Sunday, November 25, 2007

കാണാകിനാവുകള്‍



മനസ്സിലൊരു മിഥുന മഴയായ്
കനവിലൊരു സ്വപ്‌നഭൂമിയായ്‌
മായാത്തോര്‍മ്മകളില്‍
അനുഭൂതി പകരുമെന്‍ പ്രണയിനി
കുളിര്‍തെന്നലില്‍ ഒഴുകൂ നീ
മഞ്ഞുതുള്ളികളായ്‌


നന്‍മകള്‍ നേരുന്നു

14 comments:

മഴതുള്ളികിലുക്കം said...

പ്രിയമുള്ള മഴത്തുള്ളികളെ...

ഈ ബ്ലോഗ്ഗ്‌ ഒരു ചിത്രബ്ലോഗ്ഗ് ആണ്‌ എന്നറിയാമല്ലോ..

നിങ്ങളുടെ മനസ്സിലെ മധുരവാക്കുകള്‍ക്കൊപ്പം

അനുയോജ്യമായ ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്യുക..ഇനി ഡിസൈനിങ്ങ്‌

അറിയാത്തവര്‍ വരികള്‍ അയച്ചു തന്നാല്‍ ഫോട്ടോ നമ്മള്‍ ഡിസൈന്‍

ചെയ്യ്‌ത്‌ നിങ്ങളുടെ പേരില്‍ പോസ്റ്റ്‌ ചെയ്യുന്നതാണ്‌...

കൂടാതെ മനസ്സിനെ തൊട്ടുണര്‍ത്തിയ മലയാള സിനിമയിലെ

നിങ്ങക്കിഷ്ടപ്പെട്ട..എന്നെന്നും ഓര്‍ക്കുന്ന..കേള്‍ക്കാന്‍

കൊതിക്കുന്ന ഗാനങ്ങളിലെ വരികള്‍ മനോഹരമായ

ചിത്രത്തോടൊപ്പം പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌...

ഉദാഹരണത്തിന്‌..

' മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍
മലരായ്‌ വിടരും നീ....'

' മറന്നോ നീ.... നിലാവില്‍
നമ്മളാദ്യം കണ്ടൊരാരാത്രി...'

നിര്‍ദേശങ്ങളും..അഭിപ്രായങ്ങളും...എതിര്‍പ്പുകളും..പുതിയ മാറ്റങ്ങളും അറിയിക്കുക...

മെയിലുകള്‍ അയകേണ്ട വിലാസം..
mazhathullly@gmail.com
sahayatrikan@gmail.com
dahsna@yahoo.com
callmehello@gmail.com

നാലുമണിപൂക്കള്‍ said...

ഹലോ കാള്‍മീ

കൊള്ളാട്ടാ ഭംഗിയുള്ളാ വരികല്‍

പിന്നെ മഴതുള്ളിയിലെന്താ പോസ്റ്റ്‌ ചെയ്യാത്തെ

ഇതും നല്ല രസമുള്ളാ ബ്ലോഗു ആണട്ടാ

best wishes call

സഹയാത്രികന്‍ said...

“മറന്നിട്ടുമെന്തിനോ മനസ്സില്‍ത്തുളുമ്പുന്നു...
മൌനാനുരാഗത്തീല്‍ ലോല ഭാവം....
കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാന്‍ തുടങ്ങുന്നു...
പുലര്‍മഞ്ഞുകാലത്തെ സ്നേഹ തീരം...”

മന്‍സൂ... കൊള്ളാം...
:)

പ്രയാസി said...

മഴത്തുള്ളിക്കിലുക്കം പോസ്റ്റും നിര്‍ദേശവും നന്നായി..

ഇവിടെ കുറച്ചെങ്കിലും പടം വെട്ടാന്‍ അറിയാത്തവര്‍ ചുരുക്കം.. അല്ലെങ്കില്‍ എവിടെന്നെങ്കിലും മോഷ്ടിച്ചതാണെങ്കിലും അതില്‍ രണ്ടു വരി എഴുതി പോസ്റ്റൂ.. അതുമല്ല എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഐഡികളില്‍ മെയില്‍ ചെയ്യൂ.. പ്രിയപ്പെട്ടവരെ സഹായഹസ്തവുമായി ഒരു പാടു പേരുള്ളപ്പോള്‍ നിങ്ങള്‍ക്കു പേടിയെന്തിന്.. നിങ്ങളാല്‍ കഴിയുന്നതു ചെയ്തു പോസ്റ്റി നോക്കൂ.. ഇവിടെ ആരും പൂര്‍ണ്ണരല്ല..! ആരും ആരെയും കളിയാക്കുകയുമില്ല.. എല്ലാവരും ഒന്നു ശ്രമിച്ചു നോക്കൂ..

ഓ:ടോ: ടാ മന്‍സൂ.. നീയീ മൊഞ്ചുള്ള പടമൊക്കെ ഇങ്ങനെ പോസ്റ്റിയാ ഖല്‍ബിലെ പെട പെടപ്പു കൂടേല്ലെ ഒള്ളൂ..പാവം കിട്ടും..;)

ഉപാസന || Upasana said...

മന്‍സൂര്‍ ഭായ് ഇപ്പോഴും പ്രേമിക്കാന്‍ നടക്കാണോ..?
നല്ല വരികള്‍...
:)
ഉപാസന

ഓ. ടോ: നമ്മുടെ രവി മേനോന്‍ മരിച്ചില്ലെ... :(

“നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍ മുടിയില്‍...”

ദിലീപ് വിശ്വനാഥ് said...

മന്‍സൂറിക്കാ, പോസ്റ്റ് നന്നായി.

Sherlock said...

മന്‍സൂര്‍ ഭായ്, ഞാനും ശ്രമിക്കാം...

krish | കൃഷ് said...

മന്‍സൂറെ, ഇപ്പോ മുയുമന്‍ മൊഹബ്ബത്തിലാണല്ലോ. സംഗതി ബല്ലോം ആയോ. ഇനിപ്പോ മൊഞ്ചുള്ള ഹൂറികളേം കാണാം‍ല്ലേ.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അതെ കെട്ടി രണ്ട് പിള്ളേരും ആയി ഇപ്പോഴും ഒന്നു പേമിച്ചുനടന്നാല്‍ കൊള്ളാമെന്നൂണ്ടൊ..?
എന്‍ നീലാകാശത്തില്‍ ഒരു രാജഹംസമായി അവള്‍...
അതില്‍ മേഘമാലകളാല്‍ ഹസത്തെ പ്രണയിക്കുന്ന എന്റെ സ്വപ്നങ്ങള്‍...
ഹഹഹ ഞാന്‍ ദേ ഇത്രയുമേ സ്വപ്നം കണ്ടുള്ളൂ അപ്പോഴെയ്ക്കും മന്‍സൂര്‍ഭായ് ഈ വരികളിലൂടെ എന്നെ ഉണര്‍ത്തിയില്ലെ..ശ്ശൊ എന്റെ സ്വപ്നത്തിനു ഇടം കൊലിടാന്‍ വന്നേക്കുന്നു ഹഹഹഹ,,,,,
മച്ചൂ..... നയിസ് കെട്ടൊ എന്റെ സ്വപ്നത്തേക്കാള്‍ ഈ വരികള്‍ എനിക്കിഷ്ടായ്...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മനോഹരമായ വരികള്‍, അതിലേറെ മനോഹരം സഹായമനസ്‌കതയുള്ള ആ മനസ്സും

ശ്രീ said...

മന്‍‌സൂര്‍‌ ഭായ്...

നല്ല വരികള്‍‌!
:)

Rejesh Keloth said...

വരികള്‍ മനോഹരം..
ഒഴുക്കൂ എന്നതിനു പകരം ഒഴുകൂ എന്നായിരിക്കണം ഉദ്ദേശിച്ചത്... :-)
മഞ്ഞുതുള്ളിയും...

മഴതുള്ളികിലുക്കം said...

നാലുമണിപൂക്കള്‍...ഇവിടെയുണ്ട്‌...അഭിപ്രായങ്ങള്‍ക്ക്‌ നന്ദി
സഹാ....എത്ര മനോഹരമല്ലേ പഴയഗാനങ്ങള്‍...ആ മനോഹരവരികള്‍ ഇവിടെ പുനര്‍ജ്ജനിക്കട്ടെ..നന്ദി സ്നേഹിതാ

പ്രയാസി...... എപ്പോഴും ഒരു കണ്ണ്‌ എന്നില്‍ വേണം അല്ലെങ്കില്‍ ഞാന്‍ മുങ്ങും കേട്ടോ... :)

ഉപാസന......ഒരു താരം കൂടി പൊലിഞ്ഞു...അല്ലേ....

വാല്‍മീകി...നന്നായി എന്ന്‌ പറഞ്ഞാലൊന്നും വെറുതെ വിടില്ല..പോരട്ടെ പുതിയ പോസ്റ്റുകള്‍....

ജിഹേഷ്‌ഭായ്‌.... തീര്‍ച്ചയായും വേണം..തങ്കളുടെ പോസ്റ്റുകള്‍ കാണാന്‍ കാത്തിരിക്കുന്നു...പ്രണയവും..സ്നേഹവും...നൊമ്പരങ്ങളും പലരുടെയും മനസ്സില്‍ പലരീതിയിലാണ്‌...ലക്ഷ്യം ഒന്നും...

കൃഷ്‌ ... ഒന്നും പറയണ്ട...ഞമ്മള കെട്ടിയോള്‌ ഇത്‌ കണ്ടാ ഞമ്മള കാര്യം പിന്നെ കൊണ്ടോട്ടി നേര്‍ച്ചക്ക്‌ വെടിപൊട്ട്‌ണ പോലെയാവും...ഇങ്ങള്‌ സുയിപ്പ്‌ ഇണ്ടാക്കല്ലീ മന്‍സാ...

സജി....ഹഹാഹാ...എടാ പെണ്ണുകെട്ടിയവന്‌ എന്ത പ്രണയം പുളികുമോ...അസൂയ കണ്ടില്ലേ....നിനക്ക്‌ ഞാന്‍ വെച്ചിട്ടുണ്ട്‌.... ഇവിടെ കിടന്നു കറങ്ങാതെ പെണ്ണ്‌ കെട്ടാന്‍ നോക്കടാ മലയാള റോമിയോ..

പ്രിയ...ഈ സ്നേഹവാക്കുകള്‍ക്ക്‌ നന്ദി...

ശ്രീ.....നന്ദി...

സതീര്‍ത്ഥ്യന്‍ ...നന്ദി....തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതില്‍ സന്തോഷം....വീണ്ടും അഭിപ്രായങ്ങളും...നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു

എല്ലാവര്‍ക്കും
നന്‍മകള്‍ നേരുന്നു

ഹരിശ്രീ said...

മന്‍സൂര്‍ ഭായ്

എത്താന്‍ വൈകി.. നല്ല ചിത്രവും . വരികളും....