്‍ ഉത്തരകടലാസ് ആകാന്‍ വഴിയില്ല..

ഗീത said...

ഈ ഉത്തരകടലാസ്സ് ചമച്ചതാകാമെങ്കിലും ഇതും ഇതിനേക്കാളും വിചിത്രമായ ഉത്തരങ്ങള്‍ ഉള്ള ഉത്തരകടലാസ്സുകള്‍ കണ്ടിട്ടുണ്ട് - അതും പബ്ലിക് പരീക്ഷയില്‍.

അവസാനത്തെ പേജില്‍, ചില പേഴ്സണല്‍ പ്രോബ്ലെംസ് കാരണം പഠിക്കാനായില്ലെന്നും ദയവായി ജയിപ്പിക്കണമെന്ന അഭ്യര്‍ഥനയുമുള്ള പേപ്പറുകള്‍ ധാരാളം.

ഉപാസന || Upasana said...

അതെ പഴയതാണ്....
കൃഷ് എഴുതിയതു തന്നെ..!!!
അല്ലേ..? ഭായ്...
സമ്മതിച്ചിരിക്കുന്നു....
അഭിനന്ദനങ്ങള്‍ ആ ചങ്കൂറ്റത്തിന്...
തുടര്‍ന്നും ഇങ്ങിനെ എഴുതുക...
:)
ഉപസന

പ്രയാസി said...

എനിക്കീ uththarakadalasu കാണാന്‍ പറ്റുന്നില്ല..:(

അപ്പു ആദ്യാക്ഷരി said...

:-)

krish | കൃഷ് said...

വഴിപോക്കന്‍ പറഞ്ഞതു ശരിയാണ്. ഇതു പഴയതാണ്. എനിക്ക് നെറ്റിലൂടെ കിട്ടിയിട്ട് ഒന്നര വര്‍ഷമെങ്കിലും ആയിക്കാണും. വിദ്യാഭ്യാസപരിഷ്കരണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടപ്പോള്‍ ഇതൊന്ന് പുറത്തേക്കിട്ടു,അത്രേള്ളൂ.
മനോജ്,മഴത്തുള്ളി,സഹ, അപ്പു, നന്ദി.
ഗീതികള്‍ ടീച്ചറേ: ഇതുപോലുള്ളവ ഓര്‍ത്തെടുക്കൂ.
ഹരിശ്രീ, ജിഹേഷ്, ഉപാസന: ഇത് ശരിക്കുള്ള ഉത്തരക്കടലാസ് ആവാന്‍ സാധ്യത കുറവാണ്. അതിലെ തിരുത്തലുകള്‍ ഞാനല്ല ചെയ്തത്.
പ്രയാസി: ഒന്നുകൂടി പ്രയാസപ്പെട്ട് പേജ് റീലോഡ് ചെയ്യൂ, കാണാം.