Wednesday, November 21, 2007

മാജിക് ലാം‌പ് - റീലോഡഡ്

അറ്റമില്ലാതെ പരന്നു കിടക്കുന്ന മണലാരണ്യത്തിന്റെ നടുവില്‍ , പഴുത്തു ചുവന്ന ഈന്തപ്പഴങ്ങള്‍ നിറഞ്ഞ പനയുടെ താഴെ , അഴുക്കുപുരണ്ട തന്റെ കുപ്പായക്കീശയില്‍ നിന്നും അലാദ്ദീന്‍ ഇനിയും തിളക്കം നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു പഴയ വിളക്ക് പുറത്തെടുത്തു.

സംഭവിക്കാന്‍ പോവുന്നത് എന്താണ് എന്നറിയാവുന്നത് കൊണ്ട് തന്നെ അവന്‍ ഒരു നിമിഷം സംശയിച്ചു നിന്ന ശേഷം വിളക്കില്‍ ഉരസാന്‍ തുടങ്ങി.

സ്മോക്ക് എഫക്റ്റ്......

വിളക്കില്‍ നിന്നും സുന്ദരനായ ഒരു ജീനി പുറത്തു ചാടി.

"ആലം‌പനാ..." .

തന്റെ പോണിടെയില്‍ ബെക്കാമിനെ പോലെ ആട്ടിക്കൊണ്ട് ജീനി സംസാരിച്ചു തുടങ്ങി.

"ആലം‌പന അല്ല ഈന്തപ്പന". അലാദ്ദീന്‍ നിഷ്കളങ്കമായി പറഞ്ഞു.

ജീനി ചിരിക്കണോ എന്ന് ഒരു നിമിഷം സംശയിച്ചു.

"ഇനി ഇത്തരം തമാശ പറഞ്ഞാല്‍ നിന്നെ ഞാന്‍ റിയാലിറ്റി ഷോയുടെ ജഡ്ജിയായി പോസ്റ്റ് ചെയ്യും. വാണിംഗ്‌ തന്നില്ലെന്നു വേണ്ട."

റിയാലിറ്റി ഷോ കണ്ട് കപ്പല്‍ കയറി നാട് വിട്ട സിന്ദ്‌ബാദ് ദ സെയിലറുടെ കാര്യം ഓര്‍ത്ത് അലാദ്ദീന്‍ നാക്കു കടിച്ചു പിടിച്ചു.

"കമിംഗ് റ്റു ദ പോയിന്റ്" ജീനി വീണ്ടും സംസാരിച്ചു തുടങ്ങി.

" എന്റെ വിളക്കിലെ സ്ക്രാച്ച് ആന്‍‌ഡ് വിന്‍ കോമ്പറ്റീഷനിലെ ഫസ്റ്റ് വിന്നര്‍ എന്ന പരിഗണനയില്‍ ഒരു ഓഫര്‍ തരാം. ജസ്റ്റ് മൂന്ന് വിഷസ്. നതിംഗ് മോര്‍ നതിംഗ് ലെസ്സ്."

അലാദ്ദീന്‍ ഒരു നിമിഷം ചിന്തിച്ചു നിന്നു.

" ചോദിച്ചാല്‍ എന്നെ ടീം ഇന്‍ഡ്യയുടെ കോച്ച് ഒന്നും ആക്കിക്കളയില്ലല്ലോ?" സംശയം പൂര്‍‌ണമായും വിട്ടുമാറാതെ അലാദ്ദീന്‍ ചോദിച്ചു.

"നഹി നഹി ആലം‌പനാ...."

"ഈ മണലാരണ്യത്തിന്റെ ഭാവി........ നമ്മുടേയും."

" സുന്ദരം, സുരഭിലം..... നഗരങ്ങള്‍, വികസനം, കൂറ്റന്‍ കെട്ടിടങ്ങള്‍. നാളെയുടെ ഇന്ധനത്തിനു വേണ്ടി ഏഴു കടലിനക്കരെ നിന്നും മനുഷ്യര്‍ ഇവിടെയെത്തും. രക്തച്ചൊരിച്ചിലുകള്‍ നിരന്തരം. നിന്റെയും എന്റെയും അസ്ഥികള്‍ നാളെ മനുഷ്യര്‍ കുഴിച്ചെടുത്ത് ഈ വിളക്കിലൊഴിച്ച് കത്തിക്കും. "
ജീനി ഗദ്‌ഗദകണ്ഠന്‍ ആയി.

"നമ്മുടെ ഭാവിയെക്കുറിച്ച് പറഞ്ഞില്ല...." അലാദ്ദീന്‍ അക്ഷമനായി.

"നിന്റെയും എന്റെയും കഥ കാലഘട്ടങ്ങളെ അതിജീവിക്കും . അതിര്‍ത്തിവരമ്പുകള്‍ ഇല്ലാതെ അവ മനുഷ്യഹൃദയങ്ങളില്‍ കുടികൊള്ളൂം. "

"ബാക്കി പറയൂ"

" കഥകളില്‍ എന്റെ സൗന്ദര്യം നിനക്ക് നല്‍‌കപ്പെടും. നിന്റെ വൈരൂപ്യം എന്നില്‍ ആരോപിക്കപ്പെടും. കഥകളില്‍ എപ്പോഴും നായകന്‍ സുന്ദരനാവേണമല്ലോ."

ജീനിയുടെ കണ്ണുകളില്‍ അശ്രുബിന്ദു.

" കഥാന്ത്യത്തില്‍ വിജയം നിന്റേതായിരിക്കും. എനിക്ക് വിദൂഷകന്റെ വേഷമാവും. നീ വേട്ടക്കാരനും ഞാന്‍ വേട്ടമൃഗവും "

" മതി. ഇനി സെക്കന്റ് വിഷ്.... രാജകുമാരി."

ജീനി കൈകള്‍ ഉയര്‍ത്തി. മുല്ലപ്പൂവിന്റെ സുഗന്ധം അന്തരീക്ഷത്തില്‍ പടര്‍ന്നു.
രാജകുമാരി ദൈന്യം നിറഞ്ഞ മിഴികളോടെ ജീനിയെ നോക്കി. ജീനി മുഖം തിരിച്ചു.

"ഇനി നിന്റെ അവസാനത്തെ ആഗ്രഹം കൂടെ ആവശ്യപ്പെടാം. എന്റെ മോചനത്തിന്റെ സമയവും അടുത്തു തുടങ്ങി."

" എന്റെ അവസാനത്തെ ആവശ്യം എന്തെന്നാല്‍"

അലാദ്ദീന്‍ ഒന്നു നിര്‍ത്തി. ജാസ്മിനെ നോക്കി കണ്ണിറുക്കിക്കാണിച്ച ശേഷം അവന്‍ തുടര്‍ന്നു.

"ഇനിയുള്ള കാലം നീ എന്റെ പരിചാരകനായി, എന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചു തന്ന് എന്റെ കൂടെ അടിമയായി..."

കഥാന്ത്യം മുന്‍‌കൂട്ടി അറിഞ്ഞിരുന്ന ജീനി കണ്ണുകള്‍ താഴ്ത്തി.

അലാദ്ദീന്‍ ചിരിച്ചു. വേട്ടക്കാരന്റെ ചിരി.

22 comments:

ശ്രീഹരി::Sreehari said...

പ്രിയപ്പേട്ട ബൂലോകവാസികളേ,

ഒരു കുഞ്ഞുകഥ. നിങ്ങള്‍ക്കായി

സസ്നേഹം

ഹരി

ശ്രീഹരി::Sreehari said...

**this comment just for follow up**

ക്രിസ്‌വിന്‍ said...

ആദ്യത്തെ കയ്യടി എന്റെ വക

നിന്റെയും എന്റെയും അസ്ഥികള്‍ നാളെ മനുഷ്യര്‍ കുഴിച്ചെടുത്ത് ഈ വിളക്കിലൊഴിച്ച് കത്തിക്കും.

:)

യാരിദ്‌|~|Yarid said...

ആശംസകളുണ്ട് കെട്ടൊ. ചറപറാന്നെഴുതു..

കുഞ്ഞന്‍ said...

പാവം ജീനി...!

ഇനിയും എത്രനാള്‍ ഇങ്ങനെ കഴിയണം..വേട്ടമൃഗത്തേപ്പോലെ??

വേറിട്ടൊരു വെര്‍ഷന്‍ നന്നായിട്ടുണ്ട്..!

പുനര്‍ജനി said...

നല്ല കഥ ഹരീ...കഥാന്ത്യം അറിയാമായിരുന്നിട്ടും കഥ പോയ വഴി ഇഷ്ട്ടപെട്ടു....

.....ഇനി ഇത്തരം തമാശ പറഞ്ഞാല്‍ നിന്നെ ഞാന്‍ റിയാലിറ്റി ഷോയുടെ ജഡ്ജിയായി പോസ്റ്റ് ചെയ്യും....

മന്‍സുര്‍ said...

ശ്രീഹരി...

നന്നായിട്ടുണ്ട്‌....ഈ കൊച്ചു കഥ.
എല്ലാകാര്യങ്ങളും ഉള്‍പെടുത്താന്‍ ശ്രമിച്ചിരിക്കുന്നു.
പിന്നെ റിയാലിറ്റി ഷോ ജഡ്‌ജ്ജിയാക്കും കലക്കി...ഹഹാഹഹാ...
ഒരാളെ പുകഴ്‌ത്തി പറയാനും അവസാനം ഒറ്റയടിക്ക്‌ താഴ്‌ത്തി പറയാനും കഴിവുള്ളവരെ ആവശ്യമുണ്ട്‌..മറ്റൊരു റിയാലിറ്റിക്കായ്‌....

നന്‍മകള്‍ നേരുന്നു

ഹരിശ്രീ said...

ശ്രീ ഹരീ,

കഥ കോള്ളാട്ടോ..പിന്നെ റിയാലിറ്റി ഷോ ജഡ്‌ജ്ജിയാക്കും കലക്കി

പ്രയാസി said...

ആ “മാജിക് ലാം‌പ്” കിട്ടാന്‍ വല്ല വഴിയുമുണ്ടോ ശ്രീ ഹരീ..
കുറെ കാര്യങ്ങള്‍ ബാക്കി കിടക്കുന്നു..

വളരെ നന്നായി.. അഭിനന്ദനങ്ങള്‍..:)

G.MANU said...

oru magic effect

അലി said...

"നിന്റെയും എന്റെയും കഥ കാലഘട്ടങ്ങളെ അതിജീവിക്കും . അതിര്‍ത്തിവരമ്പുകള്‍ ഇല്ലാതെ അവ മനുഷ്യഹൃദയങ്ങളില്‍ കുടികൊള്ളൂം. "

കൊള്ളാം നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്‍...

ദിലീപ് വിശ്വനാഥ് said...

നന്നായിരിക്കുന്നു ശ്രീഹരി.

ശ്രീവല്ലഭന്‍. said...

പ്രിയ ശ്രീഹരി,
കുഞ്ഞുകത ഇഷ്ടപ്പെട്ടു. ഈ 'മഴത്തുള്ളി' യിലേക്ക് എന്നെയും കൂട്ടാമോ? അതിനിപ്പോ എന്താ ചെയ്യേണ്ടത്?

ശ്രീഹരി::Sreehari said...

ഇവിടെ എത്തി പ്രോല്‍സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി.

ശ്രീവല്ലഭന്‍ : ഞാന്‍ ഇവിടെ ഒരു അതിഥിയാണ്. മന്‍സൂറാണ് ഈ ബ്ലോഗിന്റെ ഉടമസ്ഥരില്‍ ഒരാള്‍. അദ്ദേഹത്തിന് ഒരു മെയില്‍ അയക്കൂ.
mazhathullly@gmail.com എന്ന ഐഡിയില്‍ അയച്ചാല്‍ മതി.

എല്ലാ വിധ ആശംസകളും

ശ്രീ said...

നല്ല കുട്ടിക്കഥ, ശ്രീഹരീ...

മന്‍‌സൂര്‍‌ ഭായ്... ശ്രീ വല്ലഭന്റെ കമന്റു ശ്രദ്ധിച്ചില്ലേ?

:)

krish | കൃഷ് said...

മോഡേണ്‍ ജിന്ന് കഥാന്ത്യം അറിഞ്ഞിട്ടും നിസ്സഹായനായിപ്പോയി.

മന്‍സുര്‍ said...

ശ്രീവല്ലഭന്‍....

സ്നേഹമഴയിലേക്ക്‌ സ്വാഗതം സ്നേഹിതാ....

നന്‍മകള്‍ നേരുന്നു

Murali K Menon said...

അസ്സലായി ശ്രീഹരി. ഭാവുകങ്ങള്‍

സഹയാത്രികന്‍ said...

കൊള്ളാം....
നന്നായി...
:)

ഗീത said...

ആ രാജകുമാരിക്കെന്തേ ദൈന്യം?
അലാവുദീനെ ഇഷ്ടമല്ലാഞ്ഞിട്ടാണോ?

ആധുനിക അലാവുദീനും കൊള്ളാം, വിളക്കും കൊള്ളാം.....

Unknown said...

ii alaavuddiinte oru thamaaSa

aaSamsakaL

Unknown said...

ഹരി... ഈ സറ്റൈയര്‍ അതിമനൊഹരമായിരിക്കുന്നു. എന്തെ ഇതു കു‍റച്ചു കൂടി വിപുലമായ ഒരു മീഡിയായില്‍.കൊടുക്കാത്തതു? ..നന്നെന്നു പറഞ്ഞാല്‍ മാത്രം പോരാ.... നന്ദി.