Friday, September 7, 2007

ഒരു രാഗമായ്‌..ഗീതമായ്‌

മഴതുള്ളികള്‍ പെയ്യ്‌തിറങ്ങും നേരം
വിങ്ങുന്നിനെന്‍ മനം
ഒരു കുടകീഴില്‍ മഴ നനയാതെ
തോളൊടൊട്ടി നടന്നൊരാ കാലം
ഇറയത്ത് നിന്നിറ്റി വീഴും മഴത്തുള്ളികള്‍
എന്നിലേക്ക് തട്ടി തെറുപ്പിചൊരെന്‍ സ്നേഹിതേ
ഒരു വാക്ക് ചൊല്ലാതെ പോയ്‌ മറഞതെങ്ങു നീ
എന്നെ ഞാന്‍ ആക്കിയ പുണ്യമേ
പൊഴിയുമെന്‍ കണ്ണീരില്‍
ഇന്നുമെന്‍ മനസ്സില്‍ മായാതെ ജീവിപ്പു നീ



മന്‍സൂര്‍,നിലംബൂര്‍



2 comments:

സഹയാത്രികന്‍ said...

"കുടത്തുമ്പിലൂറും നീര്‍ പോല്‍ കണ്ണീരുമായ്...
വിട ചൊല്ലി മൂകം നീയും മാഞ്ഞീടവേ...
കാറൊഴിഞ്ഞ വാനിന്‍ ദാഹം തീര്‍ന്നീടവേ...
വഴിക്കോണില്‍ ശോകം നില്‍പ്പൂ ഞാനേകനായ്...
നീയെത്തുവാന്‍ മോഹിച്ചു ഞാന്‍...
മഴയെത്തുമാ നാള്‍ വന്നിടാന്‍...."

വെട്ടം എന്ന ചിത്രത്തിലെ 'മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ... 'എന്ന ഗാനത്തില്‍ നിന്നും..

മഴതുള്ളികിലുക്കം said...

സഹയാത്രിക

ഇവിടെ വന്ന് മഴയെ കുറിച്ച് മനസ്സില്‍ ഉണര്‍ന്ന വരികല്‍ ഒരു മഴയുടെ കുളിര്‌ പോലെ വീശിയതിന്ന് നന്ദി സ്നേഹിതാ.

നന്‍മകള്‍ നേരുന്നു