അവള് പഠിക്കാന്‍ മിടുക്കിയായിരുന്നു. സംഗീതത്തിലും നൃത്തത്തിലും ദൈവം കനിഞ്ഞുനല്കിയ കഴിവുകളുണ്ടായിരുന്നു. സ്കൂളിലും കോളേജിലും മികച്ചവിജയത്തോടൊപ്പം കലാതിലകവുമായി. സംഗീതത്തിനും നൃത്തത്തിനും അവള്‍ക്ക് കിട്ടാവുന്നതിലേറ്റവും നല്ല അദ്ധ്യാപകരെവച്ച് പ്രത്യേകം പ്രത്യേകം പരിശീലനം കൊടുത്തിരുന്നു. ചാനലിലെ സംഗീതമല്‍സരത്തില്‍ ഒന്നാമതെത്തുമെന്ന് അദ്ധ്യാപകര്‍ക്കൊപ്പം ഞങ്ങള്‍ക്കും ഉറച്ച വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടായിരുന്നല്ലോ വിദേശത്തെ നല്ല ജോലി ഒഴിവാക്കിയതും നാട്ടിന്‍പുറത്തെ വീടും സ്ഥലവും വിറ്റ് മല്‍സരം നടക്കുന്ന നഗരത്തിലെ കൊച്ചുവാടകവീട്ടിലേക്ക് താമസം മാറിയതും.
എല്ലാവരുടേയും പ്രതീക്ഷതെറ്റിക്കാത്ത പ്രകടനമായിരുന്നു, എല്ലാ റൗണ്ടിലും. ഒരിക്കലും അവളുടെ താളം പിഴച്ചില്ല.. ശ്രുതിയും തെറ്റിയില്ല... വിധികര്‍ത്താക്കള്‍ക്കും മറിച്ചൊരഭിപ്രായമില്ലായിരുന്നു. പതിനായിരങ്ങള്‍ കൊടുത്തുവാങ്ങിയ അവളുടെ വസ്ത്രാലങ്കാരങ്ങളും ചമയങ്ങളും സുന്ദരമായിരുന്നെന്ന് എല്ലാവരും പുകഴ്ത്തി. പാടിയ എല്ലാഗാനങ്ങള്ക്കുമൊപ്പം മനോഹരമായി നൃത്തം ചെയ്തത് വിധികര്‍ത്താക്കള്‍ മുക്തകണ്ഠം പ്രശംസിച്ചു.
എസ്സെമ്മെസ്സിനുവേണ്ടി എല്ലാവരുടെയും കരഞ്ഞു കാലുപിടിച്ചു...
എന്നിട്ടും അന്തിമവിധിവന്നപ്പോള്...?
അവള് പുറത്തായി...!
കാരണം....?
സംഗതികളില്ലായിരുന്നു!
Wednesday, November 14, 2007
സംഗതികള്‍!?
Subscribe to:
Post Comments (Atom)
23 comments:
റിയാലിറ്റി ഷോകളില്‍ കഴിവുകള്‍ മാത്രം പോരാ...!
സംഗതികള്‍ കൂടി വേണം...
ചങ്ങാതിമാരെ നിങ്ങള്‍ തീരുമാനിക്കൂ
എന്താണ് സംഗതിയെന്ന്?
എസ്. എം. എസ്. ഉം ഇല്ലായിരുന്നു. പാവം!
വാല്മീകി മാഷെ...
എസ്സെമ്മെസ് വരാനല്പ്പം വൈകി...
നന്ദി...
ചതി
അത് ചാനലുകാര് ഉദ്ദേശിച്ചത്ര സംഗതികള്‍ (എസ്.എം.എസ്)ആ കുട്ടിയുടെ പേരില്‍ വന്നില്ല, അത്രേന്നെ. അപ്പോ ഔട്ട്.
irupath mm il kooduthal kattiyulla oru plastic covedr niraye 'sangathi'kalumaayi oraal varum...
kathirikkuka
ഇപ്പൊ വന്ന് വന്ന് "സംഗതി" എവിടെ കേട്ടാലും ചിരിച്ച് പോകും എന്ന അവസ്ഥയിലായി കാര്യങ്ങള്‍...!
:)
സംഗതികള്‍ ശരിയാകാതെ ഒന്നും നടക്കില്ലാന്ന് ഇപ്പോ ,മനസ്സിലായില്ലേ?
:)
അതു കലക്കി ഇക്കാ....
പിന്നെ സംഗതികളെക്കുറിച്ചൊരു സംഗതി ഇവിടെ ക്ലിക്കൂ
ചാത്തനേറ്: “കുട്ടാ സംഗതികള്‍ എല്ലാം വന്നിട്ടുണ്ടല്ലോ”
നമ്മുടെ സ്കൂള്‍ യൂത്ത് ഫെസ്റ്റിവലിനേക്കാള്‍ മോശമാണ് ഈ റിയലിറ്റി ഷോകള്‍ രക്ഷകര്‍ത്താക്കള്‍ക്ക് വരുത്തിവച്ചിരിക്കുന്ന ഗതികേട്.
കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ.
റിയാലിറ്റി ഷോകളില്‍ തിളങണമെങ്കില് സംഗീത അധ്യാപകരോടൊപ്പം സംഗതി അധ്യാപകരുടെ
സഹായം കൂടി വേണ്ടിവരും..
ഇപ്പം ഞമ്മക്ക് പിടികിട്ടി ഈ സംഗതികള്‍!!!
അല്ലാ..എന്താ ചങ്ങായിമാരെ ഈ റിയാലിറ്റി ഷോ..!?
സിയയോടു അതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അറിയില്ലെങ്കില്‍ നീ ഭാഗ്യവാന്! എന്നു പറഞ്ഞു..
അത്ര മോശമാ ഈ സംഭവം!?
എന്തായാലും എനിക്കിവിടെ ടീവീമില്ല! ഒള്ള മൊബൈലിനു റേഞ്ചുമില്ല!
ഒള്ളവരൊക്കെ നല്ലോണം അനുഭവിച്ചൊ..
എന്തായാലും അലിക്കാന്റെ സംഗതികള്‍ ഉഷാറായി..:)
അലിഭായ്...
സംഗതികളൊക്കെ കൊള്ളാം പക്ഷേ സംഗതി എവിടെ...??
ആ കഷ്ടപ്പാട് എന്ന് പറഞ്ഞ സ്ഥലത്ത് സംഗതി കുറവായിരുന്നു പിന്നെ താളവും...മേളവും തെറ്റിയില്ല എന്ന് പറഞ്ഞില്ലേ..അവിടെ സംഗതി കണ്ടതേയില്ല....നമ്മള് ഇതിലും കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു...പക്ഷേ സംഗതി വന്നില്ല.
എന്തായാലും ആക്കെ മൊത്തം ട്ടോട്ടല്‍ സംഗതി ഇല്ലായിരുന്നു
പക്ഷേ ഉഗ്രന്‍ പെര്ഫോമന്സ്സായിരുന്നു ആ പ്രതീക്ഷകള്‍ എല്ലാം തകര്‍ത്തു എന്ന് പറഞ്ഞില്ലേ അവിടെ സംഗതി അടിപൊളിയായിരുന്നു
സംഗതികളിലെ സംഗതികള്‍ക്ക് അഭിനന്ദനങ്ങള്‍
നന്മകള് നേരുന്നു
അപ്പോളങ്ങനെയാണു സംഗതികളുടെ കിടപ്പ്
ഹ ഹ ഹ
ഹ ഹ...:)
സംഗതികള്‍!
ഇതുവരെ ആര്‍ക്കും പിടികൊടുക്കാത്ത ഒരു സാധനം!
ജഡ്ജസ് എന്താണാവോ ഉദ്ദേശിക്കുന്നത്.
SHAN ALPY
ഇതൊരു കൊലച്ചതി തന്നെയാ...
ഫസല്‍...
ങ്ങള് പ്ലാസ്റ്റിക് സഞ്ചീലാ സംഗതികള്‍ കൊണ്ടുവരുന്നത്... ശ്രദ്ധിക്കണം... സഞ്ചി മുപ്പത് മൈക്രോണില്‍ കൂടുതല്‍ വേണം...
കൃഷ്...
ചാനലുകള്‍ ഉദ്ദേശിച്ചതെത്രയാ?
നജീ ഭായ്..
സംഗതി ഇപ്പൊ ചിരിപ്പിക്കുകയല്ല
ആളെ പിരാന്തു പിടിപ്പിക്കുവാ...
ശ്രീ.. മഞ്ഞുതുള്ളീ... കുട്ടിച്ചാത്തന്..
സംഗതികളെല്ലാം കിട്ടി.
പുതിയ യുവജനോത്സവങ്ങള്‍...
ഒരുപാടുപേര്‍ക്ക് കിടപ്പാടമില്ലാതാക്കിയില്ലേ അങ്കിളേ...
സക്കീര്‍..
സംഗീതാദ്ധ്യാപകര്ക്കൊപ്പം സംഗതിയദ്ധ്യാപകര്ക്കും ഇനി തിരക്കു കൂടും.
എന്റ്റെ പ്രയാസീ
നീ ഇതിലെല്ലാവരെക്കള് ഭാഗ്യവാന്..
ഒന്നും കാണുകയും കേള്‍ക്കുകയും വേണ്ടിവന്നില്ലല്ലോ?
മന്‍സൂര്‍ ഭായ്...
സംഗതികള്‍ കിട്ടി ... നന്ദി..
മുരളിയേട്ടാ...
വന്നു സംഗതികള്‍ കണ്ടതിനു നന്ദി...
അഭിപ്രായമറിയിച്ച എല്ലാ ചങ്ങായിമാര്‍ക്കും നന്ദി..
ഇനിയും എനിക്കു മുമ്പോട്ടു പോകണമെങ്കില്‍ നിങ്ങളുടെ സഹായം വേണം.. അടുത്ത റൌണ്ടില്‍ ഇതില്കൂടുതല് പെര്‍ഫ്യൂം ചെയ്യാം...
എല്ലാരും എനിക്ക് എസ്സെമ്മെസ് ചെയ്യണം...
വോട്ടുചെയ്യേണ്ട ഫോര്‍മാറ്റ്...
നിങ്ങടെ ഇഷ്ടം പോലെ...
friend
pothuve nissangaraaayi maarikkondirikkunna blogarmaarkkidayil njan oru prathikarikkukayaanu, suhruthineppole.
m k harikumar
നന്നായിട്ടുണ്ട്.
പശ്ചാത്തലത്തിലെ കറുപ്പ് നിറം ഒഴിവാക്കാമായിരുന്നു. വായനക്കാര്‍ക്ക് വായിക്കാന്‍ എളുപ്പമാവും. പിന്നെ അക്ഷരത്തെറ്റുകളൊഴിവാക്കാനും ശ്രദ്ധിക്കുന്നത് നന്ന്...
അലിഭായ്...
ഒരുപ്പാട് സംഗതികള്‍ വേണ്ടിയിരുന്നു...
പക്ഷേ പ്രതീക്ഷിച്ചത്ര സംഗതികള്‍ കിട്ടിയില്ല. പിന്നെ സംഗതിയാണ് മുഖ്യം അതിലെങ്കില്‍ പിന്നെ ശ്രുതിയോ,,,,വീണയോ വന്നിട്ടെന്നും ഒരു കാര്യവുമില്ല..പിന്നെ വോട്ട് തെണ്ടുബോല് അതിലും ഒരിത്തിരി സംഗതികള്‍...ഇതൊന്നുമില്ലാതെ സംഗതി കിട്ടീല്ല..സമ്മാനം കിട്ടീല്ല എന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഞങ്ങള്‍ക്ക് വേണ്ടത് സംഗതിയാണ് അതു നിര്‍ബന്ധമാണ്..പാടാനറിയില്ലെങ്കിലും സംഗതിയുമായി വന്നാല്‍ തീര്‍ച്ചയായും സമ്മാനം ഉറപ്പ്.
നല്ല എഴുത്ത്....അഭിനന്ദനങ്ങള്‍
നന്മകള് നേരുന്നു
പ്രിയ സ്നേഹിതരെ...
മഴത്തുള്ളികിലുക്കത്തിന് നിങ്ങള്‍ നല്ക്കുന്ന സ്നേഹത്തിനും..സഹകരണത്തിനും...ഒരുപ്പാട് നന്ദിയുണ്ട്.
നിങ്ങളുടെ ചിത്രങ്ങള്‍ മഴത്തുള്ളിയിലേക്ക് അയച്ചു തരിക..
ഇനിയും നിങ്ങളുടെ വോട്ടും..എസ് എം എസ്സും പ്രതീക്ഷിക്കുന്നു
വോട്ട് ചെയേണ്ട ഫോര്‍മാറ്റ്
മഴ സ്പയ്സ്സ് മഴതുള്ളി
ഇമെയില്‍...മഴത്തുള്ളി@ജിമെയില്‍.കോം
mazhathullly@gmail.com
തള്ളെ , പാവം കൊച്ച് നമ്മുക്ക് എല്ലാര്കും കൂടി ഒരു പിരിവു നടത്തി കുറച്ചു സംഗതികള്‍ വാങ്ങി കൊടുത്തല്ലോ ?? ഞാന്‍ ഖനന്ജി ആകാം
ദ്രൗപദി, നിക്ക്, മഴത്തുള്ളിക്കിലുക്കം, നവരുചിയന്‍... സംഗതികള്‍ കാണാനെത്തിയതിന് നന്ദി..
ഹരികുമാര്‍
താങ്കള്‍ മലയാളത്തില്‍ കമന്റുവാന്‍ ശ്രമിക്കുക..
നിക്ക്...
ഇതൊരു ബ്ലോഗ് പരസ്പര സഹായ സഹകരണസംഘമാണ്.. കോറം തികയുമ്പോള്‍ നിറം മാറ്റുന്നതിനെക്കുറിച്ചാലോചിക്കാം. പിന്നെ അക്ഷരത്തെറ്റ് എവിടെയാണെന്നു കാണിച്ചാല്‍ സൗകര്യമായി..
മഴത്തുള്ളിക്കിലുക്കത്തോടൊപ്പം എന്നും ഞങ്ങളുണ്ടാവും
നന്മകള് നേരുന്നു
Post a Comment